Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ​ഗാന്ധിക്കെതിരെ മോദി നടത്തിയ വിമർശനം; മണിക്കൂറുകൾക്കകം മറുപടിയുമായി പ്രിയങ്ക

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ മറുപടിയുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും അധിക്ഷേപിക്കുന്നത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർത്തിയത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചത്. മോദിയുടെ വിമർശനത്തിന് മണിക്കൂറുകൾകം ശേഷം പ്രിയങ്ക ഗാന്ധി മറുപടിയുമായി എത്തുകയായിരുന്നു. റായ്ബറേലിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ആണ് പ്രിയങ്ക ഗാന്ധി പ്രതികരണം നടത്തിയത്.

ഉത്തർപ്രദേശിൽ കർഷകർ ആത്മഹത്യ ചെയ്തപ്പോൾ ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളുകയാണ് മോദി ചെയ്തത് എന്നാണ് പ്രിയങ്ക ഗാന്ധി ആരോപിച്ചിരിക്കുന്നത്. രാഹുൽ ​ഗാന്ധി അദിനിയുടെ പേര് പറയുന്നില്ലെന്ന് ഇന്ന് നരേന്ദ്ര മോദി പറഞ്ഞു. സത്യം ഇതാണ്- രാഹുൽ ​ഗാന്ധി എല്ലാ ദിവസവും അദാനിയെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം എല്ലാ ദിവസവും അദാനിയെക്കുറിച്ചുള്ള സത്യങ്ങൾ നിങ്ങളുടെ മുൻപിൽ വയ്ക്കുകയും അത് തുറന്നുകാട്ടുകയും ചെയ്യുന്നു, "പ്രിയങ്ക ഗാന്ധി പറഞ്ഞു.

pm

പ്രധാനമന്ത്രിയും വൻകിട വ്യവസായികളും തമ്മിലുള്ള അവിഹിത ബന്ധത്തെക്കുറിച്ച് രാഹുൽ ​ഗാന്ധി എല്ലാ ​ദിവസവും പൊതുജനങ്ങളോട് പറയാറുണ്ടെന്നും പ്രിയങ്ക ​ഗാന്ധി കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിക്ക് വൻകിട വ്യവസായികളുമായി ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി ദിവസവും നിങ്ങളോട് പററയാറുണ്ട്. നരേന്ദ്ര മോദി തൻ്റെ സുഹൃത്തുക്കളുടെ ₹16 ലക്ഷം കോടി എഴുതിത്തള്ളി, എന്നാൽ കർഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളിയില്ല. ഇതിന് നരേന്ദ്ര മോദി മറുപടി പറയണം, പ്രിയങ്ക പറഞ്ഞു.

അതേ സമയം രാഹുലിനെ രൂക്ഷമായിട്ടാണ് മോദി വിമർശിച്ചത്. അഞ്ച് വർഷമായി കോൺ​ഗ്രസിന്റെ രാജകുമാരൻ ഒരു കാര്യം മാത്രമാണ് ആവർത്തിച്ചുകൊണ്ടിരുന്നതെന്നും റഫാൽ വിഷയത്തിൽ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം ഒരു മന്ത്രം ആരംഭിച്ചുവെന്നും , അഞ്ച് വ്യാവസായികൾ എന്ന്.

ക്രമേണ അദ്ദേഹം അംബാനി - അദാനി എന്ന പറയാൻ ആരംഭിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയേയും അദിനിയേയും ചീത്ത വിളിക്കുന്നത് അദ്ദേബം നിർത്തിയെന്നുമാണ് മോദി പറഞ്ഞത്. അംബാനിയിൽ നിന്നും അദിനിയിൽ നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്ന വ്യക്തമാക്കാൻ കോൺ​ഗ്രസിന്റെ രാജകുമാരൻ തയ്യാറാകണമെന്നും മോദി പറഞ്ഞു. അവർ അംബാനി-അദാനിയിൽ നിന്ന് എത്രയാണ് വാങ്ങിയതെന്നും എത്ര കണ്ണപ്പണം ലഭിച്ചെന്നും മോദി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+