Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഖോയ് യുദ്ധവിമാനത്തിൽ അസമിലേക്ക് പറന്ന് പ്രസിഡന്റ് ദ്രൗപതി മുർമു

ദില്ലി:സുഖോയ് യുദ്ധവിമാനത്തിൽ അസമിലേക്ക് യാത്ര ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുർമു. അസമിലെ തേസ്പൂർ എയർഫോഴ്സ് വ്യോമയാന താവളത്തിൽ നിന്നാണ് സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിൽ രാഷ്ട്രപതി സഞ്ചരിച്ചത്. യുദ്ധവിമാനത്തിൽ രാഷ്ട്രപതിയുടെ ആദ്യ യാത്രയാണ് ഇത്.യുദ്ധവിമാനത്തിൽ പറക്കുന്ന രണ്ടാമത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് മുർമു.

30 മിനിറ്റോളമായിരുന്നു രാഷ്ട്രപതിയുടെ യാത്ര. യാത്രയുടെ വീഡിയോയും ദൃശ്യങ്ങളും രാഷ്ട്രപതിയുടെ ഓഫീസ് ട്വിറ്ററിൽ പങ്കിട്ടിട്ടുണ്ട്. 'ഇന്ത്യയുടെ പ്രതിരോധ ശേഷി കര, വായു, കടൽ എന്നിവയുടെ എല്ലാ അതിർത്തികളെയും ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ വികസിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ഉയരത്തിലും മണിക്കൂറിൽ 800 കിലോമീറ്റർ വേഗതയിലും, '106 സ്ക്വാഡ്രണിലെ സിഒ ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാറാണ് യുദ്ധവിമാനം പറത്തിയത്', ട്വീറ്റിൽ പറയുന്നു.

 murmu

2009 ൽ രാഷ്ട്രപതി പ്രതിഭ പാട്ടീലും സുഖോയ് യുദ്ധ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു. 20 മിനിറ്റം നേരം 800 കിലോമീറ്റർ വേഗതയിലായിരുന്നു അന്ന് പ്രതിഭ പാട്ടിലീന്‍റെ യാത്ര. എപിജെ അബ്ദുൾ കലാമും രാംനാഥ് കോവിന്ദും ഇന്ത്യയുടെ രാഷ്ട്രപതിമാരായിരിക്കെ മഹാരാഷ്ട്രയിലെ പുണെയിലെ ഐഎഎഫ് സ്റ്റേഷനിൽ സുഖോയ് 30 യുദ്ധവിമാനങ്ങളിൽ യാത്ര നടത്തിയിരുന്നു.

റഷ്യൻ നിർമ്മി ഇരട്ട എൻജിൻ ഫൈറ്റർ ജെറ്റാണ് സുഖോയ്-30 എംകെഐ.നിലവില്‍ 252 സുഖോയ് വിമാനങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. മണിക്കൂറില്‍ 2100 കിലോമീറ്ററാണ് ഇവയുടെ വേഗത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+