കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഇറോമിനെ ഭയക്കുന്നു: മണിപ്പൂരില്‍ നിന്ന് റാലി മാറ്റി, വിശദീകരണങ്ങളുമായി നേതാക്കള്‍

Google Oneindia Malayalam News

ഇംഫാല്‍: ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരുന്ന റാലി കംഗള ഫോര്‍ട്ടില്‍ നിന്ന് മാറ്റി. സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിളയുടെ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് മാറ്റിയത്. മാര്‍ച്ച് നാല്, എട്ട് തിയ്യതികളിലായി മണിപ്പൂരില്‍ നിയമസഭാ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള റാലിയാണ് മാറ്റിവച്ചത്.

ഇംഫാല്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കങ്കള ഫോര്‍ട്ട് മണിപ്പൂര്‍ ജനതയ്ക്ക് വിശുദ്ധ സ്ഥലമാണെന്നും ഇറോം ചൂണ്ടിക്കാണിച്ചിരുന്നു. മണിപ്പൂരിലെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് പകങ്ബ ദൈവം കങ്കള ഫോര്‍ട്ടിലാണ് വസിച്ചിരുന്നതെന്നാണ് വിശ്വാസം.

റാലി സിആര്‍പിഎഫ് ഗ്രൗണ്ടിലേയ്ക്ക് മാറ്റി

റാലി സിആര്‍പിഎഫ് ഗ്രൗണ്ടിലേയ്ക്ക് മാറ്റി

ശനിയാഴ്ച തലസ്ഥാനമായ ഇംഫാലില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തോടെ ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാമെന്നാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാല്‍ പാര്‍ട്ടി എതിര്‍ത്തതോടെ ബിജെപി നടത്താനിരുന്ന റാലി ലാംസിംഗിലെ സിആര്‍പിഎഫ് ഗ്രൗണ്ടിലേയ്ക്ക് മാറ്റുകയായിരുന്നു.

 ബിജെപി തള്ളി

ബിജെപി തള്ളി

എന്നാല്‍ പീപ്പിള്‍സ് റീസര്‍ജന്‍സ് ആന്‍ഡ് അലയന്‍സ് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് റാലി മാറ്റിയതെന്ന വാദം ബിജെപി തള്ളിക്കളഞ്ഞു. രണ്ട് ഗേറ്റുകള്‍ മാത്രമുള്ള കങ്കള ഫോര്‍ട്ടില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശിയ്ക്കാന്‍ കഴിയില്ലെന്നും സ്ഥലത്ത് ഗതാഗതക്കുരുക്കിന് വഴിവെയ്ക്കുമെന്നുമുള്ളതിനാലാണ് റാലി മാറ്റിയതെന്നും ബിജെപി മണിപ്പൂര്‍ സ്റ്റേറ്റ് യൂണിറ്റ് ഇന്‍ ചാര്‍ജ് പ്രഹ്ലാദ് സിംഗ് വ്യക്തമാക്കി.

റാലിയ്ക്ക് അനുമതി നല്‍കിയില്ല

റാലിയ്ക്ക് അനുമതി നല്‍കിയില്ല

ബിജെപിയുടെ റാലിയില്‍ പിആര്‍ജെഎയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്ക് വേദിയാക്കാന്‍ കങ്കള ഫോര്‍ട്ട് അനുവദിച്ച് നല്‍കാനാവില്ലെന്ന് കങ്കള ഫോര്‍ച്ച് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയതുകൊണ്ടാണ് വേദി മാറ്റിയതെന്ന് പിജെപി സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എന്‍ നിമ്പസ് പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

കങ്കള ഫോര്‍ട്ട് ആരാധനാലയമാണെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആശയപ്രചാരണത്തിന് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരമാണ് റാലി സിആര്‍പിഎഫ് ഗ്രൗണ്ടിലേയ്ക്ക് മാറ്റിയതെന്നും ബിജെപി ന്യായവാദങ്ങള്‍ നിരത്തുന്നു.

പാര്‍ട്ടി ബിജെപിയ്‌ക്കെതിരെ

പാര്‍ട്ടി ബിജെപിയ്‌ക്കെതിരെ

മണിപ്പൂരിന് 12, 000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉള്‍പ്പെട്ട പോസ്റ്റര്‍ സംസ്ഥാനത്ത് പതിപ്പിച്ചതിനെതിരെ നേരത്തെ പിആര്‍ജെഎ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഭരണകക്ഷി ഇത്തരം വാഗ്ദാനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് ചട്ടുമുണ്ടായിരിക്കെയാണ് നീക്കം. 48 മണിക്കൂറിനുള്ളില്‍ കമ്മീഷന്‍ പരാതിയോട് പ്രതികരിച്ചിരുന്നു.

English summary
Prime Minister Narendra Modi's 25 February rally in Imphal, Manipur has been shifted away from the historic Kangla Fort after activist Irom Sharmila's Peoples Resurgence and Justice Alliance (PRJA) party raised objections about the venue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X