Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: റിവേഴ്‌സ് ഗിയറിട്ട് കോണ്‍ഗ്രസ്, പ്ലാന്‍ ഇങ്ങനെ, പിടികിട്ടാതെ പ്രതിപക്ഷം

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു മാസത്തില്‍ അധികമുണ്ട്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുഖ്യകക്ഷി കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള നീക്കത്തില്‍ തല്‍ക്കാലം അയവ് വരുത്തിയിരിക്കുകയാണ്. മുന്നില്‍ വന്ന് പെട്ട വലിയൊരു സുവര്‍ണാവസരമാണ് കോണ്‍ഗ്രസ് വലുതായി കാണുന്നത്.

രാഹുലിന്റെ അറസ്റ്റ് അടുത്തയാഴ്ച്ച? തയ്യാറെടുത്ത് കോണ്‍ഗ്രസ്...മുന്‍നിര നേതാക്കളോട് പറഞ്ഞത് ഇക്കാര്യം

രാഹുല്‍ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്യുമെന്ന കാരണം കൊണ്ടാണ് കോണ്‍ഗ്രസ് കുറച്ച് പിന്നോട്ടിറങ്ങിയത്. പക്ഷേ അതല്ല സത്യം. കോണ്‍ഗ്രസ് പിന്നണിയില്‍ നിന്ന് വലിയ നീക്കങ്ങള്‍ നടത്തുന്നുണ്ടോ എന്ന് മറ്റ് പ്രതിപക്ഷ കക്ഷികളും ബിജെപിയും ഭയക്കുന്നുണ്ട്. പഴയ ഊര്‍ജം കോണ്‍ഗ്രസ് വീണ്ടെടുത്തിട്ടുണ്ട്. അതാണ് കാരണം. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വിശദമായ വിവരങ്ങളിലേക്ക്....

1

രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി പ്രതിപക്ഷം ഒന്നിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 21ന് നിര്‍ണായക യോഗം നടക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഒരു സ്‌റ്റെപ്പ് ബാക്കിലേക്ക് നടന്നിരിക്കുകയാണ്. ബാക്കിയുള്ളവര്‍ അതിന് നേതൃത്വം നല്‍കട്ടെ എന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് മമത ബാനര്‍ജി അടക്കമുള്ളവരെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന യോഗത്തിന് നേതൃത്വം നല്‍കുന്നത് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറാണ്. അദ്ദേഹം നേരത്തെ തന്നെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് പ്രഖ്യാപിച്ചതാണ്.

2

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ ഏകദേശ രൂപം അന്നുണ്ടാവുമെന്നാണ് സൂചന. മൂന്ന് പേരുകളായിരുന്നു പ്രതിപക്ഷത്തിന്റെ മുന്നിലുണ്ടായിരുന്നത്. അതില്‍ ആദ്യത്തേത് ശരത് പവാറിന്റേതായിരുന്നു. പിന്നീട് വന്ന പേരുകള്‍ ഫാറൂഖ് അബ്ദുള്ളയും ഗുലാം നബി ആസാദുമായിരുന്നു. ഇവര്‍ രണ്ട് പേരും കശ്മീരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളായിരുന്നു. യശ്വന്ത് സിന്‍ഹയുടെ പേരും ഇപ്പോള്‍ സജീവ പരിഗണനയിലുണ്ട്. ഫാറൂഖ് അബ്ദുള്ള രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ട് പേരുകള്‍ സജീവമായി പരിഗണിക്കേണ്ടി വരും. അതല്ലെങ്കില്‍ ഏതെങ്കിലും മേഖലയില്‍ നിന്നുള്ള പ്രമുഖനെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കേണ്ടി വരും.

3

കോണ്‍ഗ്രസ് ആരുടെയും സ്ഥാനാര്‍ത്ഥിത്വത്തെ മുന്നോട്ട് വെക്കുന്നില്ല. ഗുലാം നബി ആസാദിന്റെ പേര് തന്നെ മറ്റാരെങ്കിലും മുന്നോട്ട് വെച്ചാല്‍ അതിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് റെഡിയാണ്. പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികള്‍ എന്ത് തീരുമാനിക്കുന്നുവോ ആ വഴിക്ക് പോകാമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. ഇത് പ്രതിപക്ഷ ഐക്യത്തിന് വേണ്ടി മാത്രമാണ്. ഓരോ സംസ്ഥാനങ്ങളിലും ഈ കക്ഷികള്‍ പരസ്പരം മത്സരിക്കുന്നുണ്ട്. പക്ഷേ അതൊക്കെ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി നമ്മള്‍ മറക്കും. കാരണം മറ്റൊരു പ്രശ്‌നത്തെ നമ്മള്‍ ഒന്നിച്ച് നേരിടേണ്ടതുണ്ടെന്ന് നേരത്തെ തന്നെ മല്ലികാര്‍ജുന്‍ ഗാര്‍ഗെ വ്യക്തമാക്കിയതാണ്.

4

ടിആര്‍എസിനെ പോലുള്ള കക്ഷികള്‍ പരസ്യമായി തന്നെ കോണ്‍ഗ്രസുമായി വേദി പങ്കിടാനില്ലെന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് പിന്നോട്ട് നില്‍ക്കുന്നത്. പവാര്‍ അതുകൊണ്ട് ചര്‍ച്ചയുടെ മുഖ്യ ആസൂത്രകനായി. കഴിഞ്ഞ യോഗത്തിനെത്താത്ത പലരും ഇതോടെ യോഗത്തില്‍ വരാനുള്ള സാധ്യത കൂടുതലാണ്. ചൊവ്വാഴ്ച്ചത്തെ യോഗത്തില്‍ പതിനേഴോളം പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും പരസ്പരം ചര്‍ച്ച ചെയ്ത് അന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചേക്കും. പക്ഷേ പ്രഖ്യാപനമുണ്ടാവില്ല. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയാണെങ്കില്‍, അത് നല്ലൊരു പങ്ക് കോണ്‍ഗ്രസിനുണ്ടാവുമെന്ന് ഗാര്‍ഗെ നേരത്തെ അറിയിച്ചത്. സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

5

മതേതര മൂല്യങ്ങളും, അതോടൊപ്പം ഭരണഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവയാളുമായിരിക്കണം സ്ഥാനാര്‍ത്ഥിയെന്നാണ് കോണ്‍ഗ്രസിന് ആകെയുള്ള നിര്‍ബന്ധം. പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്നാണ് മമത വിളിച്ച യോഗത്തില്‍ തീരുമാനിച്ചത്. അതേസമയം കോണ്‍ഗ്രസ് പിന്നോട്ട് നിന്നതോടെ ബാക്കിയുള്ളവരെല്ലാം ആക്ടീവായിട്ടുണ്ട്. ഇവരെല്ലാം ഇനി വോട്ട് തേടി കോണ്‍ഗ്രസിനെ സമീപിക്കുമെന്ന് ഹൈക്കമാന്‍ഡിന് അറിയാം. കോണ്‍ഗ്രസില്ലാതെ വോട്ടെടുപ്പില്‍ ഇവര്‍ക്ക് ജയിക്കാനാവില്ല. അതുകൊണ്ട് രാഹുലിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനം. അതിലൂടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ കുറിച്ചുള്ള ഇമേജും മാറ്റിയെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+