Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാണസിയ്ക്ക് 1,583 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മോദി: നഗരം മെഡിക്കൽ ഹബ്ബായി മാറുമെന്ന് പ്രധാനമന്ത്രി

ലഖ്നൊ: 'രുദ്രാക്ഷ്' ഇന്റർനാഷണൽ കോർപ്പറേഷൻ ആൻഡ് കൻവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാന്റെ സഹായത്തോടെയാണ് കൺവെൻഷൻ സെന്റർ നിർമിച്ചിട്ടുള്ളത്. ഇതിന് പുറമേ
ഉത്തർപ്രദേശ് സന്ദർശനത്തിനിടെ വരാണസിയ്ക്ക് കോടികളുടെ വികസന പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ 1,583 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ കാശിയിലെയും പൂർവാഞ്ചൽ മേഖലയിലെയും ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞത്.

"ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം, എല്ലാവരേയും നേരിട്ട് കാണാനുള്ള അവസരം എനിക്ക് ലഭിച്ചു. ബാബ കാശി വിശ്വനാഥിന്റെയും മാ അന്നപൂർണയുടെയും കാൽക്കൽ ഞാൻ തല കുനിക്കുന്നു," ഐഐടി-ബിഎച്ച്‌യു ഗ്രൗണ്ടിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രധാനമന്ത്രി മോദി പറഞ്ഞു. "ബനാറസിന്റെ വികസനത്തിനായി സംഭവിക്കുന്നതെന്തും, മഹാദേവന്റെ (ശിവന്റെ) അനുഗ്രഹത്താൽ സംഭവിക്കുന്നതെല്ലാം. അത് ഒരിക്കലും തളരില്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പോലും അത് ഇല്ലാതാവില്ലെന്നും കാശി തെളയിച്ചു. ഉന്മേഷത്തോടെ, കാശി പ്രതിസന്ധിയെ നേരിട്ടുവെന്നും "അദ്ദേഹം കൂട്ടിച്ചേർത്തു.

 modi

കിഴക്കൻ യുപിയിലെ വാരണാസി മെഡിക്കൽ ഹബ്ബായി മാറുകയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉത്തർപ്രദേശിൽ 550 പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാവിലെയാണ് വാരാണസി സന്ദർശനത്തിനായി പ്രധാനമന്ത്രി വാരണാസിയിലെ എൽ‌ബി‌എസ് വിമാനത്താവളത്തിലെത്തിയത്. ഗവർണർ ആനന്ദിബെൻ പട്ടേലും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
    CM Pinarayi Vijayan has the right to wear the ponnada to me says PM Modi

    കൊവിഡ് സാഹചര്യം കൈകാര്യം ചെയ്തതിൽ ഇന്ത്യയെ വിവിധ ലോകരാജ്യങ്ങൾ പ്രശംസിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ 10,300 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാനത്ത് പൂർത്തിയായതായും 10,200 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജപ്പാന്റെ സഹായത്തോടെ നിർമ്മിച്ച രുദ്രാക്ഷി വാരണാസിയെ സമ്മേളനങ്ങളുടെ ആകർഷകമായ സ്ഥലമാക്കി മാറ്റുമെന്നും അതിനാൽ കൂടുതൽ സഞ്ചാരികളെയും ബിസിനസുകാരെയും നഗരത്തിലേക്ക് ആകർഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+