മരുന്നടിച്ച് 'ഗര്‍ഭിണി'യായ 32 കാരിയെ പോലീസ് പൊക്കി, എന്തിനെന്നോ?
ഹൈദരാബാദ്: വന്ന് വന്ന് ഗര്‍ഭപാത്രത്തിലൂടെയും മയക്കുമരുന്ന് കടത്താന്‍ ശ്രമമോ. ഹൈദരാബാദില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായ 32 കാരി പോലീസിനോട് പറഞ്ഞത് താന്‍ 7 മാസം ഗര്‍ഭിണിയാണ് എന്ന്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മനസിലായത് ഇവര്‍ ഗര്‍ഭിണിയല്ല, മറിച്ച് ഗര്‍ഭിണിയായി അഭിനയിക്കുകയായിരുന്നു. അതും മയക്കുമരുന്ന് കള്ളക്കടത്ത് നടത്താന്‍ വേണ്ടി.
തെക്കന്‍ ആഫ്രിക്കന്‍ സ്വദേശിനിയായ മോസിയ മൂസ എന്ന 32കാരിയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. മോസിയ മൂസയുടെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസങ്ങളില്‍ യാത്ര ചെയ്ത വിവരങ്ങളും കണ്ടപ്പോഴാണ് നാര്‍ക്കോടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.

താന്‍ 7 മാസം ഗര്‍ഭിണിയാണ് എന്നാണ് മോസിയ മൂസ പരിശോധന നടത്തിയ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാല്‍ നിരോധിത മയക്കുമരുന്നുകള്‍ വിഴുങ്ങിയാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഒസ്മാനിയ ആശുപത്രിയില്‍ കൊണ്ടുപോയി ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. ചെറിയ ചെറിയ പോളിമര്‍ പാക്കറ്റുകളിലാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വിഴുങ്ങിയത്.
ദുബായ് വഴിയുളള എമിറേറ്റ്‌സ് വിമാനത്തിലാണ് മോസിയ മൂസ ഹൈദരാബാദില്‍ എത്തിയത്. പരിശോധന സമയത്ത്, താന്‍ ഗര്‍ഭിണിയാണ് എന്നാണ് ഇവര്‍ പറഞ്ഞത്. വളരെയധികം അവശത അഭിനയിക്കുകയായിരുന്നു ഇവര്‍. പോലീസ് പരിശോധനയ്ക്കിടെ കുറ്റം സമ്മതിച്ചു. ആഫ്രിക്കന്‍ സ്വദേശിനിയായ ഇവര്‍ ജോഹന്നാസ് ബര്‍ഗില്‍ നിന്നും ആഗസ്ത് 23 നാണ് ദുബായില്‍ എത്തിയത്. ബ്രസീലില്‍ നിന്നുള്ള കൊക്കെയ്‌നാണ് ഇവര്‍ കടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications