Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ 'വ്യാപം' കത്തിക്കാന്‍ പ്രിയങ്ക, 69000 ടീച്ചര്‍മാര്‍, ഞെട്ടിക്കാന്‍ 3 കാര്യം, യോഗിക്കെതിരെ മാസ്റ്റര്‍ ഗെയിം!!

ലഖ്‌നൗ: ബിജെപിയെയും യോഗി ആദിത്യനാഥിനെയും പൂട്ടാന്‍ പുതിയ നീക്കങ്ങളുമായി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് ഉയര്‍ന്ന് വന്നിരിക്കുന്ന അധ്യാപകരുടെ നിയമന തട്ടിപ്പാണ് പുതിയ ആയുധമായിരിക്കുന്നത്. കോടതി വരെ ഈ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. അതേസമയം അതിഥി തൊഴിലാളി വിഷയത്തില്‍ ലഭിച്ച അപ്രതീക്ഷിത രാഷ്ട്രീയ മൈലേജ് പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രിയങ്ക നീക്കം. മൂന്ന് വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് ബിജെപിക്കെതിരെ പോരാടണമെന്നാണ് നിര്‍ദേശം. ഈ നീക്കത്തില്‍ ഒരിക്കല്‍ പോലും ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കടന്നുവരില്ല. പകരം പുതിയൊരു സ്റ്റൈലാണ് പയറ്റുന്നത്.

പ്രിയങ്കയുടെ വ്യാപം

പ്രിയങ്കയുടെ വ്യാപം

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് വ്യാപം കേസായിരുന്നു. ഇപ്പോഴും അതിന്റെ നാണക്കേട് പാര്‍ട്ടിയെ വിട്ട് പോയിട്ടില്ല. യുപിയിലും സമാന സംഭവം ആവര്‍ത്തിച്ചിരിക്കുകയാണ്. 69000 അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് പ്രിയങ്ക ആരോപിക്കുന്നത്. യോഗി സര്‍ക്കാരിന്റെ വ്യാപം അഴിമതിയാണ് ഈ നിയമനങ്ങളെന്ന് പ്രിയങ്ക ആരോപിച്ചു. ഇവരില്‍ നിന്ന് പണം വാങ്ങിയോ എന്ന വിഷയം കോണ്‍ഗ്രസ് അന്വേഷിക്കുന്നുണ്ട്.

പിടിവള്ളിയായി കോടതി

പിടിവള്ളിയായി കോടതി

അലഹബാദ് ഹൈക്കോടതി യോഗി സര്‍ക്കാരിന്റെ വിധിയെ സ്‌റ്റേ ചെയ്തിരിക്കുകയാണ്. അസിസ്റ്റന്റ് ബേസിക് അധ്യാപകരെയാണ് സര്‍ക്കാര്‍ നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇവരുടെ പരീക്ഷായുടെ മൂല്യനിര്‍ണയത്തില്‍ പിഴവുണ്ടെന്ന് കോടതി പറഞ്ഞു. ഇവര്‍ക്കുള്ള ചോദ്യങ്ങളില്‍ പലതും തെറ്റായ അര്‍ത്ഥത്തിലുള്ളതും, ഉത്തരങ്ങള്‍ തെറ്റായിട്ടുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു. യുജിസിയുടെ കീഴില്‍ സൂക്ഷപരിശോധന വീണ്ടും നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

പ്രിയങ്കയുടെ തിരിച്ചടി

പ്രിയങ്കയുടെ തിരിച്ചടി

യോഗി സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യം കൃത്യമായി പ്രിയങ്ക നിറവേറ്റിയിരിക്കുകയാണ്. ഈ അഴിമതിയില്‍ റാക്കറ്റുകള്‍ ഉണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. ഡയറികളില്‍ വിദ്യാര്‍ത്ഥികളുടെ പേരുകളുണ്ട്. പണം നല്‍കിയതായി പറയുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകള്‍ തെളിയിക്കുന്നത്, ഇതിന്റെ വ്യാപ്തി എത്രയോ വലുതാണെന്നാണ്. ഇത് യുപി സര്‍ക്കാരിന്റെ വ്യാപം അഴിമതിയാണ്. കഠിനാധ്വാനം ചെയ്യുന്ന യുവജനതയോട് ഒരിക്കലും അനീതി കാണിക്കാന്‍ പാടില്ല. സര്‍ക്കാരിന് നീതി ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, പ്രക്ഷോഭത്തിലൂടെ അത് നേടിയെടുക്കുമെന്നും പ്രിയങ്ക പറഞ്ഞു.

