Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അബുദാബി കിരീടാവകാശി; യുഎഇയുമായി കൂടുതല്‍ മേഖലകളില്‍ സഹകരണം

ന്യൂഡല്‍ഹി: അബുദാബി ഭരണാധികാരി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുനേതാക്കളും ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണവും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. അബുദാബി കിരീടാവകാശിക്ക് ഇന്ത്യയിലേക്ക് സ്വാഗതം. ഹൈദരാബാദ് ഹൗസിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിനും, ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും നേതാക്കളുടെ കൂടിക്കാഴ്ച്ച സഹായകരമാകുമെന്നും രണ്‍ധീര്‍ ജെയ്‌സ്വാള്‍ എക്‌സില്‍ കുറിച്ചു.

india-abu-dhabi-meet

അബുദാബി കിരീടാവകാശിയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനം കൂടിയാണിത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും കൂടിക്കാഴ്ച്ചയിലുണ്ടായിരുന്നു.

കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാജ്ഗഡിലെ ഗാന്ധി സ്മൃതി മണ്ഡപവും അബുദാബി കിരീടാവകാശി സന്ദര്‍ശിച്ചു. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, കണക്ടിവിറ്റി, ഊര്‍ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലയില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തം വരും വര്‍ഷങ്ങളിലും ഉണ്ടായിരിക്കും.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായും അബുദാബി ഭരണാധികാരി കൂടിക്കാഴ്ച്ച നടത്തും. ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. മുംബൈയിലെ ബിസിനസ് മീറ്റിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദര്‍ശിച്ചു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. എട്ടോളം കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയും യുഎഇയും തമ്മില്‍ സാമ്പത്തിക ഇടനാഴിയില്‍ സഹകരിക്കുന്നതിലുള്ള ധാരണാപത്രത്തെ ഇരുവരും സ്വാഗതം ചെയ്തിരുന്നു. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയാണിത്.

യൂറോപ്പുമായുള്ള കണക്ടിവിറ്റിയാണ് ഈ സാമ്പത്തിക ഇടനാഴി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാപ്‌സ് ക്ഷേത്രവും മോദി ഉദ്ഘാടനം ചെയ്തിരുന്നു. അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമാണിത്. അതേസമയം യുഎഇയുമായിട്ട് മാത്രമാണ് ഇന്ത്യക്ക് വ്യാപാര-നിക്ഷേപ സഹകരണമുള്ളത്.

ഇന്ത്യയിലെ വിദേശനിക്ഷേപത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യവും യുഎഇയാണ്. ഇന്ത്യയിലെ പേമെന്റ് സംവിധാനവും നേരത്തെ യുഎഇയില്‍ ലോഞ്ച് ചെയ്തിരുന്നു. യുപിഐ യുഎഇയുടെ ഇന്‍സ്റ്റന്റ് പേമെന്റ് സംവിധാനമായ ആനിയുമായിട്ടാണ് കൈകോര്‍ത്തത്. ഇന്ത്യയുടെ റുപേ കാര്‍ഡുകളും യുഎഇയില്‍ ഉപയോഗിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+