Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകാരോഗ്യ സംഘടനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: കോവിഡ് ഉച്ചകോടിയില്‍ മോദി

ദില്ലി: രണ്ടാമത്തെ ആഗോള കൊവിഡ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരിയെ നേരിടാന്‍ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തന്ത്രം ആവിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥേയത്വം വഹിച്ച കോവിഡ് സംബന്ധിച്ച ആദ്യ ആഗോള വെര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തിരുന്നു.

മാഹാമാരിയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഉച്ചകോടി ഉദ്ദേശിക്കുന്നത്.

modi

കോവിഡ് മഹാമാരി ജീവിതത്തെ തടസ്സപ്പെടുത്തുന്നതും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതും തുറന്ന സമൂഹങ്ങളുടെ പ്രതിരോധശേഷി പരിശോധിക്കുന്നതുമായി തുടരുകയാണ്. ഇന്ത്യയില്‍, മഹാമാരിക്കെതിരെ ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തന്ത്രമാണ് ഞങ്ങള്‍ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരില്‍ 90% പേരും ഇതിനകം പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയില്‍, കോവിഡിനെതിരായ പോരാട്ടത്തിന് അനുബന്ധമായി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി പരമ്പരാഗത മരുന്നുകള്‍ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. ഈ അറിവ് ലോകത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഞങ്ങള്‍ ഡബ്ല്യു എച്ച് ഒ പരമ്പരാഗത വൈദ്യശാസ്ത്ര കേന്ദ്രത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂടുതല്‍ പ്രതിരോധശേഷിയുള്ള ആരോഗ്യ സുരക്ഷാ വാസ്തുവിദ്യ കെട്ടിപ്പടുക്കാന്‍ ലോകാരോഗ്യ സംഘടനയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഈ ശ്രമത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+