ശ്രീ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ചെലവ് 135 കോടി രൂപ
ഹൈദരാബാദ്: ശ്രീ രാമാനുജാചാര്യയുടെ കൂറ്റന്‍ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 216 അടി ഉയരമുളള പ്രതിമയാണ് പ്രധാനമന്ത്രി ഇന്ന് ഹൈദരാബാദില്‍ അനാച്ഛാദനം ചെയ്തത്. 11ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയാണ് ശ്രീ രാമാനുജാചാര്യ. 135 കോടി രൂപ ചിലവിട്ടാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ചൈനീസ് കമ്പനിയാണ് പ്രതിമ നിര്‍മ്മിച്ചത്.
പ്രതിമ നിര്‍മ്മിക്കാനുളള കരാര്‍ സ്വന്തമാക്കാന്‍ ഒരു ഇന്ത്യന്‍ കമ്പനിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് കമ്പനിയായ എയറോസണ്‍ കോര്‍പറേഷനാണ് കരാര്‍ ലഭിച്ചത്. 2015 ഓഗസ്റ്റില്‍ ആയിരുന്നു ചൈനീസ് കമ്പനിക്ക് പ്രതിമ നിര്‍മ്മാണത്തിനുളള കരാര്‍ നല്‍കിയത്.

പ്രതിമയുടെ ഭാഗങ്ങള്‍ ചൈനയില്‍ തന്നെയാണ് കമ്പനി നിര്‍മ്മിച്ചത്. അതിന് ശേഷം 1600 ഭാഗങ്ങളായി പ്രതിമ ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. 2017 മുതല്‍ 18 വരെ പതിനഞ്ച് മാസങ്ങള്‍ എടുത്താണ് ഈ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. 216 അടിയാണ് ഈ പ്രതിമയുടെ ഉയരം. ഇരിക്കുന്ന രീതിയിലുളള ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിമയാണിത്. ചെമ്പ്, വെള്ളി, സ്വര്‍ണം, സിങ്ക്, ടൈറ്റാനിയം എന്നിങ്ങനെ പഞ്ചലോഹങ്ങള്‍ ഉപയോഗിച്ചാണ് പ്രതിമയുടെ നിര്‍മ്മാണം. ഇതില്‍ പ്രതിമയുടെ 80 ശതമാനവും ചെമ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് ഭക്തി പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുകയും ഹിന്ദു മതത്തിനകത്തെ നവീകരണത്തിനാനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത സന്യാസിയാണ് ശ്രീ രാമാനുജാചാര്യ. ഹൈദരാബാദിലെ ഷംഷാബാദിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 45 ഏക്കര്‍ വരുന്ന കെട്ടിട സമുച്ചയത്തില്‍ 54 ്അടി ഉയരമുളള അടിത്തറയിലാണ് പ്രതിമ. രാജ്യത്തെ 108 ഹിന്ദു ആരാധനാകേന്ദ്രങ്ങളുടെ മാതൃകകള്‍ ഈ പ്രതിമയ്ക്ക് ചുറ്റുമുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിന് സമീപത്തുളള ഭൂമി പ്രതിമ സ്ഥാപിക്കുന്നത് വേണ്ടി സംഭാവന ചെയ്തിരിക്കുന്നത് മൈ ഹോം ഗ്രൂപ്പിന്റെ രാമേശ്വര്‍ റാവു ആണ്. ശ്രീ രാമാനുജചാര്യയുടെ ആയിരാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമത്വം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച ശ്രീ രാമാനുജാചാര്യയെ സ്മരിക്കുന്നതിനായാണ് സമത്വ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications