കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നിരോധനാജ്ഞ, കോണ്‍ഗ്രസ് പ്രതിഷേധത്തിനും അനുമതിയില്ല, കടുത്ത നടപടിയുണ്ടാവുമെന്ന് പോലീസ്!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രതിഷേധത്തിന് പ്ലാന്‍ ചെയ്തതിന് പിന്നാലെ ദില്ലിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനും പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം വന്‍ പ്രതിഷേധത്തിനായി തലസ്ഥാന നഗരിയിലെത്തിയിരുന്നു. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ മാര്‍ച്ച്.

ക്യൂട്ട്‌നെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍; മുത്തുമണിയാണ് നസ്രിയ, പൊളി നോട്ടമെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

1

പ്രധാനമന്ത്രിയുടെ വസതി ഘെരാവോ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ചലോ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചും കോണ്‍ഗ്രസ് നടത്തും. പാര്‍ലമെന്റില്‍ നിന്നാണ് ഈ മാര്‍ച്ച്. പ്രധാനമന്ത്രിയുടെ ഓഫീസ് മാര്‍ച്ചില്‍ സീനിയര്‍ നേതാക്കള്‍ പങ്കെടുക്കും.

ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്ദിലീപ് പ്രതിയാകും...നടിയുടെ കേസില്‍ കുടുക്കും: സന്ദേശം വന്നു; വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

ദില്ലി പോലീസ് കെസി വേണുഗോപാലിന് കത്തയച്ചിരിക്കുകയാണ്. നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് കത്തില്‍ പറയുന്നത്. അക്ബര്‍ റോഡിലാകെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിന് ചുറ്റുമുള്ള ഇടത്തെല്ലാം ശക്തമായ പോലീസ് സാന്നിധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.

ജന്ദര്‍ മന്ദര്‍ ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം നിരോധനാജ്ഞ നിലവിലുണ്ട്. പ്രതിഷേധം വന്‍ വിജയമാക്കണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുകുള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍, അവിനാശ് പാണ്ഡെ, ഡികെ ശിവകുമാര്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് എന്ത് വില കൊടുത്തും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ്. രൂക്ഷ വിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ബിജെപിക്കെതിരെ ഉന്നയിച്ചത്. ഇഡിയെയോ ബിജെപിയുടെ ഏതെങ്കിലും ഏജന്‍സികളെയോ താനോ കോണ്‍ഗ്രസോ ഭയക്കുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. ഇന്ത്യ ഏകാധിപത്യത്തിന് കീഴിലാണ്. ജനാധിപത്യം മരിച്ചിരിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു.

ഇന്ന് രാജ്യത്ത് ജനാധിപത്യമെന്നൊന്നില്ല. ആരെയും സംസാരിക്കാന്‍ അനുവദിക്കുന്നില്ല. ഞങ്ങളെ പ്രതിഷേധിക്കാന്‍ പോലും അനുവദിക്കുന്നില്ല. ലോക്‌സഭയില്‍ നിന്നും രാജ്യസഭിയില്‍ നിന്നും ഞങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നു. നമ്മുടെ രാജ്യം ഏകാധിപത്യത്തിലാണെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ എങ്ങനെ രൂപീകരിക്കപ്പെട്ടോ അത് ഓരോ ഘട്ടം ഘട്ടമായി തകര്‍ത്ത് കൊണ്ടിരിക്കുകയാണ്. നമ്മുടെ കണ്‍മുന്നിലാണ് ഇത് സംഭവിക്കുന്നത്. ഏകാധിപത്യത്തെ എതിര്‍ക്കുന്നവര്‍ ഒരു ദയയുമില്ലാതെ ആക്രമിക്കപ്പെടുന്നു. അവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുന്നു, മര്‍ദിക്കപ്പെടുന്നുവെന്നും രാഹുല്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ നാലോ അഞ്ചോ പേരുടെ താല്‍പര്യം സംരക്ഷിക്കാനാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ ഓരോ സ്വതന്ത്ര സ്ഥാപനങ്ങളും ബിജെപിയുടെ ആര്‍എസ്എസിന്റെയും കൈകളിലാണെന്നും രാഹുല്‍ ആരോപിച്ചു.

ദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിതദൃശ്യങ്ങള്‍ കോടതിക്ക് പുറത്തുപോയി;വനിതാ ജഡ്ജിക്ക് കീഴില്‍ നീതി കിട്ടില്ല; ആരോപണങ്ങളുമായി അതിജീവിത

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
police imposes section 144 in delhi, denied permission to congress protest on unemployment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X