Get Updates
Get notified of breaking news, exclusive insights, and must-see stories!

പോയില്ലെങ്കിൽ ആകാശം ഇടിഞ്ഞ് വീഴുമായിരുന്നോ? രാഹുലിന്റെ വിയറ്റ്നാം യാത്രാ വിവാദത്തിൽ ശർമിഷ്‌ഠ മുഖർജി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മരണപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ വിയറ്റ്നാം യാത്ര നടത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയുടെ ചോദ്യം ചെയ്‌ത്‌ പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്‌ഠ മുഖർജി രംഗത്ത്. പുതുവത്സര ആഘോഷത്തിനായി രാഹുൽ ഗാന്ധി ഈ സമയം വിയറ്റ്നാമിലേക്ക് പറന്നതിനെ ഒരു പൗര എന്ന നിലയിൽ ചോദ്യം ചെയ്യുമെന്നാണ് അവർ പറഞ്ഞത്.

'രാജ്യത്തെ ഒരു സാധാരണ പൗര എന്ന നിലയിൽ, സ്വന്തം പാർട്ടിയുടെ ശക്തനായ ഒരു പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം വിലപിച്ചിരിക്കുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഒരു പരിപാടിക്കായി ഇറങ്ങേണ്ടി വന്നതെന്ന് രാഹുൽ ഗാന്ധിയോട് തീർച്ചയായും ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതുവത്സരം ആഘോഷിക്കാനല്ലേ വിദേശയാത്ര? എന്തുകൊണ്ട് നിങ്ങൾക്ക് കാത്തിരിക്കാൻ കഴിഞ്ഞില്ല? ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ?' അവർ ചോദിച്ചു.

rahulgandhipranab

രാഹുൽ ഗാന്ധിയുടെ യാത്രാ വിവാദത്തിൽ നേരത്തെ ബിജെപിയും കോൺഗ്രസും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. കോൺഗ്രസ് നിലപാടിനെ വിമർശിച്ച ബിജെപി രാഹുലിന് പക്വതയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ ഇരു പാർട്ടികളും തമ്മിൽ പരസ്‌പരം വാക്പോരിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു.

ഇത് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും പ്രണബ് മുഖർജിയുടെ മകൾ വിഷയം ചർച്ചയാക്കുന്നത്. മൻമോഹൻ സിംഗിന്റെ അന്ത്യകർമങ്ങൾ നടന്നതിന്റെ പിറ്റേന്ന് അദ്ദേഹത്തിന്റെ ചിതാഭസ്‌മം നിമഞ്ജനം ചെയ്യുമ്പോൾ കോൺഗ്രസ് നേതാക്കൾ ആരും ഉണ്ടായിരുന്നില്ലെന്ന് വാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്നും അവർ പറഞ്ഞു.

'മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിന് ഒപ്പം പാർട്ടി ശക്തമായി നിൽക്കേണ്ട സമയമാണിത്. അച്ഛൻ മരിച്ചപ്പോൾ പാർട്ടി നേതാക്കൾ വ്യക്തിപരമായി അനുശോചനം രേഖപ്പെടുത്തി. കോവിഡ് പകർച്ചവ്യാധിയുടെ കാലമായതിനാൽ പിന്നീട് ആരും വന്നില്ല എന്നത് ന്യായീകരിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും ശർമിഷ്‌ഠ പറയുന്നു.

നേരത്തെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെക്കുറിച്ചുള്ള വിവാദം തുടങ്ങിയത്. കോൺഗ്രസുകാർ സിഖുകാരെ വെറുക്കുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഈ ആരോപണങ്ങൾ എല്ലാം തള്ളിയിരുന്നു.

നേരത്തെയും ശർമിഷ്‌ഠ മുഖർജി കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. തന്റെ പിതാവ് മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചുകൂട്ടാൻ ആരുമുണ്ടായില്ല എന്നാണ് അവർ ആരോപിച്ചത്. നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അത്തരം നടപടികൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരായ വിമർശനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+