മോദിക്ക് കുടുംബത്തില്‍ നിന്നു തിരിച്ചടി; ഡിജിറ്റല്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ.?
സൈ്വപ്പിംഗ് മെഷീന്‍ നിര്‍ബന്ധമാക്കുന്ന മോദിയുടെ തീരുമാനത്തിനെതിരെ സഹോദരന്‍ പ്രഹ്‌ളാദ് മോദി. കറന്‍സി രഹിത സമ്പത്ത് വ്യവസ്ഥയോട് എതിര്‍പ്പില്ലെന്നും അദ്ദേഹം.
അഹമ്മദാദബാദ്: ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുടുംബത്തില്‍ നിന്നു തന്നെ തിരിച്ചടി. നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തെ അനുകൂലിച്ച് മോദിയുടെ ഭാര്യ യശോദ ബെന്‍ എത്തിയതിനു പിന്നാലെയാണ് മോദിക്കെതിരായ ശബ്ദം കുടുംബത്തില്‍ നിന്നും ഉയരുന്നത്.

വ്യാപാരികള്‍ക്കിടയില്‍ സൈ്വപ്പിംഗ് മെഷീനുകള്‍ നിര്‍ബന്ധമാക്കാനുള്ള മോദിയുടെ നീക്കത്തിനെതിരെയാണ് സഹോദരന്‍ പ്രഹ്‌ളാദ് മോദി രംഗത്തെത്തിയിരിക്കുന്നത്. പുതിയ തീരുമാനം ചെറുകിട കച്ചവടക്കാര്‍ക്കും റേഷന്‍ വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്ന് പ്രഹ്‌ളാദ് മോദി പറഞ്ഞു. റേഷന്‍ വ്യാപാരികളുടെ സംഘടനാ പ്രസിഡന്റാണ് അദ്ദേഹം.

റേഷന്‍ ഉപഭോക്താക്കളില്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ വളരെ വിരളമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സൈ്വപ്പിംഗ് മെഷീനുകളള്‍ നിര്‍ബന്ധ ബുദ്ധ്യാ അടിച്ചേല്‍പ്പിക്കുന്നത് ആശ്വാസ്യമല്ല. ഇതിന്റെ ഭാരിച്ച ചെലവ് താങ്ങാന്‍ വ്യാപാരികള്‍ക്കാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കറന്‍സി രഹിത സമ്പദ് വ്യവസ്ഥയോട് എതിര്‍പ്പില്ല. എന്നാല്‍ ഇത് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുന്നതിനോടാണ് എതിര്‍പ്പ്. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ബയോമെട്രിക് യന്ത്രവും കമ്പ്യൂട്ടറും വയ്ക്കാന്‍ റേഷന്‍ വ്യാപാരികള്‍ക്ക് കടുത്ത് സാമ്പത്തീക ബാധ്യതയായെന്നും പ്രഹ്‌ളാദ് മോദി പറഞ്ഞു. സൈ്വപ്പിംഗ് മെഷീന്‍ സ്ഥാപിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications