കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണമില്ലാത്ത വിദ്വേഷവാദികള്‍; പത്താന്‍ വിവാദത്തില്‍ ദീപികയെ പിന്തുണച്ച് പ്രകാശ് രാജ്

Google Oneindia Malayalam News

ദില്ലി: ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി ദീപിക പദുക്കോണിനെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. പത്താനിലെ ഗാനരംഗത്ത് കാവി നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് ദീപിക അഭിനയിച്ചതാണ് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായത്.

ഇത് ഹിന്ദുവികാരത്തിന് എതിരാണെന്നായിരുന്നു തീവ്ര വലതുപക്ഷവും, ബിജെപി നേതാക്കളും ആരോപിച്ചത്. അതേസമയം വിവാദമുണ്ടാക്കുന്നത് നാണമില്ലാത്ത വിദ്വേഷവാദികളാണെന്ന് പ്രകാശ് രാജ് പറയുന്നു. അതേസമയം ഗാനം മോഷമാണെന്നും, സിനിമ ബഹിഷ്‌കരിക്കണമെന്നുമുള്ള വാദങ്ങള്‍ ഒരുവശത്ത് നിറയുന്നുണ്ട്.

1

മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ട്വീറ്റാണ് വിവാദങ്ങള്‍ക്ക് തുടക്കമിടാന്‍ കാരണം. ദീപിക തുക്ക്‌ഡെ തുക്ക്‌ഡെ ഗ്യാങിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ അങ്ങേയറ്റം മോശമാണെന്നും, അതില്‍ ഉപയോഗിച്ചിരിക്കുന്ന കാവി നിറത്തിലുള്ള ബിക്കിനി ഹിന്ദു സംസ്‌കാര വിരുദ്ധമാണെന്നും മിശ്ര ആരോപിച്ചു.

ബംപറിന്റെ പേരില്‍ കളിപ്പിക്കുകയാണോ; കോടികള്‍ ലോട്ടറിയടിച്ച കനേഡിയക്കാരി മഹാഭാഗ്യം അറിഞ്ഞത് ഇങ്ങനെബംപറിന്റെ പേരില്‍ കളിപ്പിക്കുകയാണോ; കോടികള്‍ ലോട്ടറിയടിച്ച കനേഡിയക്കാരി മഹാഭാഗ്യം അറിഞ്ഞത് ഇങ്ങനെ

വളരെ വൃത്തികെട്ട മനസ്സോടെയാണ് ഈ ഗാനം ഷൂട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ രംഗങ്ങള്‍ നീക്കം ചെയ്യാനും മിശ്ര ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ഈ ചിത്രം മധ്യപ്രദേശില്‍ റിലീസ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

ഓറഞ്ച് ചെറിയ പഴമല്ല; ചര്‍മത്തെ പുഷ്പം പോലെ മനോഹരമാകും; എങ്ങനെയെന്ന് അറിയാം!!

അതേസമയം അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രകാശ് രാജ് രൂക്ഷമായിട്ടാണ് വിമര്‍ശകര്‍ക്കും, വിദ്വേഷവാദികള്‍ക്കുമെതിരെ രംഗത്തെത്തിയത്. കാവി ധരിച്ച വ്യക്തികള്‍ ബലാത്സംഗ വീരന്മാരെ പൂമാലയണിയിക്കുന്നതില്‍ ഈ വിദ്വേഷവാദികള്‍ക്ക് പ്രശ്‌നം, ഇവര്‍ക്ക് വിദ്വേഷ പ്രസംഗം നടത്താം, എംഎല്‍എമാരെ അടര്‍ത്തിയെടുക്കാമെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.

കാവി ധരിച്ച സ്വാമിമാര്‍ക്ക് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാം, എന്നാല്‍ ഒരു സ്ത്രീക്ക് അത് സിനിമയില്‍ ഉപയോഗിക്കാന്‍ പാടില്ല. ഇങ്ങനുള്ള കാര്യങ്ങള്‍ ചോദിച്ച് പോവുകയാണെന്നും പ്രകാശ് രാജ് കുറിച്ചു.

ബാബ വംഗയെ വെല്ലുന്ന ഞെട്ടിച്ച പ്രവചനം; 2023ല്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കുംബാബ വംഗയെ വെല്ലുന്ന ഞെട്ടിച്ച പ്രവചനം; 2023ല്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും

പ്രതിഷേധക്കാര്‍ ഷാരൂഖ് ഖാന്റെ കോലം ഇന്‍ഡോറില്‍ കത്തിച്ചു. പത്താന്റെ റിലീസ് വിലക്കണമെന്നാണ് ആവശ്യം. മധ്യപ്രദേശില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവുമായ ഗോവിന്ദ് സിംഗും ചിത്രത്തിനെതിരെ രംഗത്തെത്തി.

പത്താനിലെ ഗാനരംഗത്ത് ഉപയോഗിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ വളരെ മോശപ്പെട്ടതാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അത്തരം കാര്യങ്ങള്‍ അനുവദനീയമല്ലെന്നും ഗോവിന്ദ് സിംഗ് പറഞ്ഞു. അതേസമയം നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഷാന്‍ സ്‌ക്രീനിലേക്ക് മടങ്ങി വരുന്ന ചിത്രമാണ് പത്താന്‍. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിവാദത്തിന്റെ അകമ്പടിയിലാണ് ചിത്രം തിയേറ്ററിലെത്തുക.

English summary
prakash raj calls bigots are shameless on deepika padukone bikini controversy over pathaan movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X