പ്രശാന്തിന്റെ വരവ് ഉറപ്പിച്ചു, ബിഗ് ബ്രാന്‍ഡാണെന്ന് ഗെലോട്ട്, റിപ്പോര്‍ട്ട് 72 മണിക്കൂറിനുള്ളില്‍
ദില്ലി: കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ വരുമെന്ന കാര്യം ഏകദേശം ഉറപ്പാവുന്നു. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ നിന്ന് അദ്ദേഹത്തിന് പരസ്യമായ പിന്തുണകളാണ് ലഭിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ദിവസം അദ്ദേഹം കോണ്‍ഗ്രസ് ക്യാമ്പിനൊപ്പമാണ്. കോണ്‍ഗ്രസ് കമ്മിറ്റികളും നേതാക്കളും ഉന്നയിക്കുന്ന സംശയങ്ങള്‍ അദ്ദേഹം കൃത്യമായി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ മാറ്റത്തിന് പ്രശാന്ത് തുടക്കമിടുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ വന്‍ ബ്രാന്‍ഡാണ് പ്രശാന്ത് കിഷോറെന്് പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പ്രശാന്തിനെ കാണാന്‍ കൂടിയാണ് ഗെലോട്ട് ദില്ലിയിലെത്തിയത്.

രാജ്യത്തെ തന്നെ വമ്പന്‍ ബ്രാന്‍ഡാണ് പ്രശാന്ത് കിഷോറെന്ന് അശോക് ഗെലോട്ട് പറയുന്നു. ഇത് പ്രശാന്ത് കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് ഉറപ്പിക്കുന്ന പരാമര്‍ശമാണ്. അടുത്ത വര്‍ഷം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പിടിച്ച് നില്‍ക്കാന്‍ ഗെലോട്ടിന് പ്രശാന്തിന്റെസഹായം വേണം. അദ്ദേഹം ഉന്നയിച്ച പല കാര്യങ്ങളോടും ഗെലോട്ടിന് യോജിപ്പുണ്ട്. പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട് പ്രശാന്തിന്. രാജ്യത്തെ തന്നെ വലിയ ബ്രാന്‍ഡാണഅ അദ്ദേഹം. ശരിക്കുമൊരു പ്രൊഫഷണലാണ് പ്രശാന്ത് എന്നും ഗെലോട്ട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില തന്ത്രങ്ങള്‍ പ്രശാന്ത് ഒരുങ്ങുന്നുണ്ട്. എല്ലാ പാര്‍ട്ടികളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രശാന്ത് ശ്രമിക്കുന്നതെന്നും ഗെലോട്ട് വെളിപ്പെടുത്തി.

കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പ് വിജയത്തിനായി കാത്തിരിക്കുകയാണ്. അടുത്തൊന്നും ഒരു തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. കേരളം, ബീഹാര്‍, പഞ്ചാബ്, യുപി, അസം, മണിപ്പൂര്‍, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ എല്ലാം കോണ്‍ഗ്രസ് തോറ്റതാണ്. ഇതിനെല്ലാം കാരണം കോണ്‍ഗ്രസിന്റെ മോശം സംഘടനാ കരുത്താണ്. ഇതിലാണ് പ്രശാന്ത് കണ്ണുവെച്ചിരിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണവും പ്രശാന്തിനെ കോണ്ഗ്രസിലേക്ക് എത്തിക്കുകയാണ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ എത്തിക്കുക എന്നതാണ് സോണിയ ലക്ഷ്യമിടുന്നതെന്നും രണ്‍ദീപ് സുര്‍ജേവാല പറയുന്നു. കോണ്‍ഗ്രസിലെ ആശവിനിമയ മാര്‍ഗങ്ങള്‍ തീര്‍ത്തും പൊളിഞ്ഞ അവസ്ഥയിലാണെന്ന് യുപി നേതൃത്വം ഇതിനോടകം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

55 സുപ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രശാന്തിന്റെ നിര്‍ദേശത്തിലുള്ളത്. ഇതില്‍ 18 എണ്ണം പാര്‍ട്ടിയുടെ ആശയവിനിമയ തന്ത്രത്തെ കുറിച്ചാണ്. കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരും നേതാക്കളുമായി ഇടപെടുന്നതിലും ഇവര്‍ തമ്മിലുള്ള ആശയവിനിമയത്തിലുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രശാന്ത് കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സീറ്റുകള്‍ എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പത്തോളം നിര്‍ദേശങ്ങള്‍ പ്രശാന്തിന്റേതായിട്ടുണ്ട്. കോണ്‍ഗ്രസ് എവിടെയാണ് ശക്തം, എവിടെയാണ് ദുര്‍ബലം എന്നിവയും നിര്‍ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പെട്ടെന്ന് തന്നെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ സീറ്റ് എടുത്ത്, ആ സീറ്റില്‍ ഫോക്കസ് ചെയ്ത് മത്സരിക്കനാണ് പ്രശാന്തിന്റെ നിര്‍ണായക നിര്‍ദേശം. അതായത് 370 ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഫോക്കസ് ചെയ്ത് കണ്ടെത്തണമെന്നാണ് നിര്‍ദേശം. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികള്‍ക്ക് മത്സരിക്കാനായി നല്‍കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം തീര്‍ത്തും പരാജയമായി എന്നാണ് പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നത്. അത് മാറേണ്ടതുണ്ടെന്നും രാഹുല്‍ നേതൃത്വത്തെ അറിയിച്ചു. ഇപ്പോള്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ മോദിയെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന കരുത്തായി കോണ്‍ഗ്രസ് മാറുമെന്ന് ഉറപ്പാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു.

അതേസമയം പ്രശാന്തിന്റെ നിര്‍ദേശങ്ങളിലെ റിപ്പോര്‍ട്ട് അടുത്ത 72 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നു. നാല് തവണയാണ് തുടര്‍ച്ചയായി സോണിയയുടെ വസതിയിലേക്ക് പ്രശാന്ത് എത്തുന്നത്. പ്രശാന്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് രാഹുലിന്റെയും സോണിയയുടെയും ശ്രമം. നേരത്തെ ഗുജറാത്തില്‍ മാത്രം പ്രശാന്തിന്റെ സേവനം മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ഐപാക്ക് കോണ്‍ഗ്രസിന്റെ അഴിച്ചുപണിക്ക് പ്ലാനുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെ പ്രശാന്തിനെ സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.












Click it and Unblock the Notifications