Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധ സമരത്തിനിടെ അതിക്രമിച്ച് കയറി പ്രധാനമന്ത്രിയുടെ ചിത്രം നശിപ്പിച്ചു; 99 രൂപ പിഴയിട്ട് കോടതി

അഹമ്മദാബാദ്: പ്രതിഷേധ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ കോണ്‍ഗ്രസ് എം എല്‍ എയ്ക്ക് പിഴയിട്ട് കോടതി. ഗുജറാത്ത്് കോടതിയാണ് 99 രൂപ വിധിച്ചത്. 2017ല്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കോടതിയുടെ നടപടി. വംസാദ എം എല്‍ എ ആനന്ദ് പട്ടേലിനാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം വരെ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ വൈസ് ചാന്‍സലറുടെ ചേംബറില്‍ കടന്ന് പ്രധാനമന്ത്രിയുടെ ചിത്രം കീറി നശിപ്പിച്ചു എന്നാണ് കേസ്. എം എല്‍ എയ്ക്കും ആറ് പേര്‍ക്കെതിരെയും 2017ല്‍ ജലാല്‍പൂര്‍ പൊലീസാണ് കേസെടുത്തത്. ഐ പി സി സെക്ഷന്‍ 143 (നിയമവിരുദ്ധമായി സംഘം ചേരല്‍), 353 (ആക്രമണം), 427, 447 (ക്രിമിനല്‍ അതിക്രമം), 504 (മനഃപൂര്‍വം അപമാനിക്കല്‍) എന്നിവ പ്രകാരം കേസെടുത്തത്.

modi

നവ്‌സാരയിലെ അഡിഷണര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി എ ദാദല്‍ ആണ് ആനന്ദ് പട്ടേല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. ചാന്‍സലറുടെ ചേംബറില്‍ അതിക്രമിച്ച് കയറി മേശപ്പുറത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിചത്രം വലിച്ചുകീറിയെന്നാണ് കേസ്. 440ാം വകുപ്പ് പ്രകാരം പ്രതികള്‍ക്ക് 500 രൂപയും മൂന്ന് മാസം ജയില്‍ ശിക്ഷയും നല്‍കണമെന്നാണ് വാദിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളോടുള്ള രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലുള്ളതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+