എസ്പിയിലും എന്‍സിപിയിലും ക്രോസ് വോട്ടിംഗ്, കോണ്‍ഗ്രസിനും പണികിട്ടി, മുര്‍മുവിന് അപ്രതീക്ഷിത വോട്ട്

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടി. യശ്വന്ത് സിന്‍ഹയെ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയെങ്കിലും പല പ്രമുഖ പാര്‍ട്ടികളില്‍ നിന്നും വോട്ട് ചോര്‍ന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പ്രതിപക്ഷ പാര്‍ട്ടികളില്‍ പലരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇവിടെ വോട്ടെടുപ്പില്‍ പറയാതെ തന്നെ പലരും പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വോട്ട് മുര്‍മുവിന് നല്‍കിയിരിക്കുകയാണ്. പ്രതിപക്ഷ നിരയിലെ അനൈക്യം തെളിഞ്ഞ് കണ്ട വോട്ടെടുപ്പ് കൂടിയാണ്. 2024ലും ഇവര്‍ ഒന്നിക്കുമെന്ന് ഇനി പ്രതീക്ഷിക്കേണ്ടതില്ല. അത് മാത്രമല്ല ദയനീയ തോല്‍വിയാണ് യശ്വന്ത് നേരിടുകയെന്നും ഇതോടെ വ്യക്തമായി.

ഈ ലുക്കില്‍ നിന്ന് ആരും കണ്ണെടുക്കില്ല, മേക്കപ്പ്‌ലെസ്സില്‍ ക്യൂട്ടായി കീര്‍ത്തി സുരേഷ്, മാളവികയുടെ കമന്റ് വൈറല്‍

1

പ്രതിപക്ഷം ഐക്യമായി തിരഞ്ഞെടുത്ത സ്ഥാനാര്‍ത്ഥിയാണ് യശ്വന്ത് സിന്‍ഹ. എന്നാല്‍ ഒട്ടും ഐക്യമില്ലായിരുന്നു ഇവര്‍ക്കിടയില്‍ എന്നാണ് വ്യക്തമാകുന്നത്. പല എംഎല്‍എമാരും ക്രോസ് വോട്ടിംഗ് നടത്തി. ശരിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ അമ്പരന്ന് പോയിരിക്കുന്നത്. എന്‍സിപി, കോണ്‍ഗ്രസ്, എസ്പി പാര്‍ട്ടികളെല്ലാം കൂറുമാറി. എന്‍സിപിയുടെ എംഎല്‍എ കാണ്ഡാല്‍ എസ് ജഡേജ, ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് മോഖ്വിം, എസ്പിയുടെ എംഎല്‍എ എന്നിവരെല്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ട് നല്‍കി.

2

പലരും സ്വന്തം മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാണ്. ഇല്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിലാണ്. യശ്വന്ത് സിന്‍ഹയ്ക്ക് എന്ത് വന്നാലും വോട്ട് ചെയ്യില്ലെന്നാണ് അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് പ്രഖ്യാപിച്ചത്. മുലായം സിംഗ് യാദവിനെ ഭീകരവാദിയെന്ന് വിളിച്ചയാളാണ് സിന്‍ഹ. അദ്ദേഹത്തിന് വോട്ട് നല്‍കില്ല. പകരം ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. എന്‍സിപിയുടെ കാന്ത്‌ലാല്‍ ജഡേജ താന്‍ മുര്‍മുവിന് തന്നെയാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി.

3

ഒഡീഷയിലെ കോണ്‍ഗ്രസ് മുഹമ്മദ് മോഖ്വിമും താന്‍ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തതായി സ്ഥിരീകരിച്ചു. തന്റെ വ്യക്തിപരമായ തീരുമാനമാണിത്. തന്റെ മനസ്സ് പറയുന്നത് കേട്ടാണ് വോട്ട് ചെയ്തത്. എന്റെ നാടിനായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതുകൊണ്ട് മുര്‍മുവിന് വോട്ട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍ മുര്‍മു വലിയൊരു വികാരമായി മാറിയിരിക്കുകയാണ്. മറിച്ചൊരു നേതാവും അവിടെ വോട്ട് ചെയ്യാന്‍ തയ്യാറല്ല. നിലനില്‍പ്പിന്റെ പ്രശ്‌നം കൂടിയാണിത്. ഒഡീഷ കോണ്‍ഗ്രസ് നേരത്തെ മുര്‍മുവിന് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഒഡീഷക്കാരനായത് കൊണ്ട് തന്നെയാണ് മുര്‍മുവിന് വോട്ട് ചെയ്തതില്‍ അഭിമാനിക്കുന്നുവെന്നും മോക്വിം പറഞ്ഞു.

4

അതേസമയം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടി വിപ്പ് ബാധകമല്ല. തന്നെ ഇഷ്ടപ്പെടുന്നവരെല്ലാം മുര്‍മുവിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് മോക്വിം പറഞ്ഞു. എല്ലാവരോടും യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് നരസിംഗ മിശ്ര പറഞ്ഞു. അതേസമയം വിപ്പ് ഇല്ലാത്തത് കൊണ്ട് നടപടി എടുക്കാന്‍ സാധിക്കില്ല. പക്ഷേ മോക്വിം മാധ്യമങ്ങളോട് കാര്യങ്ങള്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കുമെന്നും മിശ്ര വ്യക്തമാക്കി. എസ്ബിഎസ്പി നേതാവ് ഒപി രാജ്ബര്‍ ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ശിവസേനയിലെ ഉദ്ധവ് വിഭാഗവും മുര്‍മുവിനെ പിന്തുണയ്ക്കും.

5

യുപിയില്‍ നിന്നുള്ള എസ്പി എംഎല്‍എ ഷഹസില്‍ ഇസ്ലാം എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തത്. ബറേലിയിലെ ബോജിപുരയില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. എന്നാല്‍ എസ്പി പിന്തുണച്ചത് യശ്വന്ത് സിന്‍ഹയെയാണ്. ഗുജറാത്തില്‍ നിന്ന് എന്‍സിപിയിലെ എസ് ജഡേജ മുര്‍മുവിനെ പിന്തുണച്ചു. അതേസമയം ഒഡീഷയില്‍ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാവാതിരുന്നതാണ് മോക്വിമിനെ ക്രോസ് വോട്ടിംഗിന് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്. കുറച്ച് നാളായി ദേശീയ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. അസമില്‍ നിന്ന് ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തുവെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+