Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് കളത്തിലേക്ക്; രണ്ട് മണ്ഡലങ്ങളില്‍ ചര്‍ച്ച... ഇന്ദിരാ ഗാന്ധിയുടെ വഴി

ഹൈദരാബാദ്: പ്രചാരണ രംഗത്ത് സജീവമാകുന്ന പ്രിയങ്കാ ഗാന്ധി പക്ഷേ, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. നേരത്തെ പല തവണ അവര്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും അതുണ്ടായില്ല. എന്നാല്‍ പുതിയ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെലങ്കാനയില്‍ നിന്ന് അവര്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്നാണ് വാര്‍ത്ത.

പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. മാത്രമല്ല, കോണ്‍ഗ്രസിന് ശക്തി പകരാന്‍ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ വരണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിലാണ് തെലങ്കാനയില്‍ നിന്ന് മല്‍സരിക്കുമെന്ന വിവരം. മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

p

2024 ഏപ്രില്‍-മെയ് മാസത്തിലാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. തെലങ്കാനയിലെ മേദക്, മെഹ്ബൂബ് നഗര്‍ മണ്ഡലങ്ങളിലാണ് പ്രിയങ്കാ ഗാന്ധി മല്‍സരിക്കാന്‍ സാധ്യത. ഈ രണ്ട് മണ്ഡലങ്ങളെ കുറിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്റ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുസ്ലിം വോട്ടര്‍മാര്‍ക്ക് നിര്‍ണായ സ്വാധീനമുള്ള മണ്ഡലങ്ങളാണിവ.

പ്രിയങ്കാ ഗാന്ധിയുടെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവരാണ് മേദക്കിലെ വോട്ടര്‍മാര്‍. അടിയന്തരാവാസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് തോറ്റും തുന്നംപാടി നല്‍കുന്ന ദേശീയ രാഷ്ട്രീയ സാഹചര്യം മാറ്റിമറിച്ചത് ഇന്ദിരയുടെ മേദകില്‍ നിന്നുള്ള മല്‍സരമായിരുന്നു. ഈ മണ്ഡലത്തില്‍ നിന്ന് 1980ല്‍ ഇന്ദിര ജയിച്ചുകയറി വീണ്ടും പ്രധാനമന്ത്രിയായി.

അതുകൊണ്ടുതന്നെ പ്രിയങ്കാ ഗാന്ധി മേദകില്‍ മല്‍സരിച്ചാല്‍ ചരിത്രത്തിന്റെ പുനര്‍ വായനയായി ജനങ്ങള്‍ കാണുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. നേരത്തെ ഈ വിഷയം പ്രിയങ്കാ ഗാന്ധിയോട് ചില കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചിരുന്നുവത്രെ. എന്നാല്‍ അന്നൊക്കെ നിരസിച്ച അവര്‍ വരുന്ന തിരഞ്ഞെടുപ്പില്‍ തീരുമാനം മാറ്റിയേക്കുമെന്നാണ് സൂചന.

p

മേദകിനെ പുറമെ മെഹ്ബൂബ് നഗര്‍ മണ്ഡലവും കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയിലുണ്ട്. എന്നാല്‍ വലിയ വെല്ലുവിളിയാണ് ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. തെലങ്കാനയിലെ ഭരണകക്ഷിയായ ബിആര്‍എസിന്റെ ശക്തി കേന്ദ്രമാണ് ഈ മണ്ഡലങ്ങള്‍. ഇവിടെ ജയിച്ചുകയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ സാഹചര്യത്തില്‍ പുതിയ പ്രവര്‍ത്തന പദ്ധതി കോണ്‍ഗ്രസ് തയ്യാറാക്കുന്നുണ്ട്.

ബിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു (കെസിആര്‍) 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മെഹ്ബൂബ് നഗറില്‍ നിന്ന് മല്‍സരിച്ചിരുന്നു. 2014ല്‍ മേദകിലും ഗാജ്വല്‍ നിയമസഭാ മണ്ഡലത്തിലും കെസിആര്‍ മല്‍സരിക്കുകയും രണ്ടിടത്തും ജയിക്കുകയും ചെയ്തു. പിന്നീട് ലോക്‌സഭാംഗത്വം രാജിവച്ചു. ഉപതിരഞ്ഞെടുപ്പില്‍ ബിആര്‍എസ് നേതാവ് കെ പ്രഭാകര്‍ റെഡ്ഡിയാണ് മല്‍സരിച്ചതും ജയിച്ചതും. 2019ലും ഇദ്ദേഹം തന്നെ.

2014 വരെ തെലങ്കാനയില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചായിരുന്നു. 2018ല്‍ തെലങ്കാന സര്‍ക്കാര്‍ നേരത്തെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തി. അതുകൊണ്ടുതന്നെ ഈ വര്‍ഷം അവസാനത്തില്‍ തെലങ്കാന പുതിയ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇതില്‍ കോണ്‍ഗ്രസിന്റെ പ്രകടനം എങ്ങനെ എന്ന് നോക്കിയാകും പ്രിയങ്കയുടെ മല്‍സരത്തില്‍ അന്തിമ തീരുമാനമെടുക്കുക.

2014ല്‍ മേദകിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലത്തിലും ജയിച്ചത് ബിആര്‍എസ് ആണ്. 2018ല്‍ ആറ് സീറ്റില്‍ ജയിച്ചു. ബിആര്‍എസിന്റെ ശക്തി കേന്ദ്രമായ ഇവിടെ പ്രിയങ്കയ്ക്ക് മല്‍സരിച്ച് ജയിക്കുക എളുപ്പമല്ല. എന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഓരോ 20 ദിവസത്തിലും ഹൈദരാബാദ് സന്ദര്‍ശിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല പ്രിയങ്ക ഏറ്റെടുത്തേക്കും. തെലങ്കാനയില്‍ കളംനിറയാനാണ് പ്രിയങ്ക ആലോചിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിലക്ക് അപ്പീല്‍ കോടതി ശരിവച്ചാല്‍ അദ്ദേഹത്തിന് മല്‍സരിക്കാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ പ്രിയങ്ക വയനാട് മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വയനാട് മണ്ഡലം കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റാണ്. ഈ സീറ്റുള്ളപ്പോള്‍ തെലങ്കാനയിലേക്ക് പ്രിയങ്ക പോകുമെന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+