Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തില്‍ ഗുസ്തിയും തൃപുരയില്‍ ദോസ്തിയും', സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിനെതിരെ നരേന്ദ്ര മോദി

narendra modi

രാധാകിഷോര്‍പൂര്‍: തൃപുരയിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഗുസ്തിയും തൃപുരയില്‍ ദോസ്തിയും ആണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. ത്രിപുരയിലെ ഗോമതി ജില്ലയിലെ രാധാകൃഷ്ണപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തില്‍ പരോക്ഷമായി തിപ്ര മോത്തയേയും നരേന്ദ്ര മോദി പരാമര്‍ശിച്ചു.

മറ്റ് ചില പാര്‍ട്ടികളും ത്രിപുരയില്‍ പ്രതിപക്ഷ സഖ്യത്തെ സഹായിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. ഇവര്‍ക്ക് വോട്ട് നല്‍കുന്നത് ത്രിപുരയെ വര്‍ഷങ്ങളോളം പിറകോട്ട് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ദുര്‍ഭരണം നടത്തിയവരൊക്കെ ഇപ്പോള്‍ സംഭാവനയ്ക്ക് വേണ്ടി ഒരുമിച്ചിരിക്കുകയാണ്. കേരളത്തില്‍ ഗുസ്തി നടത്തുന്നവര്‍ ഇവിടെ സൗഹൃദത്തിലാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷത്തിന്റെ ഉദ്ദേശം വോട്ട് ഭിന്നിപ്പിക്കുകയാണ്. വോട്ട് ഭിന്നിപ്പിക്കുന്ന ചില ചെറിയ പാര്‍ട്ടികള്‍ കാത്തിരിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടിയാണ്, എന്നിട്ട് വേണം അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍. കുതിരക്കച്ചവടം നടത്താമെന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ ഇപ്പോള്‍ തന്നെ വീട്ടിലിരുന്നോളൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ദലൈ ജില്ലയിലെ അംബാസ്സയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയും പ്രധാനമന്ത്രി കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ കടന്നാക്രമിച്ചിരുന്നു.

ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളും കോണ്‍ഗ്രസ് സര്‍ക്കാരുകളും ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യമെമ്പാടുമുളള ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തിന് വേണ്ടിയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. മിസോറാമില്‍ നിന്നുളള 37,000 ബ്രൂ ഗോത്രവര്‍ഗക്കാരെ ബിജെപി ത്രിപുരയില്‍ പുനരധിവസിപ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗോത്ര ഭാഷയായ കോക്‌ബൊറോക് അവതരിപ്പിച്ചത് ബിജെപി സര്‍ക്കാര്‍ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗോത്ര മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപ നീക്കി വെച്ചതായും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്ത് കൊവിഡ് കാരണം നിരവധി പേര്‍ ദുരിതത്തിലാവുകയും മരിക്കുകയും ചെയ്തപ്പോള്‍ ബിജെപി ഭരിക്കുന്ന ത്രിപുരയില്‍ ആളുകളുടെ ജീവന്‍ സുരക്ഷിതമായിരുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ചേരുന്ന ഇരുതല മൂര്‍ച്ചയുളള വാളിനെ സൂക്ഷിക്കണം. ആളുകള്‍ക്ക് ഉപകാരപ്പെടുന്ന കേന്ദ്ര പദ്ധതികളെല്ലാം ഇല്ലാതാക്കാനാണ് അവരുടെ ശ്രമം എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും ആകെ അറിയാവുന്നത് എങ്ങനെ പാവപ്പെട്ടവരെ പറ്റിക്കാം എന്ന് മാത്രമാണ്. അവര്‍ക്ക് എപ്പോഴും പാവങ്ങള്‍ പാവങ്ങളായി തന്നെ തുടരണം. പാവങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് എണ്ണമറ്റ മുദ്രാവാക്യങ്ങളാണ് ഉളളത്. എന്നാല്‍ ഒരിക്കല്‍ പോലും അവരുടെ വേദന മനസ്സിലാക്കുകയോ പരിഹരിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+