മോദിയില്ലെങ്കില്‍ ബിജെപിയുണ്ടോ? ബിജെപിയില്‍ ചേരില്ല, കോണ്‍ഗ്രസില്‍ ചേര്‍ന്നില്ല- പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുകേള്‍ക്കുന്ന പേരാണ് പ്രശാന്ത് കിഷോര്‍. പല മാധ്യമങ്ങളും അദ്ദേഹത്തെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നാണ് വിശേഷിപ്പിക്കാറ്. ഏറ്റവും ഒടുവില്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെയും തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെയും വിജയത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ തലയായിരുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് തന്ത്രജ്ഞന്‍ എന്ന വിളിപ്പേര് വരാന്‍ കാരണം.
എന്നാല്‍ ഞാന്‍ തന്ത്രജ്ഞന്‍ അല്ലെന്നും രാഷ്ട്രീയമായി ചിലരെ സഹായിക്കുന്ന വ്യക്തി മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ പറയുന്നു. കോണ്‍ഗ്രസില്‍ ചേരാതിരുന്നതിനെ കുറിച്ചും ബിജെപിയില്‍ ഒരിക്കലും ചേരാന്‍ പോകുന്നില്ലെന്ന നിലപാടിനെ പറ്റിയും അദ്ദേഹം വാചാലനായി. ദി പ്രിന്റിനോട് സംസാരിക്കുകയായിരുന്നു പ്രശാന്ത് കിഷോര്‍...
മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും ആശ്വാസം; പക്ഷേ അടുത്ത 12 ആഴ്ച നിര്‍ണായകം, വിധി ഇങ്ങനെ

തിരഞ്ഞെടുപ്പ് വേളയില്‍ ചില രാഷ്ട്രീയ നേതാക്കളെ സഹായിക്കാറുണ്ട്. രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്നതിനോട് യോജിക്കുന്നില്ല. രാഷ്ട്രീയ സഹായി എന്നതാണ് കൂടുതല്‍ ഉചിതം. ഞാനൊരു വ്യക്തി മാത്രമാണ്. ബിഹാറില്‍ ജെഡിയു അംഗമായിരുന്ന ഞാന്‍ രാഷ്ട്രീമായി പരാജയമായിരുന്നു. നിതീഷ് കുമാറുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിജെപി എന്റെ അജണ്ടയിലില്ല. ആദര്‍ശപരമായി ബിജെപിയുമായി ഒത്തുപോകാന്‍ സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടതല്ല. ദേശീയവാദ പ്രചാരണം സംസ്ഥാനങ്ങളില്‍ വിലപ്പോകാത്തതാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്നും കിഷോര്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജനകീയതയിലാണ് ബിജെപിയുടെ നിലനില്‍പ്പ്. രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചിട്ടില്ല. വലിയ ധ്രുവീകരണമുണ്ടായ തിരഞ്ഞെടുപ്പുകളില്‍ പോലും ഹിന്ദു വോട്ടിന്റെ 55 ശതമാനം വരെ മാത്രമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പോരായ്മകളും അദ്ദേഹം അക്കമിട്ടുനിരത്തി.
മോദി പ്രധാനമന്ത്രിയായ ശേഷം പ്രതിപക്ഷം വിറച്ചോ? 570 കേസുകള്‍, കോണ്‍ഗ്രസ് ചെയ്തത്...

കഴിഞ്ഞ ഏഴ് വര്‍ഷത്തിലധികമായി നരേന്ദ്ര മോദിയുടെ പ്രഭാവം നിലനില്‍ക്കുന്നു. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മതേതരത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കുത്തക കോണ്‍ഗ്രസിന്റേതാണെന്ന് അവര്‍ കരുതുന്നു. ദേശീയവാദത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഞങ്ങളാണ് നല്‍കേണ്ടതെന്ന് ബിജെപിയും കരുതുന്നു- ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയായിരുന്നു കിഷോര്‍.

സ്വന്തം ശക്തി മനസിലാക്കാന്‍ കോണ്‍ഗ്രസ് ആത്മപരിശോധ നടത്തണം. വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ്. പക്ഷേ ആ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഇന്ന് കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ഇന്ത്യ ഒട്ടുക്കും വ്യാപിക്കുന്ന, 72 മണിക്കൂറിലധികം നീളുന്ന ഒരു പ്രക്ഷോഭം നടത്താന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്നും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടി.
അമാലിനെ സ്‌നേഹം കൊണ്ടുമൂടി ദുല്‍ഖര്‍; 10 വര്‍ഷം പിന്നിട്ട യാത്ര, താര ദമ്പതികളുടെ ചിത്രങ്ങള്‍

ബിജെപിയെ എതിര്‍ക്കുന്ന മൊത്തം കുത്തക കോണ്‍ഗ്രസ് കൈയ്യടക്കി വച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രയാസമാണ്. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയുമില്ല- പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയാണ് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടിയത്.

അടുത്തിടെ കോണ്‍ഗ്രസ് നേതാക്കളുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു. മമത ബാനര്‍ജിയുമായും അദ്ദേഹം ചര്‍ച്ച നടത്തി. പ്രശാന്ത് കിഷോര്‍ പ്രതിപക്ഷത്തിന്റെ ശക്തിയായി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന പ്രചാരണങ്ങള്‍ക്ക് ഇതിടയാക്കി. എന്നാല്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നില്ലെന്ന് പിന്നീട് പറഞ്ഞു. ബിജെപിയിലേക്ക് പോകില്ലെന്നും വ്യക്തമാക്കി. മമതയുമായി കൂടുതല്‍ സഹകരിച്ചാണ് പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിക്കുന്നത്. മമതയെ മുന്നില്‍ നിര്‍ത്തിയുള്ള നീക്കങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. ഈ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനും കിഷോര്‍ ശ്രമിക്കുന്നു എന്നാണ് വാര്‍ത്തകള്‍.