കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയുടെ തന്ത്രം വിജയിക്കുമോ? എല്ലാവരോടും ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം

Google Oneindia Malayalam News

ലഖ്നൗ: 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കുകള്‍ സജീവമാക്കുകയാണ് കോണ്‍ഗ്രസ്. പ്രതാപകലാത്തിലേക്കുള്ള തിരിച്ച് വരവെന്ന വലിയ ലക്ഷ്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. എന്നാല്‍ അത് എത്രത്തോളം പ്രയാസകരമേറിയ കാര്യമാണെന്ന് മറ്റാരേക്കാളും കൂടുതല്‍ കോണ്‍ഗ്രസിന് തന്നെ അറിയാം.

അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെ മുന്നില്‍ കണ്ടുകൊണ്ടുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് പാര്‍ട്ടി ആവിഷ്കരിക്കുന്നത്. യുപിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

അധികാരം പിടിക്കുക

അധികാരം പിടിക്കുക എന്നതിനേക്കാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ ശക്തമായ സാന്നിധ്യമായ മാറുകയെന്നാണ് കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യമിടുന്നത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു മത്സരം. എന്നാല്‍ അന്ന് കേവലം 7 സീറ്റില്‍ മാത്രമായിരുന്നു മത്സരിക്കാന്‍ കഴിഞ്ഞത്. പിന്നാലെ സഖ്യം വേര്‍പിരിയുകയും ചെയ്തു.

 സഖ്യം

ഇത്തവണയും സഖ്യത്തിനുള്ള ചില ശ്രമങ്ങള്‍ കോണ്‍ഗ്രസ് തുടരുന്നുണ്ടെങ്കിലും ഇതുവരെയുള്ള വിവരങ്ങള്‍ അനുസരിച്ച് ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. എസ്പിയുമായി സഖ്യത്തിലെത്തണമെന്ന താല്‍പര്യം ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നതില്‍ എസ്പി നേതാവ് അഖിലേഷ് യാദവ് ഇതുവരെ അനുകൂലമായ ഒരു സൂചനയും നല്‍കിയിട്ടില്ല.

വിജയം

ഇതോടെയാണ് തനിച്ച് മത്സരിക്കുകയെന്നത് മുന്നില്‍ കണ്ടുള്ള നീക്കം കോണ്‍ഗ്രസ് ശക്തമാക്കിയത്. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയം കണ്ടെത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

പിസിസി അധ്യക്ഷന്‍

ഇതിന്‍റെ അടിസ്ഥാനത്തില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കുന്നതിന് നേരത്തെ തന്നെ കോണ്‍ഗ്രസ് തുടക്കം കുറിച്ചിരുന്നു. പിസിസി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു ഉള്‍പ്പടേയുള്ള ഒരു ഡസനോളം നേതാക്കളുടെ മണ്ഡലങ്ങള്‍ നിശ്ചയിക്കുകയം അവരോട് ജനങ്ങള്‍ക്കിടിയിലേക്ക് കൂടുതല്‍ ഇറങ്ങി പ്രവര്‍ത്തിക്കാനും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

സ്ഥാനാര്‍ത്ഥി

ഇതിന് പുറമെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും കോണ്‍ഗ്രസ് സജീവമാക്കുന്നത്. നാനൂറിലേറെ മണ്‍ലങ്ങളുള്ള സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാകാൻ മുതിർന്ന പാർട്ടി നേതാക്കളോട് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് യുപി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 മത്സര രംഗത്ത്

എല്ലാ മുതിര്‍ന്ന നേതാക്കളും മത്സര രംഗത്ത് ഉണ്ടാവമണമെന്ന കര്‍ശന നിര്‍ദേശവും പ്രിയങ്ക മുന്നോട്ട് വെച്ചിട്ടുണ്ട്. മുഖരും ജനകീയരുമായ എല്ലാ നേതാക്കളും മത്സര രംഗത്ത് എത്തുന്നതോടെ അത് വോട്ടര്‍മാരിലും കൂടുതല്‍ സ്വാധീനം ചെലുത്തും. ഇതിലൂടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ വിജയം പിടിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷ.

നിയമസഭാ സീറ്റുകളിൽ

പാർട്ടി ഒറ്റയ്ക്ക് പോകാൻ നിർബന്ധിതരായ സാഹചര്യത്തിൽ 403 നിയമസഭാ സീറ്റുകളിൽ നിന്ന് 'നല്ല' സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സംസ്ഥാനത്തെ ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവ് അഭിപ്രായപ്പെടുന്നു. അതുകൊണ്ട് തന്നെയാണ് ഇത്രയും നേരത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങാന്‍ പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചതെന്നും അദ്ദേഹം പറയുന്നു.

എല്ലാ മണ്ഡലങ്ങളിലും

നിലവില്‍ എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ തേടുന്നുണ്ടെങ്കിലും എസ്പിയുമായോ മറ്റ് ചില ചെറിയ പാര്‍ട്ടികളുമായോ എന്തെങ്കിലും തരത്തിലുള്ള സഖ്യമുണ്ടാക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. അങ്ങനെയെങ്കില്‍ സഖ്യചര്‍ച്ചകളിലെ ധാരണയ്ക്ക് അനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം വരുത്തുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

English summary
Priyanka Gandhi has called on all senior leaders to prepare for the Assembly elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X