കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഒറ്റ എംഎല്‍എയില്ല; പക്ഷേ, മുഴുവന്‍ വോട്ടും മുര്‍മുവിന്... അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, എല്ലാ പ്രതീക്ഷകളും അവസാനിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ പരാജയപ്പെടുമെന്ന് ഉറപ്പായി. അപ്രതീക്ഷിതമായി നിരവധി പ്രാദേശിക പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത എന്ന പരിഗണനയാണ് എല്ലാ പാര്‍ട്ടികളും നല്‍കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ പ്രാദേശിക കക്ഷികള്‍ കാണിക്കുന്ന നിലപാട് മാറ്റം ബിജെപിക്ക് പ്രതീക്ഷയാണ്. ബിജെപിയുമായി ഉടക്കി നില്‍ക്കുന്ന ശിവസേന മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. അതിന് പിന്നാലെയാണ് ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും മുര്‍മുവിനെ പിന്തുണച്ചിരിക്കുന്നത്...

വിജീഷും മാര്‍ട്ടിനും പുറത്തിറങ്ങി; എന്നെയും വിടണമെന്ന് പള്‍സര്‍ സുനി, ജാമ്യ സാധ്യത തെളിയുന്നുവിജീഷും മാര്‍ട്ടിനും പുറത്തിറങ്ങി; എന്നെയും വിടണമെന്ന് പള്‍സര്‍ സുനി, ജാമ്യ സാധ്യത തെളിയുന്നു

1

ഒഡീഷയില്‍ ഭരണകക്ഷിയാണ് ബിജു ജനതാദള്‍ (ബിജെഡി). മുര്‍മു ഒഡീഷയില്‍ നിന്നുള്ള വ്യക്തിയായതിനാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടനെ ബിജെഡി പിന്തുണച്ചിരുന്നു. സഖ്യത്തിലുണ്ടെങ്കിലും ബിജെപിയുമായി ഉടക്കി നിന്നിരുന്ന ജെഡിയു മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അതുവരെ പ്രതിപക്ഷത്തിനൊപ്പം നിന്നിരുന്ന മമതാ ബാനര്‍ജിയും അവസാന നിമിഷം മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് നല്‍കിയത്.

2

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യം ചേര്‍ന്ന് ഭരണം നടത്തുന്നവരാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം). ഇവര്‍ മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകക്ഷിയിലെ രണ്ടു പാര്‍ട്ടികള്‍ രണ്ടു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് സംസ്ഥാനത്തെ സഖ്യം തകരാന്‍ ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വിരിച്ച വലയില്‍ ജാര്‍ഖണ്ഡിലെ ഭരണകക്ഷി വീണു എന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

3

മഹാരാഷ്ട്രയില്‍ ബിജെപിയുമായി ഉടക്കി നില്‍ക്കുകയാണ് ശിവസേന. വലിയൊരു വിഭാഗം എംഎല്‍എമാരെ അടര്‍ത്തി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താഴെയിറിക്കിയ ബിജെപിക്ക് ശിവസേന ഒരിക്കലും പിന്തുണ നല്‍കില്ല എന്നാണ് കോണ്‍ഗ്രസ് കരുതിയത്. എന്നാല്‍ പാര്‍ട്ടിയുടെ ഭൂരിഭാഗം എംപിമാരും മുര്‍മുവിന് പിന്തുണ നല്‍കണം എന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടു. അദ്ദേഹം ശരിവെക്കുകയും ചെയ്തു.

4

ഉദ്ധവ് താക്കറെയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് അതൃപ്തി രേഖപ്പെടുത്തി. സഖ്യകക്ഷികളുമായി ശിവസേന ചര്‍ച്ച നടത്തിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബാലാസാഹിബ് തൊറാട്ട് പറഞ്ഞു. എന്താണ് മുര്‍മുവിന് പിന്തുണ നല്‍കാന്‍ കാരണം എന്ന് ശിവസേന നേതൃത്വത്തിന് മാത്രമേ അറിയൂ എന്നും സഖ്യകക്ഷികള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ആന്ധപ്രദേശിലെ കാര്യമാണ് ഏറെ രസകരം. ഇവിടെ ബിജെപിക്ക് ഒരു എംപിയോ എംഎല്‍എയോ ഇല്ല. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ വോട്ടുകളും മുര്‍മുവിന് ലഭിക്കും. ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിപക്ഷമായ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യും മുര്‍മുവിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ടിഡിപിക്ക് മൂന്ന് എംപിമാരും 23 എല്‍എമാരുമാണുള്ളത്.

6

2019ല്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന്റെ ടിഡിപിയാണ് ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിടാന്‍ ചന്ദ്രബാബു നായിഡു ബിജെപിയുമായി സഖ്യം ചേരാനുള്ള സാധ്യതയുണ്ടെന്നും നടന്‍ പവന്‍ കല്യാണ്‍ ഇതിന് വേണ്ടി ശ്രമം നടത്തുന്നു എന്നുമാണ് പുതിയ വാര്‍ത്തകള്‍.

7

പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍ കുറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷം, ഡിഎംകെ, ടിആര്‍എസ് എന്നീ പാര്‍ട്ടികളാണ് സിന്‍ഹയ്ക്ക് വോട്ട് ചെയ്യുക. എഎപി വോട്ട് മുര്‍മുവിന് കിട്ടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മുര്‍മുവിന് തന്നെയാകും ജയം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത മാസമാണ്. പാര്‍ലമെന്റില്‍ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ഉള്ളതിനാല്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് എളുപ്പം ജയിച്ചുകയറാം.

Recommended Video

cmsvideo
ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

English summary
Presidential Election 2022: YSR Congress and TDP Supports Droupadi Murmu As Happy For BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X