Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി നടത്തുന്നത് കൊള്ള; ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

ദില്ലി: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് എല്‍പിജി ഗ്യാസിന്റെയും, ഇന്ധനത്തിന്റെയും വില കുറയാതിരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. പ്രധാനമന്ത്രിയുടേത് കൊള്ളയടിക്കാനുള്ള ഭരണസംവിധാനമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ രാജ്യത്ത് ശബ്ദമുയര്‍ന്നിട്ടുണ്ട്.

അതാണ് കോണ്‍ഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്നും, അത് ജനങ്ങളുടെ ശബ്ദമാണെന്നും രാഹുല്‍ പറഞ്ഞു. ആഗോള തലത്തിലെ നിരക്കുകളും രാഹുല്‍ ചൂണ്ടിക്കാണിച്ചു. ആഗോള തലത്തില്‍ എല്‍പിജിക്കും ക്രൂഡോയിലിനും 40, 25 ശതമാനത്തോളം വില കുറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചു.

1

ആഗോള തലത്തില്‍ ഇത്രത്തോളം വില കുറഞ്ഞിട്ടും, ഇന്ത്യയിലെ വില ഇപ്പോഴും മാറിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ആറ് മാസമായുള്ള കണക്കാണിത്. എന്നിട്ടും ഇന്ത്യയില്‍ നിയന്ത്രണങ്ങളൊന്നുമില്ല. ഇതൊരു തരം കൊള്ളയാണ്. ബിജെപിയുടെ കൊള്ളയടി സംവിധാനത്തിനെതിരെ ശബ്ദമുയര്‍ന്ന് കഴിഞ്ഞു.

ഭാരത് ജോഡോ യാത്ര അതിന്റെ ആദ്യ പടിയാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ യാത്ര നവംബര്‍ 23ന് മധ്യപ്രദേശിലെത്തിയിരുന്നു. ഇന്ന് മഹൂദിയ ഗ്രാമത്തില്‍ നിന്നാണ് യാത്ര ആരഭിച്ചത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥും, പ്രമുഖ നേതാവ് നാംദേവ് ദാസ് ത്യാഗി അഥവാ കമ്പ്യൂട്ടര്‍ ബാബയും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

പ്രമുഖ സംഗീതജ്ഞന്‍ ടിഎം കൃഷ്ണയും യാത്രയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്. അതേസമയം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നാണ് സൂചന. രാഹുലിന് പുറമേ സീനിയര്‍ നേതാക്കളായ ജയറാം രമേശ്, ദിഗ് വിജയ് സിംഗ് എന്നിവരും പാര്‍ലമെന്റില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്.

ശൈത്യകാല സമ്മേളനത്തില്‍ നിരവധി വിഷയങ്ങള്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ് കാത്തിരിക്കുന്നതിനിടെയാണ് ഇങ്ങനൊരു നീക്കം നടക്കുന്നത്. ശൈത്യകാല സമ്മേളനത്തിനായി ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കേണ്ടെന്നാണ് തീരുമാനം.

കോണ്‍ഗ്രസിന്റെ വലിയ തിരിച്ചുവരവിന് സഹായിച്ചിരിക്കുകയാണ് ഈ യാത്രയെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് ഇപ്പോഴുണ്ടായിരിക്കുന്ന ആവേശം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നില്ല. അതുകൊണ്ടാണ് സീനിയര്‍ നേതാക്കള്‍ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ബുധനാഴ്ച്ചയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+