Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വാസികൾക്കൊപ്പമിരുന്നു കീർത്തനം പാടുന്ന ട്വീറ്റ്; ഗുരു രവിദാസ് വിശ്രം ധാം സന്ദർശിച്ച് പ്രധാമന്ത്രി

ദില്ലി; ഗുരു രവിദാസ് ജയന്തി ദിനത്തിൽ ഡൽഹിയിലെ ഗുരു രവിദാസ് വിശ്രം ധാം ക്ഷേത്രം സന്ദർശിച്ച് പ്രധാനമന്ത്രി. വിശ്വാസികൾക്കൊപ്പം ഇരുന്ന് കീർത്തനം പാടുന്ന വീഡിയോ മോദി ട്വിറ്ററിൽ പങ്കുവെച്ചു. ഏറെ പ്രത്യേകത നിറഞ്ഞ മുഹൂർത്തം എന്ന കുറിപ്പോടെയാണ് സന്ദർശനത്തിന്റെ വീഡിയോകളും ചിത്രങ്ങളും അദ്ദേഹം പങ്കിട്ടത്.

സന്ത് രവിദാസ് ജിയുടെ ഈ വിശുദ്ധ ദേവാലയം ജനങ്ങൾക്ക് പ്രചോദനമാണ്. ഒരു എംപി എന്ന നിലയിൽ ഇവിടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എനിക്ക് അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്,ട്വീറ്റിൽ മോദി കുറിച്ചു. ഗുരു രവിദാസിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാണെന്ന് സന്ദർശക പുസ്തകത്തിൽ പ്രധാനമന്ത്രി എഴുതി.

കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി ഗുരുദാസ് ജയന്തിയുമായി ബന്ധപ്പെട്ട ട്വീറ്റുകൾ പങ്കുവെച്ചിരുന്നു. നാളെ മഹാനായ സന്യാസി ഗുരു രവിദാസ് ജിയുടെ ജന്മവാർഷികമാണ്. സമൂഹത്തിൽ നിന്ന് ജാതി, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങൾ ഇല്ലാതാക്കാൻ അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ച രീതി ഇന്നും നമുക്കെല്ലാവർക്കും പ്രചോദനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

moduiiii-1644997760.jpg -Properties

ഈ അവസരത്തിൽ, സന്ത് രവിദാസ് ജിയുടെ പുണ്യസ്ഥലത്തെക്കുറിച്ചുള്ള ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. 2016-ലും 2019-ലും എനിക്ക് അവിടെ പ്രണാമം അർപ്പിക്കാനും ലങ്കാർ ചെയ്യാനും ഉള്ള അവസരം ലഭിച്ചു. ഒരു എംപി എന്ന നിലയിൽ ഞാൻ അന്ന് തീരുമാനിച്ചിരുന്നു, തീർഥാടന സ്ഥലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന്. നമ്മുടെ സർക്കാരിന്റെ ഓരോ ചുവടിലും ഓരോ പദ്ധതിയിലും പൂജ്യശ്രീ ഗുരു രവിദാസ് ജിയുടെ ആത്മാവ് ഞങ്ങൾ ഉൾക്കൊണ്ടിരുന്നുവെന്ന് പ്രസ്താവിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഇത് മാത്രമല്ല, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി കാശിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മോദി ട്വീറ്റിൽ പറഞ്ഞിരുന്നു.

തന്റെ ആശയങ്ങളും കർമങ്ങളും കൊണ്ട് സമൂഹത്തിൽ ആത്മീയ അവബോധം ഉണർത്തുകയും അതിലൂടെ മനുഷ്യരാശിക്ക് ക്ഷേമത്തിന്റെ പാത കാണിച്ചുകൊടുക്കുകയും ചെയ്ത വ്യക്തിയാണ് ഗുരു രവിദാസ് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

അദ്ദേഹത്തിന്റെ ഐക്യം, സമത്വം, കർമ്മത്തിന്റെ ഔന്നത്യം എന്നിവയുടെ സന്ദേശം നമ്മെ എപ്പോഴും നയിക്കും.ഓരോ വ്യക്തിക്കും തുല്യ അവകാശങ്ങളും നീതിയും നൽകി സമൂഹത്തെ ഒന്നിപ്പിക്കാൻ സമർപ്പിച്ചതാണ് സന്ത് രവിദാസിന്റെ ജീവിതം അദ്ദേഹത്തിന്റെ ചിന്തകൾ യാഥാർത്ഥ്യമാക്കികൊണ്ട് , എല്ലാ വിഭാഗങ്ങളുടെയും ജീവിത നിലവാരം ഉയർത്താൻ അവരെ വികസനത്തിൽ പങ്കാളികളാക്കികൊണ്ടാണ് ,പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ തുടർച്ചയായി പ്രവർത്തിക്കുകയാണെന്നും ട്വീറ്റിൽ അമിത് ഷാ പറഞ്ഞു.

ദളിത് സമുദായത്തിന്റെ പ്രധാന ആഘോഷമാണ് ഗുരു രവിദാസ് ജയന്തി. അതുകൊണ്ട് തന്നെ ദളിത് വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ഇന്നേ ദിവസം പാർട്ടികൾ. ബി ജെ പി നേതാക്കൾ ദില്ലിയിൽ ഗുരുദാസ് ജയന്തി ആഘോഷിച്ചപ്പോൾ വാരണാസിയിലായിരുന്നു കോൺഗ്രസ് നേതാക്കൾ പോയത് വാരണാസിയിലെ രവിദാസ് ക്ഷേത്രത്തിലായിരുന്നു. പുലർച്ചയോടെയാണ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി ക്ഷേത്രം സന്ദർശിച്ചത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ക്ഷേത്രത്തിലെത്തിയിരുന്നു.

Recommended Video

cmsvideo
    കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവസാനിച്ചു, ഇനി വൈറസിനെ ഭയപ്പെടണോ?

    രവിദാസീയര്‍ എന്ന ദളിത് സിഖ് വിഭാഗമാണ് ഗുരു രവിദാസിനെ ആരാധിക്കുന്നത് . ഇരുപതോളം നിയമസഭാ സീറ്റുകളില്‍ 20 മുതല്‍ അമ്പത് ശതമാനം വരെ വോട്ട് വിഹിതം ഇവർക്കുണ്ട്. മറ്റ് മേഖലകളിലും ഇവർക്ക് ശക്തമായ സ്വാധീനമുണ്ട്. ഫെബ്രുവരി 14 ന് നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റിയത് പോലും ഗുരു രവിദാസ് ജയന്തിയ്ക്കായി രവിദാസീയർക്ക് വാരണാസിയിലേക്ക് പോകേണ്ടത് കൊണ്ട് മാത്രമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+