കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റ്‌ കെട്ടിടത്തിന്‌ പ്രധാനമന്ത്രി ഡിസംബര്‍ 10ന്‌ തറക്കല്ലിടും

Google Oneindia Malayalam News

ന്യൂഡല്‍ഹി; പുതിയ പാര്‍ലമെന്റ്‌ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഡിസംബര്‍ 10 ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഡിസംബര്‍ 10 ന് നടക്കുന്ന ഭൂമി പൂജചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന്‌ ലോകസഭാ സ്‌പീക്കര്‍ ഓം ബിര്‍ള മാധ്യമങ്ങളോട്‌ പറഞ്ഞു.

കഴിഞ്ഞ ആഴ്‌ച്ച ഓംബിര്‍ളയുടെ നേതൃത്വത്തില്‍ ഒരു സംഘം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പുതിയ പാര്‍ലമെന്റ്‌ കെട്ടിടം പണിയുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മവുമായി ബന്ധപ്പെട്ട പരിപാടികള്‍ പ്ലാന്‍ ചെയ്യാനായിരുന്നു സന്ദര്‍ശനം. പുതിയ പാര്‍ലനെന്റ്‌ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ല നേരിട്ടു കണ്ട്‌ കഷണിക്കുമെന്ന്‌ ഉന്നത്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കെട്ടടത്തിന്റെ നിര്‍മാണം ഈ മാസം തന്നെ ആരംഭിക്കും. പുതിയ ലോകസഭാ ചേമ്പറില്‍ 543ഉം രാജ്യസഭാ ചേമ്പറില്‍ 384ഉം സീറ്റുകളാണ്‌ ഉണ്ടാവുക. നിലവില്‍ ലോകസഭയില്‍ 543 അംഗങ്ങളും, രാജ്യസഭയില്‍ 384 അംഗങ്ങളുമാണ്‌ ഉള്ളത്‌.

narendra modi

പാര്‍ലമെന്റ്‌ കെട്ടിടം നിര്‍മ്മിക്കുന്ന കമ്പനിയുമായുള്ള കരാര്‍ പ്രകാരം രണ്ട്‌ വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ്‌ നിര്‍ദേശം. 75ാംഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ ദിനത്തില്‍ പുതിയ പാര്‍ലമെന്റ്‌ ‌പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.
എല്ലാ എംപിമാര്‍ക്കും പ്രത്യകം ഓഫീസ്‌, വാശാലമായ ലൈബ്രറി, മ്യൂസിയം, പാര്‍ക്കിങ്‌ സൗകര്യം എന്നവയടങ്ങുന്നതാവും പുതിയ പാര്‍ലമെന്റ്‌ കെട്ടിടം. പൂര്‍ണമായും ഡിജിറ്റല്‍ സൗകര്യങ്ങളോടെ പണിയുന്ന കെട്ടിടത്തില്‍ പേപ്പര്‍ ഉപയോഗം ഉണ്ടാവുകയില്ല. മൊത്തം 64500 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമാണ്‌ പുതിയ പാര്‍്‌ലമെന്റ്‌ കെട്ടിടത്തിന്‌ പ്രതീക്ഷിക്കുന്നത്‌.861.90 കോടി രൂപയാണ്‌ കെട്ടിടത്തിന്റെ നിര്‍മ്മാണ ചിലവായി പ്രതീക്ഷിക്കുന്നത്‌. സെന്‍ട്രല്‍ വിസ്‌താ പുനര്‍നിര്‍മാണ വികസന പദ്ധതിക്ക്‌ കീഴില്‍ ടാറ്റാ പ്രൊജക്ട്‌ ആണ്‌ നിര്‍മാണച്ചുമതല.
ത്രകോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ്‌ മന്ദിരം പൂര്‍ത്തിയാകുന്നതോടെ പഴയ മന്ദിരം മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കും. പാര്‍ലമെന്റുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക്‌ പഴയ പാര്‍ലമെന്റ്‌ മന്ദിരം ഉപയോഗിക്കുമെന്നാണ്‌ ഓം ബിര്‍ള നേരത്തെ അറിയിച്ചത്‌.

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

English summary
പുതിയ പാര്‍ലെമെന്റ്‌ കട്ടിടത്തിന്‌ പ്രധാനമന്ത്രി ഡിസംബര്‍ 10ന്‌ തറക്കല്ലിടും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X