രാഹുലിന് കാലിടറിയ യുപി, ഒരുപടി മുന്നില്‍ പ്രിയങ്ക, ചെയ്യാന്‍ മടിച്ചതെല്ലാം ചെയ്ത് കോണ്‍ഗ്രസ്

ദില്ലി: പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലാകെ തരംഗം തീര്‍ക്കുകയാണ്. ലഖിംപൂര്‍ ഖേരി വിഷയത്തിന് ശേഷം അവരാണ് സംസ്ഥാനത്തെ ചര്‍ച്ചാ വിഷയം. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ യുപിയില്‍ പ്രിയങ്ക എന്തുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നു എന്നതിന് വ്യക്തമായ ഉത്തരമുണ്ട്.

പക്ഷേ 2017ല്‍ രാഹുല്‍ ഗാന്ധി യുപിയില്‍ പ്രചാരണത്തിന് ഇറങ്ങിയപ്പോഴും ഈ വിധത്തിലുള്ള ഹൈപ്പുണ്ടായിരുന്നു. എന്നാല്‍ പ്രിയങ്കയെ വ്യത്യസ്തയാക്കുന്നത് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വ്യത്യസ്തമായ സമീപനമുള്ളത് കൊണ്ടാണ്. യുപിയില്‍ കോണ്‍ഗ്രസിന് ഒരുപക്ഷേ അത് നേട്ടമായേക്കും.

1

രാഹുല്‍ 2017ല്‍ അഖിലേഷ് യാദവിനെ ഒപ്പം കൂട്ടി നിരവധി തന്ത്രങ്ങള്‍ യുപിയില്‍ പയറ്റിയിരുന്നു. ഇരുവരെയും യുപിയുടെ രാജകുമാരന്മാര്‍ എന്ന് വരെ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നില്ല. കോണ്‍ഗ്രസ് എട്ട് നിലയില്‍ പൊട്ടി. ഏഴ് സീറ്റില്‍ ഒതുങ്ങി. പ്രിയങ്കയും തന്ത്രങ്ങള്‍ പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം രാഹുലില്‍ നിന്ന് വ്യത്യസ്മായ കാര്യങ്ങളാണ്. വിവിധ വോട്ടുബാങ്കുകളെ ഒന്നിപ്പിച്ച് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാന്‍ നോക്കുന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മുമ്പ് കോണ്‍ഗ്രസ് നേതാക്കളാരും ഇത് പരീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഇവരെല്ലാം ബ്രാഹ്മണ-മുസ്ലീം വോട്ടുബാങ്കിനെയാണ് പ്രതീക്ഷിച്ചിരുന്നത്.

2

2017 യുപി തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ദളിതുകളുടെ നേതാവായിട്ടാണ് രാഹുല്‍ സ്വയം കണ്ടിരുന്നത്. പ്രചാരണവും ആ രീതിയിലായിരുന്നു. ദളിത് വീടുകള്‍ സന്ദര്‍ശിച്ച്, അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു രാഹുല്‍ ഗാന്ധി. പ്രിയങ്കയും ദളിത് സമീപനത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ലഖ്‌നൗവില്‍ ദളിത് മേഖലയിലുള്ള വാല്‍മീകി ക്ഷേത്രത്തിന്റെ നിലം തൂത്തുവൃത്തിയാക്കുന്ന പ്രിയങ്കയെയാണ് എല്ലാവരും കണ്ടത്. ലഖിംപുരി ഖേരിയില്‍ വെടിവെപ്പ് നടന്ന് കര്‍ഷകര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു ക്ഷേത്രത്തിലെ തൂത്തു വൃത്തിയാക്കല്‍.

3

കര്‍ഷകരുടെ നേതാവാണ് താനെന്ന് യുപിയിലെ ഭട്ട പര്‍സോളിലെ സന്ദര്‍ശനത്തിലൂടെ രാഹുല്‍ സന്ദേശം നല്‍കിയിരുന്നു. 2013ലായിരുന്നു ഇത്. ലഖിംപൂര്‍ ഖേരി സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കുള്ള പിന്തുണ പ്രിയങ്കയും അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും പ്രിയങ്ക പങ്കെടുത്തു. കിസാന്‍ ന്യായ് റാലിയിലും പ്രിയങ്ക പങ്കെടുത്ത് നേട്ടമുണ്ടാക്കി. ഹിന്ദു വോട്ടുകള്‍ക്കായി രാഹുല്‍ നേരത്തെ ക്ഷേത്ര സന്ദര്‍ശനങ്ങളാണ് നടത്തിയത്. ദിയോറയിലെ ദുഗ്‌ദേശ്വര്‍മഠ ക്ഷേത്രത്തിലാണ് രാഹുല്‍ എത്തിയത്. തിലകമണിഞ്ഞുള്ള രാഹുലിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. അയോധ്യയിലും രാഹുല്‍ സന്ദര്‍ശനത്തിന് എത്തിയിരുന്നു.

