Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓട്ടോ പൈലറ്റിലാണ് യുപിഎ പ്രവര്‍ത്തിച്ചത്; സോണിയയെ പരിഹസിച്ച് മോദി, പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവരാണ് മുമ്പ് സര്‍ക്കാരിനെ ഓട്ടോപൈലറ്റിലും റിമോട്ട് പൈലറ്റിലും നിയന്ത്രിച്ചിരുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം. ഇവര്‍ പ്രവര്‍ത്തനത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് കാത്തിരിക്കാന്‍ അറിയില്ലെന്നും മോദി പറഞ്ഞു.

യുപിഎയുടെ കാലത്ത് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ പിന്നണിയില്‍ ഇരുന്ന് നിയന്ത്രിച്ചിരുന്നത് സോണിയാ ഗാന്ധിയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു. മോദിയുടെ പരിഹാസം. ഇതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

narendra-modi

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഇടപെടാന്‍ അനുമതി നല്‍കാതിരുന്നത് കൊണ്ടായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. പ്രതിപക്ഷം അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ഓടിപ്പോകാറാണ് പതിവെന്ന് മോദി കുറ്റപ്പെടുത്തി.

ഞങ്ങള്‍ കഠിനാധ്വാനത്തില്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്താറില്ല. കഴിഞ്ഞ പത്ത് വര്‍ഷം എന്താണോ ചെയ്തത് അത് കൂടുതല്‍ മികവോടെ ചെയ്യും. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ വെച്ച് നോക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഒരു അപ്പറ്റൈസര്‍ പോലെയായിരുന്നു. മെയിന്‍ കോഴ്‌സ് ഇപ്പോഴാണ് ആരംഭിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം പ്രതിപക്ഷം സ്പീക്കറോട് നിരന്തരം ഇടപെടാനുള്ള അനുമതി തേടിയിരുന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു ആവശ്യം. ഞങ്ങള്‍ക്കും സ്വന്തം നിലപാടുകളും കാഴ്ച്ചപ്പാടുകളും അവതരിപ്പിക്കാന്‍ അവസരം ലഭിക്കേണ്ടതുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ അനുമതി ലഭിക്കാതായതോടെ കള്ളം പറയുന്നത് നിര്‍ത്തൂ, നാണമില്ലേ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.

ഉടനെ തന്നെ ധന്‍കര്‍ വിഷയത്തില്‍ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ നടപടികള്‍ ശരിയല്ല. അണ്‍പാര്‍ലമെന്ററി നടപടികളെ അപലപിക്കുന്നു. ദയവായി ഇരിക്കൂ എന്നും ധന്‍കര്‍ പറഞ്ഞു. മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതോടെ പ്രധാനമന്ത്രി പ്രസംഗം നിര്‍ത്തി.

രാജ്യം എല്ലാം കാണുന്നുണ്ട്. കള്ളം പ്രചരിപ്പിക്കുന്നവര്‍ക്ക് സത്യം കേള്‍ക്കാനുള്ള ധൈര്യമില്ല. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കേള്‍ക്കാന്‍ പോലും അവര്‍ തയ്യാറല്ല. അവര്‍ രാജ്യസഭയെയും അതിന്റെ പാരമ്പര്യത്തെയും അപമാനിക്കുകയാണ്. ജനങ്ങളെ അവരെ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുത്തി കഴിഞ്ഞു. അവര്‍ക്ക് ബഹളം ഉണ്ടാക്കുകയല്ലാതെ മറ്റ് വഴികളൊന്നും അറിയില്ല.

മുദ്രാവാക്യം വിളിക്കുക, ബഹളമുണ്ടാക്കുക, എന്നിട്ട് ഓടിക്കളയുക, ഇതാണ് അവരുടെ വിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നടപടികള്‍ വേദനിപ്പിക്കുന്നതാണ്. പ്രതിപക്ഷ നേതാവിന് തടസ്സങ്ങളില്ലാതെ സംസാരിക്കാന്‍ അനുമതി നല്‍കിയതാണ്. അവര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയതല്ല, അവര്‍ ഉപേക്ഷിച്ചത് മാന്യതയാണ്.

അവര്‍ എന്നോടല്ല ഭരണഘടനയോടാണ് മുഖംതിരിച്ചിരിക്കുന്നത്. ഇതിലും വലിയൊരു ബഹുമാനക്കുറവ് ഭരണഘടനയോട് കാണിക്കാനില്ലെന്നും, അതിനെ അപലപിക്കുകയാണെന്നും ധന്‍കര്‍ പറഞ്ഞു. പ്രതിപക്ഷ എംപിമാര്‍ തീരുമാനം പുനപ്പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ധന്‍കര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+