എല്ലാ ബൂത്തിലും ബിജെപി വിജയിക്കുന്നത് ഉറപ്പാക്കൂ; ഗുജറാത്ത് വോട്ടര്‍മാരോട് മോദി
അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ ഗുജറാത്തി ജനതയോട് അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തിലും ബിജെപി തന്നെ വിജയിപ്പിക്കണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു. ഗീര്‍ സോമനാഥ ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയതിന് ശേഷമാണ് വെരാവലില്‍ പ്രചാരണത്തിനായി മോദി എത്തിയത്. പോളിംഗ് ദിനത്തില്‍ മടി കൂടാതെ എല്ലാവരും ബൂത്തിലെത്തണം. ഇതിന് മുമ്പുണ്ടായിരുന്ന പോളിംഗ് റെക്കോര്‍ഡുകളെല്ലാം തകര്‍ക്കണമെന്നും മോദി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തി ജനത എല്ലാ ബൂത്തിലും ബിജെപി ജയിക്കുമെന്ന് ഉറപ്പിക്കണം. എനിക്ക് നിങ്ങളത് ചെയ്യില്ലേ. ഇത്തവണ എന്റെ ലക്ഷ്യം എല്ലാം പോളിംഗ് ബൂത്തിലും വിജയിക്കുകയാണ്.
നിങ്ങള്‍ അതിന് എന്നെ സഹായിക്കുകയാണെങ്കില്‍ ഈ നാല് ബിജെപി സ്ഥാനാര്‍ത്ഥികളും തനിയേ നിയമസഭയിലെത്തുമെന്നും മോദി പറഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെയും മോദി വിമര്‍ശനമുന്നയിച്ചു. നര്‍മദ ഡാം പ്രൊജക്ട് ഗുജറാത്തിന്റെ ജീവിത രേഖയാണ്. അതിനെ ഇല്ലാതാക്കാന്‍ നോക്കിയവരെയാണ് രാഹുല്‍ കൂട്ടുപിടിച്ചതെന്നും മോദി ആരോപിച്ചു.
സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം
ഒരു കോണ്‍ഗ്രസ് നേതാവ് ഗുജറാത്തിലെ നര്‍മദ ഡാം പദ്ധതി മൂന്ന് ദശാബ്ദത്തോളം വൈകിപ്പിച്ച ഒരു സ്ത്രീയുമായി ചേര്‍ന്ന് ഒരു യാത്ര നടത്തുന്നുണ്ടെന്ന് മോദി പരിഹസിച്ചു. നര്‍മദ നദിയില്‍ സര്‍ദാര്‍ സരോവര്‍ ഡാം ടെട്ടുന്നത് സാമൂഹ്യപ്രവര്‍ത്തകര്‍ കാരണമാണ് തടസ്സപ്പെട്ടത്. നിയമതടസങ്ങളുണ്ടാക്കിയത് മേധാ പട്കര്‍ അടക്കമുള്ളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് മേധാ പട്കര്‍ ശ്രമിച്ചതെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസ് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ നര്‍മദ ഡാമിനെതിരെ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പം എന്തിന് കൈകോര്‍ത്തു പദയാത്ര നടത്തിയെന്ന് ചോദിക്കണമെന്നും മോദി പറഞ്ഞു.
2019ലാണ് സര്‍ദാര്‍ സരോവര്‍ ഡാം ഉദ്ഘാടനം ചെയ്തത്. മേധയ്‌ക്കെതിരെ കടുത്ത വിമര്‍ശനം എപ്പോഴും ബിജെപി ഉന്നയിക്കാറുണ്ട്. നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് മേധാ പട്കറായിരുന്നു. നിരവധി ആദിവാസി കുടുംബങ്ങള്‍ക്ക് താമസം ഇല്ലാതാക്കും ഇതിലെ ജലം എന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നത്.
നര്‍മദ വിരുദ്ധയാണ് മേധയെന്ന് നേരത്തെ ജെപി നദ്ദയും ആരോപിച്ചിരുന്നു. ഗുജറാത്ത് വിരുദ്ധയും, സൗരാഷ്ട്ര വിരുദ്ധയുമാണ് അവര്‍. സൗരാഷ്ട്രയിലെ ജനങ്ങള്‍ നര്‍മദയിലെ ജലം ഉപയോഗിക്കുന്നത് തടഞ്ഞവരാണ് അവരെന്നും നദ്ദ പറഞ്ഞു.












Click it and Unblock the Notifications