• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ സസ്‌പെന്‍സ് കടുക്കുന്നു. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന പിടിവാശിയിലാണ്. എന്നാല്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രിയങ്കയെ പ്രാദേശിക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഗാന്ധി കുടുംബത്തിനും സാധിച്ചിട്ടില്ല. ഫൈനല്‍ റൗണ്ട് തിരഞ്ഞെടുപ്പിലേക്ക് കുറച്ച് നേതാക്കളുടെ പേരും ഉയര്‍ന്ന് വന്നിട്ടുണ്ട്.

എന്നാല്‍ പ്രിയങ്ക ഒരു തരത്തിലും ഇതിന് വഴങ്ങിയിട്ടില്ല. വിവിധ സംസ്ഥാന സമിതികളില്‍ നിന്നുള്ള നേതാക്കള്‍ ദില്ലിയിലെത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യത്തില്‍ നിര്‍ദേശവും ഗുലാം നബി ആസാദിനെ പോലുള്ളവര്‍ തേടിയിട്ടുണ്ട്. എന്നാല്‍ നേതൃ പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാന്‍ പ്രമുഖ നേതാക്കള്‍ മടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് മാറണം

കോണ്‍ഗ്രസ് മാറണം

കോണ്‍ഗ്രസ് മാറാന്‍ പ്രിയങ്ക വരണമെന്നാണ് പാര്‍ട്ടിയില്‍ ഒറ്റക്കെട്ടായുള്ള അഭിപ്രായം. ഇതിനായുള്ള ശ്രമങ്ങള്‍ക്ക് സംസ്ഥാന നേതാക്കള്‍ നേരിട്ട് എത്തിയിരിക്കുകയാണ്.അതേസമയം അമരീന്ദര്‍ സിംഗും ശശി തരൂരും പ്രിയങ്കയെ പരസ്യമായി നിര്‍ദേശിച്ചത് തെറ്റാണെന്ന വിലയിരുത്തലാണ് ഗാന്ധി കുടുംബത്തിനുള്ളത്. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ചോദിക്കാമായിരുന്നു എന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന നേതാക്കള്‍ ഇതിലുള്ള അമര്‍ഷം അറിയിച്ചിട്ടുണ്ട്.

രാഹുല്‍ തന്നെ വരണം

രാഹുല്‍ തന്നെ വരണം

രാഹുല്‍ ഗാന്ധി തന്നെ നേതൃത്വത്തിലേക്ക് മടങ്ങി വരണമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം ഉന്നയിക്കുന്നത്. രാഹുലിനെ പിന്തുണയ്ക്കുന്ന യുവനേതാക്കള്‍ പ്രിയങ്കയുടെ വരവിനെ എതിര്‍ക്കുന്നുണ്ട്. കോണ്‍ഗ്രസിനെ നേതൃമാറ്റം പാര്‍ട്ടിയെ തകര്‍ക്കുമെന്ന അഭിപ്രായമാണ് ഇവര്‍ക്കുള്ളത്. അതേസമയം. യുവാവായ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്. അത് രാഹുല്‍ വരുന്നില്ലെങ്കില്‍ മാത്രമുള്ള ഓപ്ഷനാണ്.

പ്രിയങ്കയുടെ കരുത്ത്

പ്രിയങ്കയുടെ കരുത്ത്

പ്രതിപക്ഷ നിരയില്‍ ബിജെപിക്കെതിരെ ലോക്‌സഭയിലെ വമ്പന്‍ വിജയത്തിന് ശേഷം വിജയകരമായി മുന്നേറ്റം സംഘടിപ്പിച്ചത് പ്രിയങ്ക മാത്രമാണ്. അതാണ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. യുപിയിലെ സമരം വലിയ നേട്ടം കോണ്‍ഗ്രസിനുണ്ടാക്കിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഇനി വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ അതിന്റെ ഫലം കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് പ്രിയങ്കയെ രാഹുലിന് മുകളിലേക്ക് വളര്‍ത്തും.

ദക്ഷിണേന്ത്യയുടെ പിന്തുണ

ദക്ഷിണേന്ത്യയുടെ പിന്തുണ

ദക്ഷിണേന്ത്യയില്‍ നിന്ന് വമ്പന്‍ പിന്തുണയാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം, എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ കൂടുതല്‍ ഇടപെടാന്‍ സൗകര്യം പ്രിയങ്കയാണെന്ന് സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങളില്‍ നടപ്പാക്കാവുന്ന ചില നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ പ്രിയങ്ക ദക്ഷിണേന്ത്യയ്ക്ക് നല്‍കിയിരുന്നു. ഇതും നേതാക്കളുടെ അഭിപ്രായങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോടും പ്രിയങ്കയുടെ അഭിപ്രായം മാറ്റാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

എഐസിസി സെക്രട്ടറി പറയുന്നത് ഇങ്ങനെ

എഐസിസി സെക്രട്ടറി പറയുന്നത് ഇങ്ങനെ

എഐസിസി സെക്രട്ടറി വി ഹനുമന്ത റാവും പ്രിയങ്കയെ പരസ്യമായി പിന്തുണച്ചിരിക്കുകയാണ്. ഗാന്ധി കുടുംബത്തിനല്ലാതെ മറ്റാര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്ന് റാവു പറയുന്നു. പാര്‍ട്ടിയിലെ ഒരംഗം പോലും, എന്തിനേറെ ജനങ്ങള്‍ പോലും ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനായി അംഗീകരിക്കില്ല. എല്ലാ നേതാക്കളും പുതിയൊരാള്‍ വന്നാല്‍, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ല. പ്രിയങ്കയാണ് എന്തുകൊണ്ടും അനുയോജ്യയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏതൊരു ഗ്രാമത്തില്‍ പോയാലും രാഹുലിനെയും സോണിയയെയും പ്രിയങ്കയെയും തിരിച്ചറിയുമെന്നും, അതാണ് കോണ്‍ഗ്രസിന്റെ കരുത്തെന്നും ഹനുമന്ത റാവു പറഞ്ഞു..

ഇനി അഞ്ച് നാള്‍

ഇനി അഞ്ച് നാള്‍

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യം അഞ്ച് ദിവസത്തിനുള്ളില്‍ അറിയാം. ഓഗസ്റ്റ് എട്ടിനാണ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുക. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ അധ്യക്ഷനായാല്‍ പാര്‍ട്ടി തകരുമെന്ന മുന്നറിയിപ്പ് വരെ നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ജോതിരാദിത്യ സിന്ധ്യയും അശോക് ഗെലോട്ടുമാണ് അവസാന പട്ടികയില്‍ ഉള്ളത്. എന്നാല്‍ പ്രിയങ്കയ്ക്ക് വഴി മാറി കൊടുക്കാന്‍ ഇവര്‍ ഒരുക്കമാണ്. പക്ഷേ പ്രിയങ്കയെ ഇടക്കാല അധ്യക്ഷയായി നിയമിക്കണമെന്ന വാദവും ഇതോടൊപ്പം ഉയരുന്നുണ്ട്. സസ്‌പെന്‍സ് ഇനിയും തുടരുമെങ്കിലും പ്രിയങ്കയ്ക്ക് തന്നെയാണ് ഇപ്പോഴുമുള്ള സാധ്യത.

കര്‍ണാടകത്തില്‍ ഡികെ യുഗം വരുന്നു... നേതാക്കളെ വെട്ടിനിരത്തുന്നു, അവര്‍ മതിയെന്ന് സിദ്ധരാമയ്യ!!

English summary
priyanka as congress president pressure continues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X