കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ടീമുമായി പ്രിയങ്കാ ഗാന്ധി... ബൂത്ത് തലത്തില്‍ ചൗപ്പല്‍ നമ്പര്‍!! 5 നിര്‍ദേശങ്ങള്‍!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയും ഡിജിറ്റല്‍ ടീമിനെ രുപീകരിക്കുന്നു. അപ്രതീക്ഷിതമായിട്ടാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രാഹുലിന്റെ രീതികളും ഉപയോഗിച്ചുള്ള വ്യത്യസ്തമായ രീതിയാണ് പ്രിയങ്ക ഉപയോഗിക്കുന്നത്. നേരത്തെ രാഹുലിന്റെ വിജയത്തില്‍ നിര്‍ണായകമായ ശക്തി ആപ്പിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രിയങ്കയായിരുന്നു. രാഹുലിന്റെ ടെക്‌നിക്കല്‍ ടീമിനല്‍ നിന്ന് സുപ്രധാനപ്പെട്ട ചിലര്‍ പ്രിയങ്കയുടെ ടീമിലേക്ക് എത്തുന്നുണ്ട്.

പ്രാദേശിക തലത്തില്‍ വോട്ടുകള്‍ ഭിന്നിക്കുന്നതിനുള്ള തുടക്കമാണ് ഇതെന്ന് പ്രിയങ്ക പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. പ്രധാനമായും ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകര്‍ ഇത്ര ശക്തമായി ഇടപെടുന്ന സാഹചര്യത്തില്‍ അവരെയും വീഴ്ത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഓരോ ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി അടക്കമുള്ള കാര്യങ്ങളില്‍ പ്രിയങ്ക ഇടപെടുകയും മാറ്റം കൊണ്ടുവരികയുമാണ് ലക്ഷ്യമിടുന്നത്.

രാഹുലിന്റെ വിജയം

രാഹുലിന്റെ വിജയം

കോണ്‍ഗ്രസിന്റെ ഫണ്ടുകള്‍ കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ രാഹുല്‍ കണ്ടെത്തിയ പ്രചാരണ മാര്‍ഗമായിരുന്നു സോഷ്യല്‍ മീഡിയ. ബിജെപിയുടെ എല്ലാ നേതാക്കളെയും ഘട്ടം ഘട്ടമായി പിന്തള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ രാഹുലിന് സാധിച്ചിരുന്നു. 3 സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന വാഗ്ദാനങ്ങള്‍ രാഹുല്‍ പ്രഖ്യാപിച്ചതും ട്വിറ്ററിലാണ്. വലിയ കൈയ്യടികളാണ് ഇതിന് ലഭിച്ചത്. സോഷ്യല്‍ മീഡിയ വഴി പൊതുമധ്യത്തില്‍ രാഹുല്‍ തന്റെ പ്രതിച്ഛായ ഉയര്‍ത്തിയെടുക്കുകയും തിരഞ്ഞെടുപ്പ് വിജയം നേടുകയും ചെയ്തിരുന്നു.

പ്രിയങ്കയും മാറുന്നു

പ്രിയങ്കയും മാറുന്നു

ഡിജിറ്റല്‍ ടീമിനെ തന്റെ പ്രചാരണത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് പ്രിയങ്ക. രാഹുലിന്റെ ടീമില്‍ നിന്ന് പ്രവീണ്‍ ചക്രവര്‍ത്തി, ശാശ്വത് ഗൗതം എന്നിവരുടെ സേവനവും പ്രിയങ്കയ്ക്ക് ലഭിക്കും. ചൗപ്പലുകള്‍ നടത്താനാണ് പ്രിയങ്കയുടെ ആദ്യത്തെ തീരുമാനം. ഗ്രാമീണ മേഖലയെ സോഷ്യല്‍ മീഡിയയുടെ ഭാഗമാക്കാനാണ് ഈ നീക്കം. ഇന്നുവരെ ഒരുപാര്‍ട്ടി പോലും ചെയ്യാത്ത കാര്യമാണ് ഇത്. ഇക്കാര്യത്തില്‍ അഞ്ച് നിര്‍ദേശങ്ങളാണ് പ്രിയങ്ക നല്‍കിയിരിക്കുന്നത്.

എന്താണ് ചൗപ്പല്‍

എന്താണ് ചൗപ്പല്‍

ചൗപ്പല്‍ എന്നത് ഓരോ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പൊതു ഇടമാണ്. ഒരു പഞ്ചായത്തിന് തുല്യമായി ഒരു മേഖലയിലും എല്ലാവരും ഒത്തുകൂടി പ്രശ്‌നങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന സംവിധാനമാണ് ചൗപ്പല്‍. സാധാരണയായി ആല്‍മരങ്ങളുടെ ചുവട്ടില്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചൗപ്പലുകള്‍ ചേരാറുണ്ട്. എല്ലാ പാര്‍ട്ടിയിലെ നേതാക്കളും ഇതിലുണ്ടാവും. ഇത്തരം ചൗപ്പലുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വോട്ടുബാങ്കിനെ സ്വാധീനിക്കാന്‍ വലിയ ശക്തിയുണ്ട് ചൗപ്പലുകള്‍ക്ക്.

