കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ നാല് വര്‍ഷത്തെ വിദേശയാത്രയുടെ കണക്ക് പുറത്ത്! കോടികളുടെ കണക്ക് ഞെട്ടിക്കും

  • By Aami Madhu
Google Oneindia Malayalam News

അധികാരത്തില്‍ ഏറിയ ശേഷം നാല് വര്‍ഷക്കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യാത്രയുടെ വിവരങ്ങള്‍ പുറത്ത്. സിപിഐ എംപി ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിനാണ് ചെലവായ തുകകളുടെ കണക്ക് വിവരം വിദേശകാര്യ സഹമന്ത്രി വികെ സിങ്ങ് രാജ്യസഭയില്‍ വ്യക്തമാക്കിയത്.

നേരത്തേ ബെംഗളൂരുവിലെ വിവരാവകാശ പ്രവർത്തകനായ ഭീമപ്പ ഗദാദ് യാത്രാവിവരങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ യാത്രയും മറ്റ് ചെലവുകളും ഉള്‍പ്പെടെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 വിവരങ്ങള്‍ തേടി

വിവരങ്ങള്‍ തേടി

മോദിയുടെ യാത്രാ ചിലവുകള്‍, യാത്രയ്ക്കുപയോഗിച്ച വിമാനങ്ങളുടെ വിവരങ്ങള്‍,മോദിക്കൊപ്പം യാത്ര ചെയ്ത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, യാത്രയുടെ ഉദ്ദേശം തുടങ്ങി ബിനോയ് വിശ്വത്തിന്‍റെ നിരവധി ചോദ്യങ്ങള്‍ക്കും വികെ സിങ്ങ് മറുപടി നല്‍കി.

 കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

രാജ്യത്തെ നല്ലൊരു വിഭാഗം ജനങ്ങളും ദാരിദ്രത്തിൽ കഴിയുമ്പോപോൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രക്കായി ചിലവഴിച്ചത് 2000 കോടി രൂപയാണെന്നാണ് വികെ സിങ്ങ് വ്യക്തമാക്കിയത്.

എത്ര യാത്രകള്‍

എത്ര യാത്രകള്‍

മോദി സഞ്ചരിച്ച എയര്‍ ഇന്ത്യ വണ്ണിന്‍റെ ചിലവുകളായി 1583 കോടിയും ചാട്ടഡ് ഫ്ളൈറ്റുകള്‍ക്ക് 429 കോടി, ഹോട്ട്ലൈന്‍ സംവിധാനങ്ങള്‍ക്ക് 9 കോടി എന്നിങ്ങനെയാണ് ചെലവായത്. കഴിഞ്ഞ ജൂണില്‍ മോദിയുടെ 84 വിദേശ സന്ദര്‍ശനത്തിനായി 1484 കോടി ചെലവായിരുന്നെന്നായിരുന്നു വികെ സിങ്ങ് രാജ്യസഭയില്‍ വെളിപ്പെടുത്തിയത്.

 ആറ് മാസത്തിനിടെ

ആറ് മാസത്തിനിടെ

2014 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവിലെ കണക്കായിരുന്നു അത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ഡിസംബര്‍ മൂന്ന് വരെ മോദി ആറ് വിദേശ ട്രിപ്പുകളാണ് പോയതെന്നാണ് കണക്ക്.

 മൂന്ന് രാജ്യങ്ങള്‍

മൂന്ന് രാജ്യങ്ങള്‍

പ്രധാമന്ത്രിയായി മോദി ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശിച്ചത് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, ഷൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങ് എന്നിവരെയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

 സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം

ഇതോടെ രാജ്യം അടുത്തിടെ കണ്ട ഏറ്റവും ഉയർന്ന വിദേശയാത്രാ ചിലവ് കൂടിയാണിത്. പ്രധാനമന്ത്രി മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെ പ്രതിപക്ഷ പാർട്ടികളടക്കം ശക്തമായി വിമർശനമുന്നയിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങളെ പോലും പ്രതികൂലമായി ബാധിച്ചതായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

 എന്ത് ഗുണം

എന്ത് ഗുണം

രാജ്യത്തെ കുത്തക കമ്പനികളുടെ വാണിജ്യതാത്പര്യങ്ങൾ സംരക്ഷിക്കുകയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ലക്ഷ്യമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മോദിയുടെ വിദേശയാത്രാ ചിലവിനെതിരെ വലിയ പ്രതിഷേധം പതിപക്ഷ പാർട്ടികൾ ഉയർത്തിയിട്ടുണ്ട്. വിദേശ യാത്രകൾ കൊണ്ട് രാജ്യത്തിന് എന്ത് നേട്ടമുണ്ടായി എന്നത് വ്യക്തമാക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നു.

English summary
PM Modi’s foreign trips have cost taxpayers over Rs 2,000 crore since 2014
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X