കളി മാറ്റി രണ്ടാംവരവ്

കളി മാറ്റി രണ്ടാംവരവ്

യുപിയിലേക്കുള്ള പ്രിയങ്കയുടെ രണ്ടാം വരവായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ കാണുന്നത്. പ്രിയങ്കയുടെ ബസ് നീക്കത്തെ അടക്കം നേരിടുന്നതില്‍ യോഗി പരാജയപ്പെട്ടിരുന്നു. വ്യക്തിപരമായി പ്രിയങ്കയെ അധിക്ഷേപിക്കാനാണ് ബിജെപിയുടെ നീക്കം. എന്നാല്‍ ഇത് വിജയിച്ചിട്ടില്ല. ബസ് നീക്കം പൊളിച്ചതിന് പ്രിയങ്ക പകരം വീട്ടി കഴിഞ്ഞു. 44000 അതിഥി തൊഴിലാളികളെയാണ് പ്രിയങ്ക നാട്ടിലെത്താന്‍ സഹായിച്ചത്. ഇവര്‍ ട്രെയിനുകളില്‍ സീറ്റുകള്‍ അടക്കം വാങ്ങി കൊടുത്തത് പ്രിയങ്കയായിരുന്നു. ബസ്സുകള്‍, മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയും ഉപയോഗപ്പെടുത്തി. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കിയിരുന്നു.

മുട്ടുവിറച്ച് പ്രതിപക്ഷം

മുട്ടുവിറച്ച് പ്രതിപക്ഷം

പ്രിയങ്കയുടെ നീക്കങ്ങള്‍ ബിജെപിയേക്കാള്‍ ഭയപ്പെടുത്തുന്നത് സമാജ് വാദി പാര്‍ട്ടി, ബിഎസ്പി എന്നീ പാര്‍ട്ടികളെയാണ്. ബിഎസ്പിയുടെ നിരവധി നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിലേക്ക് കൊഴിഞ്ഞുപോവുകയാണ്. യുപി മിത്ര എന്ന എന്ന ഹെല്‍പ്പ്‌ലൈന്‍ ഒരുമാസമായി യുപിയില്‍ സജീവമാണ്. പ്രിയങ്കയാണ് ഇതിന്റെ ബുദ്ധികേന്ദ്രം. അഞ്ചര ലക്ഷം പേരാണ് നാട്ടിലേക്ക് തിരിക്കാനായി ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷം അപേക്ഷകള്‍ വിവിധ ജില്ലകളില്‍ നിന്നായി വന്നിട്ടുമുണ്ട്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഈ പട്ടിക കൈമാറിയിട്ടുണ്ട്. ഇവിടെയുള്ള കോണ്‍ഗ്രസ് യൂണിറ്റുകള്‍ സ്വന്തം ചെലവില്‍ ഇവരെ നാട്ടിലെത്തിക്കും. എസ്പി ഈ നീക്കങ്ങളെ ഭയന്ന് രാഷ്ട്രീയ പ്രസ്താവനകളും ആരംഭിച്ചിട്ടുണ്ട്.

രണ്ട് വിഷയങ്ങള്‍

രണ്ട് വിഷയങ്ങള്‍

യോഗിയെ പൂട്ടാന്‍ മൂന്ന് വിഷയങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വ സന്നാഹ പോരാട്ടമാണ് പ്രിയങ്ക നടത്തുന്നത്. ഒന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ അറസ്റ്റാണ്. ദളിത് വിഷയമായി സംസ്ഥാനത്താകെ പ്രചാരണത്തിലാണ് കോണ്‍ഗ്രസ്. രണ്ടാമത്തെ വിഷയം കരിമ്പ് കര്‍ഷകരുടെ ദുരിതമാണ്. അടുത്തിടെ തനിക്ക് ലഭിക്കാനുള്ള തുക കിട്ടാത്തതിനെ തുടര്‍ന്ന് കരിമ്പ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. 14 ദിവസത്തിനുള്ളില്‍ മുഴുവന്‍ പണവും നല്‍കുമെന്നായിരുന്നു യോഗിയുടെ വാഗ്ദാനം. പല പഞ്ചസാര മില്ലുകളും പണം നല്‍കാതെ പൂട്ടി പോവുകയാണെന്നും പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നു.

മൂന്നാമത്തെ മാസ്റ്റര്‍ ഗെയിം

മൂന്നാമത്തെ മാസ്റ്റര്‍ ഗെയിം

യുപി തൊഴിലില്ലായ്മ നിരക്കില്‍ വളരെ പിന്നിലാണ്. സംസ്ഥാനത്തെ യുവാക്കള്‍ വോട്ടുബാങ്കിനെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകമാണ്. അതുകൊണ്ട് ഇവരെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ ടീം പ്രവര്‍ത്തിക്കുന്നത്. അറ്റ്‌ലസിന്റെ ഗാസിയാബാദ് ഫാക്ടറി അടുത്തിടെ പൂട്ടിയിയിരുന്നു. ആയിരത്തിലധികം പേര്‍ക്കാണ് ഇതിലൂടെ തൊഴില്‍ നഷ്ടമായത്. കേന്ദ്രത്തിന്റെ പാക്കേജും യോഗിയുടെ തൊഴിലാളിയുടെ നയവും ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കൂടുതല്‍ യുവാക്കള്‍ സംസ്ഥാനം വിട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് പ്രിയങ്ക അടുത്ത പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+