കണ്ഠമിടറി, വികാരഭരിതനായി പ്രധാനമന്ത്രി, കൊവിഡ് കവര്‍ന്നെടുത്തവരെ അനുസ്മരിച്ചു, ഒപ്പം മുന്നറിയിപ്പും
ദില്ലി: കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം വിവരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ഠമിടറി, വളരെ വികാരഭരിതനായിട്ടാണ് കാണപ്പെട്ടത്. ഈ വൈറസ്, നമ്മുടെ പ്രിയപ്പെട്ടവരെ നമ്മളില്‍ നിന്ന് തട്ടിയെടുത്തിരിക്കുകയാണ്. ഞാനവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. അവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇത് പറഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ മുറിഞ്ഞത്. കുറേ നേരം നിര്‍ത്തിയതിന് ശേഷമാണ് പിന്നീട് അദ്ദേഹം സംസാരിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ നാം നിരവധ കാര്യങ്ങളോടാണ് പോരാടുന്നത്. രോഗബാധയുടെ നിരക്ക് വളരെ കൂടുതലാണ്. രോഗികള്‍ ദീര്‍ഘകാലമാണ് ആശുപത്രികളില്‍ കഴിയേണ്ടി വരുന്നതെന്നും മോദി പറഞ്ഞു. അതേസമയം ബ്ലാക് ഫംഗസിനെ കുറിച്ചും മോദി മുന്നറിയിപ്പ് നല്‍കി. ഇത് വളരെ അപൂര്‍വമായ രോഗമാണ്. അതോടൊപ്പം അപകടകാരിയാണ്. ഇന്ത്യ ഈ അപകടത്തോട് പോരാടാന്‍ തയ്യാറായിരിക്കണണെന്നും മോദി പറഞ്ഞു.
രാജ്യത്ത് കൊവിഡിനെ നേരിടാന്‍ ഏറ്റവും നല്ല കാര്യം വാക്‌സിനേഷനാണ്. കൂട്ടത്തോടെ വാക്‌സിനേഷന്‍ നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും. കൊവിഡ് എന്നത് അജ്ഞാത ശക്തിയാണ്. ഏത് ദിശയിലേക്ക് വേണമെങ്കിലും മാറാവുന്ന ശത്രുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ജനങ്ങളുടെ ജീവിതത്തില്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. അത് പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ ഗുണകരമാകും. ആലസ്യം കാണിക്കാനുള്ള സമയമല്ല ഇത്. വലിയൊരു പോരാട്ടമാണ് മുന്നിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
ഗ്രാമീണ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ വേണമെന്നും മോദി വ്യക്തമാക്കി. എവിടൊക്കെ രോഗമുണ്ടോ,അവിടൊക്കെ ചികിത്സ എന്നതാണ് ഞങ്ങളുടെ നയം. ജനങ്ങളുടെ ക്ഷേമം നമ്മള്‍ ഏറ്റെടുക്കുമ്പോള്‍, ആരോഗ്യ മേഖലയ്ക്ക് സമ്മര്‍ദം കുറയുമെന്നും മോദി പറഞ്ഞു. കുട്ടികളുടെ ജീവന്‍ രക്ഷിക്കുക, അവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുട്ടികളെ ബാധിക്കുന്ന രോഗത്തെ നേരിട്ട രീതി മാതൃകയാണെന്നും യോഗി പറഞ്ഞു.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications