ദില്ലി എന്‍സിടി ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി, ഇനി എല്‍ജിക്ക് കൂടുതല്‍ അധികാരം!!
ദില്ലി: ലെഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദില്ലിയിലെ എഎപി സര്‍ക്കാരിന് വന്‍ തിരിച്ചടിയാണിത്. നേരത്തെ പാര്‍ലമെന്റ് ഈ ബില്‍ പാസാക്കിയിരുന്നു. എഎപി സര്‍ക്കാര്‍ ഇനി എന്ത് തീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുമായി കൂടുതല്‍ ആലോചിക്കേണ്ടി വരും. ഇനി ദില്ലിയെന്നാല്‍ ലെഫ്. ഗവര്‍ണറാണ്. എഎപി സര്‍ക്കാരിന് സ്വതന്ത്രമായി ഒരു തീരുമാനവും ഇനി നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാണ്.

കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ വന്‍ പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നുണ്ട്. മാര്‍ച്ച് 22നാണ് ഈ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. മാര്‍ച്ച് 24ന് ഈ ബില്‍ രാജ്യസഭയിലും പാസാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യസഭയില്‍ വലിയ ബഹളമാണ് ഇതിനെ തുടര്‍ന്ന് പ്രതിപക്ഷം ഉണ്ടാക്കിയത്. കോണ്‍ഗ്രസും എഎപിയും ഒരുപോലെ ബിജെപിക്കെതിരെ രംഗത്ത് വന്നു. ഭരണഘടനാ വിരുദ്ധമായ ബില്ലിലൂടെ ഗവര്‍ണര്‍ക്ക് അധികാരം കൈമാറിയിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്ന് പൊതുവേ വിലയിരുത്തലുണ്ട്. ഗവര്‍ണറുമായി എഎപി സര്‍ക്കാര്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് എംപി ബില്‍ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. ഏറ്റവും ഭരണഘടനാ വിരുദ്ധമായ ബില്ലെന്നാണ് ഇതിനെ അഭിഷേക് മനു സിംഗ്‌വി വിശേഷിപ്പിച്ചത്. ദില്ലി ബിജെപി ഈ നീക്കത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിനൊപ്പം ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ബിജെപിയോ കോണ്‍ഗ്രസോ എഎപിയോ എന്നതല്ല. ജനാധിപത്യ മൂല്യങ്ങളെ കുറിച്ചുള്ളതാണെന്നും സിംഗ്‌വി പറഞ്ഞു.
Recommended Video
പിന്‍വാതിലിലൂടെ സര്‍ക്കാരിനെ കൊണ്ടുവന്നിരിക്കുകയാണ് ബിജെപിയെന്ന് മല്ലികാര്‍ജുന്‍ ഗാര്‍ഗെ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ക്ക് അധികാരം നല്‍കുകയാണെങ്കില്‍, എന്തിനാണ് ദില്ലിയില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഗാര്‍ഗെ പറഞ്ഞു. അരവിന്ദ് കെജ്രിവാളും ബില്ലില്‍ നിരാശ രേഖപ്പെടുത്തി. ഇന്ത്യന്‍ ജനാധിപത്യത്തിന് മോശം ദിനമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിലെ ജനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുകയാണ് ബിജെപിയെന്ന് മനീഷ് സിസോദിയയും കുറ്റപ്പെടുത്തി.












Click it and Unblock the Notifications