കടകളിൽ നിന്ന് അരി വാങ്ങുമ്പോൾ സൂക്ഷിക്കുക!!! പ്ലാസ്റ്റിക് അരി സുലഭം!!!

  • Posted By:
Subscribe to Oneindia Malayalam

ഹാൽഡ്വാനി: പ്ലാസ്റ്റിക് അരിയുടെ വിൽപന രാജ്യ വ്യാപകമായി നടക്കുന്നതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നേരത്തെ പ്ലാസ്റ്റിക് അരിയുടെ വിൽപന കണ്ടെത്തിയിരുന്നു.അതിനു പിന്നാലെയാണ് ഉത്തരാഖണ്ഡ‍ിൽ നിന്നും പ്ലാസ്റ്റിക് അരി കണ്ടെത്തി.

ഉത്തരാഖണ്ഡിലെ ഹാൽഡ്വാനിലെ ഒരു കുടുംബത്തിനാണ് പ്ലാസ്റ്റിക് അരി ലഭിച്ചത്. ചോറു കഴിക്കാൻ നേരം രൂചി വ്യത്യാസത്തിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് അരിയാണെന്നു കണ്ടെത്തിയത്. ചൂടായ അരി കുട്ടികൾ പന്തിന്റെ ആകൃതിയിൽ പരത്തിയെടുത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്.കൂടാതെ ചൂടായ അരികൊണ്ട് നിർമ്മിച്ച പന്ത് റബ്ബർപോലെ കുതിച്ചു പൊങ്ങുന്നതും കാണാം. വീഡിയോയ്ക്ക് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചത്.

plastic rice

സമാനമായ സംഭവം ആന്ധ്രയിലും തെലങ്കാനയിലും നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.തെലങ്കാനയിലെ സരൂരിൽ ബിരിയാണിയിൽ നിന്നും പ്ലാസ്റ്റിക് അരി കണ്ടെത്തിയിരുന്നു. തുടർന്നു നൽകിയ പരാതിയെ തുടർന്ന് നടത്തിയ വ്യാപക തിരച്ചലിൽ പ്ലാസ്റ്റിക് അരിയുടെ ശേഖരം പൊലീസ് പിടികൂടി.കൂടാതെ പരാതി നൽകിയ മാധ്യമപ്രവർത്തകനനെ കടയുടമയും കൂട്ടാളികളും ആക്രമിച്ചിരുന്നു.ഹൈദരാബാദിലെ ഒരു കുടുംബം പ്ലാസ്റ്റിക് അരി കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

English summary
Rumours of alleged sale of plastic rice at some grocery stores caused jitters among the people of Telangana and Andhra Pradesh on Tuesday.
Please Wait while comments are loading...