4

ഹിന്ദു വോട്ടുകള്‍ക്കായി പ്രിയങ്കയും വന്‍ പ്ലാനുകളാണ് മുന്നില്‍ കാണുന്നത്. കിസാന്‍ റാലിക്ക് മുമ്പുള്ള ക്ഷേത്ര സന്ദര്‍ശനമായിരുന്നു ആദ്യം. രുദ്രാക്ഷവും അണിഞ്ഞായിരുന്നു ക്ഷേത്രത്തില്‍ നിന്ന് പുറത്തെത്തിയത്. ജയ് മാതാ ദീ എന്ന അവരുടെ ശരണം വിളി ശ്രദ്ധിക്കപ്പെട്ടിരുന്നു. യുപിയില്‍ ചെറിയ ഗിമ്മിക്കുകളായിരുന്നു രാഹുലിനുണ്ടായിരുന്നു. കാളവണ്ടി ഓടിച്ച് കര്‍ഷകര്‍ക്കുള്ള പിന്തുണ അതിലൊന്നായിരുന്നു. പ്രിയങ്ക സീതാപൂര്‍ ഗസ്റ്റ് ഹൗസില്‍ നിലം തൂത്തുവൃത്തയാക്കിയായിരുന്നു പ്രിയങ്ക ഗിമ്മിക്ക് കാണിച്ചത്. ഇതിലൂടെ സ്ത്രീകള്‍ക്കും ദളിതുകള്‍ക്കും എന്താണ് പ്രിയങ്കയുടെ രാഷ്ട്രീയം എന്ന് കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കുകയാണ്.

5

സമാനതകളുണ്ടെങ്കിലും രാഹുലില്‍ നിന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ പ്രിയങ്ക ചെയ്യുന്നുണ്ട്. യുപിയിലെ രാഷ്ട്രീയത്തിലേക്ക് വരാന്‍ പലപ്പോഴും രാഹുലിന് മടിയായിരുന്നു. സന്ദര്‍ശനം പോലും കുറവായിരുന്നു. പ്രിയങ്കയും ഇതുപോലെയായിരുന്നു. ഉന്നാവോ, സോന്‍ഭദ്ര, ഹത്രസ്, തുടങ്ങിയ പ്രശ്‌ന മേഖലയില്‍ മാത്രമാണ് പ്രിയങ്ക എത്തിയിരുന്നത്. എന്നാല്‍ ലഖിംപൂരിയോടെ ഈ സമീപനം മാറിയിരിക്കുകയാണ്. ഈ മാസം രണ്ട് തവണ അവിടെയത്തി. ഇരുപതിന് അവര്‍ ആഗ്രയിലെത്തി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബത്തെ കണ്ടു. വാരണാസിയില്‍ ഒരു റാലിയിലും അവര്‍ പങ്കെടുത്തു.

6

രാഹുലിനെ അപേക്ഷിച്ച് പ്രിയങ്കയുടെ അപ്രോച്ച് അഗ്രസീവാണ്. യോഗി സര്‍ക്കാരിനെ അടിമുടി നേരിടുന്നതാണ് പ്രിയങ്കയുടെ രീതി. കര്‍ഷകരെ കുടുംബത്തെ കണ്ടാണ് പ്രിയങ്ക താരമായത്. നാല് ദിവസം അവരെ തടങ്കലില്‍ വെച്ചു. പലപ്പോഴും പോലീസ് അവരെ കസ്റ്റഡിയിലെടുത്തു. ആഗ്രയിലും ഇത് തന്നെ ആവര്‍ത്തിച്ചു. ഇതിനൊക്കെ സ്ത്രീകള്‍ക്കായി നാല്‍പ്പത് ശതമാനം സീറ്റുകള്‍ മാറ്റിവെക്കുമെന്ന് പ്രിയങ്ക പ്രഖ്യാപിച്ച് കഴിഞ്ഞു. യുപി പോലൊരു സംസ്ഥാനത്ത് ഇത് കേട്ട് പഴക്കം പോലുമില്ലാത്തതാണ്. 160 സ്ത്രീകള്‍ക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കാന്‍ പോകുന്നത്.

7

രാഹുല്‍ യുപിക്കായി വിപ്ലകരമായ പ്രഖ്യാപനങ്ങളൊന്നും നടത്തിയിരുന്നില്ല. പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും സ്മാര്‍ട്ട്‌ഫോണുകളാണ് പ്രിയങ്ക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടി എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുള്ള വാഗ്ദാനമാണിത്. രാഹുല്‍ ഒരിക്കലും നല്‍കണമെന്ന് കരുതുക പോലും ചെയ്യാത്ത വാഗ്ദാനങ്ങളാണ്. യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്തവണ സീറ്റ് വര്‍ധിച്ചിട്ടില്ലെങ്കില്‍ പിന്നെ ഒരിക്കലും വര്‍ധിപ്പിക്കാനാവില്ല. പ്രിയങ്കയുടെ ഒറ്റയാള്‍ പോരാട്ടം യുപിയെ ഇളക്കി മറിച്ചിരിക്കുകയാണ്. ഇത്തവണയാണ് കോണ്‍ഗ്രസിന് സാധ്യത ഏറെയുള്ളതും.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+