പ്രശ്നങ്ങളുടെ തുടക്കം അവിടെ നിന്ന്, ഗുജറാത്ത് കലാപം ബിജെപിക്കേറ്റ പ്രഹരം, തുറന്നടിച്ച് പ്രണബ്
2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിനു കാരണം ഗുജറാത്ത് കലാപമാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി.
ദില്ലി: 2004 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയത്തിനു കാരണം ഗുജറാത്ത് കലാപമാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഗുജറാത്ത് കലാപം വാജ് പേയി സർക്കാരിനേറ്റ ഏറ്റവും വലിയ പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ ആത്മകഥയായ ദി കൊയിലിഷൻ ഇയേഴ്സിലാണ് ഇതിനെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. കൂടാതെ ഇന്ത്യ തിളങ്ങുന്നുവെന്ന പരസ്യവും ദേശീയ ദേശീയ ജനാധിപത്യത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്.

ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം
ബിജെപിയുടെ വാജ്പേയി ഭരണകാലത്തിൽ അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്ന ആവശ്യം ഉയർന്നു വന്നിരുന്നു. ഇത് സമുദായിക ചേരിതിരിവുകളിലേക്ക് നയിക്കുകയായിരുന്നു. പിന്നീട് ഇത് ഗുജറാത്ത് കലാപത്തിന് കാരണമായി മാറി.

ഗോധ്രാ കലാപം
ഗുജറാത്ത് കലാപത്തിന്റെ ആരംഭം ഗോധ്രാ തീവെയ്പ്പിൽ നിന്നാണ്. അയോധ്യയിൽ നിന്ന് സബർമതി എക്സ്പ്രസിൽ തീർഥാടത്തിന് ഷേഷം തിരികെ വരുകയായിരുന്ന 58 കാർസേവകരെ തീവണ്ടിയിൽ അഗ്നിക്കിരയാക്കിയതിലൂടെ സംഘർഷം ആരംഭിക്കുന്നത്. ഇത് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കലാപത്തിന് കാരണമായി.

ബിജെപി സർക്കാരിനേറ്റ പ്രഹരം
ഗുജറാത്ത് കലാപം ബിജെപി സർക്കാരിന്റെ തകർച്ചക്ക് കാരണമായി. അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയപ്പെടുകയായിരുന്നു.

വാജ്പേയി സർക്കാർ
നന്നായി സംസാരിക്കുമായിരുന്ന വാജ്പേയി ഒരു സമ്പൂർണ പാർലമെന്റേറിയനായിരുന്നു. അദ്ദേഹത്തിന് ജനങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക കഴിവുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തി ബന്ധത്തിലേയ്ക്ക് കൊണ്ടു വരാതിരിക്കാൻ വാജ്പേയിക്കായെന്നും പ്രണബ് മുഖർജി അഭിപ്രായപ്പെട്ടു.

ബിജെപിക്ക് തിരിച്ചടി
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിജയം ദേശീയവികാരമെന്ന് ചിലര്‍ എന്‍.ഡി.എ. നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ 2004-ലെ പൊതുതിരഞ്ഞെടുപ്പ് ആറുമാസം നേരത്തെയാക്കിയതും ബിജെപിക്ക് തിരിച്ചടിയായെന്നും പുസ്തകത്തിൽ പ്രണബ് വ്യക്തമാക്കുന്നു

പ്രധാനമന്ത്രി സ്ഥാനം
മൻമോഹൻ സിങിനെ രാഷ്ട്രപതിയും തന്നെ പ്രധാനമന്ത്രിയാക്കുമെന്നാണ് കരുതിയതെന്നും അദ്ദേഹം പുസ്തകത്തിൽ പരാമർശിച്ചിരുന്നു. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കി.












Click it and Unblock the Notifications