Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തത്തിന്റെ തീവ്രത എത്രത്തോളം കറയ്ക്കുമെന്ന് തീരുമാനിക്കുന്നത് നമ്മുടെ പ്രവൃത്തികളെന്ന് മോദി

തിരുവനന്തപുരം: നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് ദുരന്തത്തിന്റെ തീവ്രത എത്രത്തോളം കറയ്ക്കുമെന്ന് തീരുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ ദൃഡനിശ്ചയം വീണ്ടും വീണ്ടും ശക്തിപ്പെടുത്താനുള്ള സമയമാണ് ഇതെന്നും പ്രധാനമന്ത്രി ജനങ്ങളോട് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. 21 ദിവസത്തേക്ക് രാജ്യം പൂർണമായി അടച്ചിടുമെന്ന സുപ്രധാന പ്രഖ്യാപനവും മോദി നടത്തിടയിട്ടുണ്ട്.

ജനതാ കർഫ്യൂ ഇന്ത്യയിലെ ജനങ്ങൾ വലിയ വിജയമാക്കിയെന്നും അതിന് ജനങ്ങളോട് നന്ദിപറയുന്നതായും മോദി അറിയിച്ചു. എന്ത് സങ്കടമുണ്ടായാലും ഇന്ത്യക്കാർ അതിനെ ഒന്നിച്ച് നേരിടുമെന്ന് നാം തെളിയിച്ചതായും മോദി വ്യക്തമാക്കി.

modi223-158

കൊറോണയെന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ സാമൂഹിക അകലം പാലിക്കുക എന്നല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും വീട്ടിൽ സുരക്ഷിതരായി അടച്ചിരിക്കുകയാണ് അനിവാര്യമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ രംഗത്തെ വിദഗ്ധരെ ഉദ്ധരിച്ചാണ് മോദിയുടെ വാക്കുകൾ. ചിലർ ഈ സാഹചര്യത്തിലും നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്നും ഇത്തരം പെരുമാറ്റം തുടർന്നാൽ രാജ്യം അതിന് നൽകേണ്ടിവരുന്നത് വലിയ വിലയാണ് നൽകേണ്ടിവരുന്നത്. സംസ്ഥാന സർക്കാരുകൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ചേ മതിയാവൂ എന്നും മോദി കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രി 12 മണി മുതൽ ഇന്ത്യയൊട്ടാകെ അടച്ചിടുമെന്ന് പ്രഖ്യാപിച്ച മോദി രാജ്യത്തെ പൌരന്മാരെ രക്ഷിക്കുന്നതിന് ഈ നടപടി അത്യന്താപേക്ഷിതമാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. പ്രാബല്യത്തിൽ വരാനിരിക്കുന്നത് ജനതാ കർഫ്യൂവിനേക്കാൾ കടുത്ത നിയന്ത്രണങ്ങളാണെന്നും സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചാലും ജീവൻ രക്ഷിക്കുന്നതിനായി ഈ നടപടി അനിവാര്യമാണെന്നും മോദി കൂട്ടിച്ചേർത്തു.

' കൈ കൂപ്പിക്കൊണ്ട്ഞാ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ആരും വീടിന് പുറത്തിറങ്ങരുത്. വീടിന് മുമ്പിൽ ഒരു ലക്ഷ്മണ രേഖ വരച്ച് അവിടെ മാത്രം നിൽക്കൂ. ലോക്ക് ഡൌൺ വലിയ കാലയളവിലാണ്. ഇത് സർക്കാരിന് അറിയാം. പക്ഷേ സർക്കാർ ഒപ്പമുണ്ട്. നിങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കൂ. എല്ലാവർക്കും നന്ദി. രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+