കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിപണിയില്‍ വില വർധിച്ചു: ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ

Google Oneindia Malayalam News

ദില്ലി: ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ. കയറ്റുമതി സംബന്ധിച്ച നയം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നല്‍കുകയായിരുന്നു. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. പനതമയ അനുമതി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കും. നയം ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുകയും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.

ദിലീപ് കേസ്; 'ഇവരുടെ ശൃംഖല വലുത്, ഫോൺ നശിപ്പിച്ചെങ്കിൽ ഷോണിനും കേസിൽ ബന്ധമുണ്ട്'; ബൈജു കൊട്ടാരക്കരദിലീപ് കേസ്; 'ഇവരുടെ ശൃംഖല വലുത്, ഫോൺ നശിപ്പിച്ചെങ്കിൽ ഷോണിനും കേസിൽ ബന്ധമുണ്ട്'; ബൈജു കൊട്ടാരക്കര

മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടുകയും ചെയ്തിരുന്നു. ആഗോള ഗോതമ്പ് വ്യാപാരത്തിന്റെ ഏകദേശം 1/4 വിഹിതവും കയറ്റുമതി ചെയ്തിരുന്നത് റഷ്യയും യുക്രൈയ്‌നുമായിരുന്നു. അവര്‍ തമ്മിലുള്ള സംഘര്‍ഷം ആഗോള ഗോതമ്പ് വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുന്നതിലേക്ക് നയിക്കുകയും, ഇന്ത്യന്‍ ഗോതമ്പിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്ചിരുന്നു. ഇതിന്റെ ഫലമായി ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടായി.

wheat

ഇതോടെയാണ് രാജ്യത്തെ 140 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി 2022 മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതി നിരോധിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര സർക്കാർ വാദം.
'ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിനും രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഇത് ചെയ്തത്''- കേന്ദ്രം വ്യക്തമാക്കുന്നു. ഗോതമ്പ് മാവിന്റെ ആവശ്യകത വിദേശ വിപണിയില്‍ വര്‍ദ്ധിച്ചു, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 2022 ഏപ്രില്‍-ജൂലൈ കാലയളവില്‍ 200% വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

അന്താരാഷ്ട്ര വിപണിയില്‍ ഗോതമ്പ് മാവിനുള്ള ആവശ്യകത വര്‍ദ്ധിച്ചത് ആഭ്യന്തര വിപണിയില്‍ ഗോതമ്പ് പൊടിയുടെ വില ഗണ്യമായി ഉയരാന്‍ ഇടയാക്കി. ഇതോടെ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ഉയരാന്‍ തുടങ്ങി. എന്നാല്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കുകയോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍പാടില്ലെന്ന നയം നേരത്തെയുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്ത് ഗോതമ്പ് മാവിന്റെ വിലക്കയറ്റം തടയുന്നതിനും വേണ്ടി ഗോതമ്പ് മാവിന്റെ കയറ്റുമതിയില്‍ നിരോധനം നിയന്ത്രണങ്ങള്‍ എന്നിവയ്ക്കുള്ള ഇളവ് പിന്‍വലിക്കുന്നതിന് നയത്തില്‍ ഭാഗികമായ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

English summary
Prices rise in domestic market: Central government bans export of wheat flour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X