Get Updates
Get notified of breaking news, exclusive insights, and must-see stories!

പെഗാസസ്:'കേന്ദ്രം കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയാൽ മോദി കുരുക്കിൽ', പ്രതികരിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ദില്ലി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിനെ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധത്തിലാകുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. പെഗാസസ് വിവാദമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി.

പെഗാസസ് എന്ന ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയത് നിയമപ്രകാരമാണോ അതോ നിയമവിരുദ്ധമായാണോ എന്നതാണ് ഇവിടുത്തെ പ്രശ്‌നമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

 സുബ്രഹ്മണ്യന്‍ സ്വാമി

ഫോണ്‍ ചോര്‍ത്തല്‍ നിയമപരമായി ചെയ്യുന്നത് അത് മന്ത്രിസഭയ്ക്ക് മുന്നില്‍ എത്തുകയും പ്രമേയം പാസ്സാക്കപ്പെടുകയും വേണം. അതിന് പകരം പ്രധാനമന്ത്രിയുടെ അനുവാദത്തോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഏതെങ്കിലും അംബാസിഡറും ചേര്‍ന്നാണ് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയത് എങ്കില്‍ ഫ്രാന്‍സിലേത് പോലെ പ്രധാനമന്ത്രി വിചാരണ നേരിടേണ്ടി വരും എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. നേരായ മാര്‍ഗത്തിലൂടെ അല്ല ഫോണ്‍ ചോര്‍ത്തല്‍ നടന്നിരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നത് എന്നും ബിജെപി എംപി വ്യക്തമാക്കി.

മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍

2

ഫോണ്‍ ചോര്‍ത്തപ്പെട്ട ആളുകളുടെ പട്ടികയില്‍ തന്റെ പേരും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തന്റെ ഫോണ്‍ ചോര്‍ത്തിയത് കൊണ്ട് അവര്‍ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല. കാരണം തന്റെ ജീവിതത്തില്‍ രഹസ്യങ്ങള്‍ ഒന്നും തന്നെ ഇല്ല. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. അത് താന്‍ എപ്പോഴും ട്വിറ്ററില്‍ പങ്കുവെയ്ക്കാറുണ്ട് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പെഗാസസ് വിവാദത്തില്‍ നേരത്തെയും ബിജെപി എംപി കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു.

3

ജൂലൈ മാസത്തിലാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്. ഇന്ത്യക്കാരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് ഇസ്രയേലി കമ്പനിക്ക് പണം നല്‍കിയത് എന്ന കാര്യം മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളോട് പറയണം എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടത്. പെഗാസസ് എന്ന ഇസ്രയേലി ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ ചില രാഷ്ട്രീയ നേതാക്കളുടേയും മാധ്യമപ്രവര്‍ത്തകരുടേയും അടക്കം ഫോണ്‍ ചോര്‍ത്തുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Recommended Video

cmsvideo
    How to find Pegasus malware in your gadget | Oneindia Malayalam
    4

    ഫോണ്‍ ചോര്‍ത്തപ്പെട്ടതായി പറയുന്നവരുടെ പട്ടികയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി, രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ എന്നിവര്‍ അടക്കമുണ്ട്. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം കെട്ടിച്ചമച്ചതാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുളളവരാണ് പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയെ പെഗാസസ് ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+