പ്രിയങ്ക ലക്ഷ്യമിടുന്നത്

പ്രിയങ്ക ലക്ഷ്യമിടുന്നത്

പാര്‍ട്ടിയുടെ ബൂത്ത് തല പ്രവര്‍ത്തനം നിലവില്‍ ദുര്‍ബലമാണ്. പലര്‍ക്കും സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ടുകള്‍ എത്രയാണെന്ന് പോലും അറിയില്ല. രാഹുല്‍ ഗ്രാസ്‌റൂട്ട് തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ജോതിരാദിത്യ സിന്ധ്യയും പ്രിയങ്കയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയ ടീമിനൊപ്പമുണ്ട്. ഏറ്റവും വോട്ടുകുറഞ്ഞ മേഖല നോക്കി പ്രവര്‍ത്തിക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ചൗപ്പലുകളില്‍ സ്വാധീമുറപ്പിച്ചാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കും.

സോഷ്യല്‍ മീഡിയ സ്വാധീനം

സോഷ്യല്‍ മീഡിയ സ്വാധീനം

പ്രിയങ്ക ചൗപ്പലുകള്‍ പ്രവര്‍ത്തിക്കുന്ന 30 മണ്ഡലങ്ങളില്‍ നേരിട്ടിറങ്ങും. ഇവിടെ പ്രിയങ്കയ്ക്ക് മികച്ച പിന്തുണയുമുണ്ട്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരു നമ്പര്‍ പ്രിയങ്ക നല്‍കിയിട്ടുണ്ട്. ചൗപ്പല്‍ എന്ന പേരില്‍ ഇത് സ്മാര്‍ട്ട് ഫോണുകളില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം. പാര്‍ട്ടിയുടെ പദ്ധതികള്‍, നിര്‍ദേശങ്ങള്‍, എന്നിവ ഇതിലൂടെ പ്രിയങ്ക കൈമാറും. പാര്‍ട്ടിയുടെ പ്രശ്‌നങ്ങളും പ്രാദേശിക പ്രശ്‌നങ്ങളും ഇതിലൂടെ പ്രിയങ്കയെ നേരിട്ട് അറിയിക്കാം. ഇതിലൂടെ ലഭിക്കുന്ന ഡാറ്റകള്‍ പരിശോധിക്കാനാണ് പ്രിയങ്ക പുതിയ ടീമിനെ രൂപീകരിച്ചിക്കുന്നത്.

ഗ്രാമീണ മേഖല പിടിക്കും

ഗ്രാമീണ മേഖല പിടിക്കും

യുപിയുടെ വോട്ടുബാങ്കില്‍ നല്ലൊരു ശതമാനം ഗ്രാമീണ മേഖലയിലാണ്. ഇത് കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനാണ് പ്രിയങ്കയുടെ ശ്രമം. പ്രിയങ്കയുടെ വാട്‌സാപ്പ് നമ്പര്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇതിലൂടെ മറ്റ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളും അറിയാന്‍ സാധിക്കും. സ്മാര്‍ട്ട് ഫോണുകള്‍ എല്ലാ പ്രവര്‍ത്തകരുടെ കൈവശമുണ്ടെന്ന് പാര്‍ട്ടി ഉറപ്പിക്കുന്നുണ്ട്. ഗ്രാമീണ മേഖല ഓരോ വിഭാഗങ്ങളിലെയും തൊഴിലാളികളെയും സ്ത്രീകളെയും പ്രിയങ്കയുമായി അടുപ്പമുണ്ടാക്കുക എന്നതാണ് പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദേശം.

ചൗപ്പല്‍ എല്ലാ പഞ്ചായത്തിലും

ചൗപ്പല്‍ എല്ലാ പഞ്ചായത്തിലും

ഓരോ പഞ്ചായത്തിലും ഒന്നിലധികം ചൗപ്പല്‍ നേരിട്ട് നടത്താനാണ് പ്രിയങ്ക തയ്യാറെടുക്കുന്നത്. ഇതുവഴി അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയാന്‍ സാധിക്കും. യുപിയില്‍ നിന്ന് ഒരു നേതാവും ഇത്തരത്തില്‍ ഒരു രീതി സ്വീകരിച്ചിട്ടില്ല. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഗ്രാമീണ മേഖല അകന്നിരിക്കുകയാണ്. അതേസമയം കര്‍ഷകരുമായി രണ്ട് ദിവസത്തെ കൂടിക്കാഴ്ച്ച പ്രിയങ്ക നടത്തുന്നുണ്ട്. രാഹുല്‍ നടത്തിയ ഖാട്ട് സഭയ്ക്ക് തുല്യമായ നീക്കമാണിത്. ഇതുവഴി കര്‍ഷകരുടെ വായ്പ, താങ്ങുവില, മിനിമം വേതനം എന്നീ കാര്യങ്ങള്‍ കര്‍ഷകരിലേക്ക് കൃത്യമായി എത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

അമേത്തിയില്‍ രാഹുലിന് എതിരാളികളില്ല..... കളം പിടിക്കാന്‍ സ്മൃതി ഇറാനിഅമേത്തിയില്‍ രാഹുലിന് എതിരാളികളില്ല..... കളം പിടിക്കാന്‍ സ്മൃതി ഇറാനി

പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍, സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പം!!പുല്‍വാമ ഭീകരാക്രമണം: രാഷ്ട്രീയം കളിക്കാനില്ലെന്ന് രാഹുല്‍, സര്‍ക്കാരിനും സൈനികര്‍ക്കുമൊപ്പം!!

English summary
priyanka gandhi makes chaupal digital on whatsapp to reach congress workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X