Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക ജില്ലാ പര്യടനത്തിന്; കോണ്‍ഗ്രസിന് 'യുവത്വം' നല്‍കാന്‍ ശ്രമം, 960 പേരെ നേരിട്ടു കണ്ടു

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ നീക്കങ്ങളാണ് ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്കയുടെ നീക്കം. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് ദേശീയ നേതൃത്വം നല്‍കിയിട്ടുള്ളത്. യുപിയിലെ എല്ലാ ജില്ലാ കമ്മിറ്റിയും കഴിഞ്ഞദിവസം പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം പിരിച്ചുവിട്ടിരുന്നു. ഇനി ജില്ലാ തലത്തില്‍ പര്യടനം നടത്താനാണ് പ്രിയങ്കയുടെ തീരുമാനം.

അതിന് മുമ്പായി നാലംഗ പാര്‍ട്ടി പ്രതിനിധികളെ പ്രിയങ്ക ഓരോ ജില്ലയിലേക്കും അയച്ചിട്ടുണ്ട്. ഇവര്‍ രണ്ടുദിവസം ജില്ലയില്‍ തങ്ങി മുഴുവന്‍ പ്രവര്‍ത്തകരുടെയും അഭിപ്രായം ആരായുകയും പ്രവര്‍ത്തകരെ സജീവമാക്കാനുള്ള നീക്കം നടത്തുകയുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. 80ല്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഈ സാഹചര്യത്തിലാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ പ്രിയങ്ക തീരുമാനിച്ചത്. വിവരങ്ങള്‍ ഇങ്ങനെ.....

 തുറന്ന സംവാദത്തിന്

തുറന്ന സംവാദത്തിന്

എല്ലാ ജില്ലകളും സന്ദര്‍ശിച്ച് പ്രവര്‍ത്തകരുമായി തുറന്ന സംവാദത്തിനാണ് പ്രിയങ്ക കളമൊരുക്കുന്നത്. അടുത്ത മാസം ആദ്യത്തില്‍ പൂര്‍വാഞ്ചല്‍ മേഖലയില്‍ നിന്ന് അവര്‍ പര്യടനം തുടങ്ങും. ഓരോ ജില്ലയിലും പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

നാലംഗങ്ങളെ നിയോഗിച്ചു

നാലംഗങ്ങളെ നിയോഗിച്ചു

കഴിഞ്ഞ ഒരു മാസത്തെ പ്രവര്‍ത്തനങ്ങളുടെ ഫലം രേഖാമൂലം സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് പ്രിയങ്ക നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേക്കും നാലംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പ്രവര്‍ത്തകരുമായി സംവദിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്. പ്രിയങ്ക ജില്ലയിലെത്തുമ്പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും.

 രണ്ടുദിവസം ക്യാംപ്

രണ്ടുദിവസം ക്യാംപ്

കോണ്‍ഗ്രസ് പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നിയമസഭാ കക്ഷി നേതാവ് അജയ് കുമാര്‍ ലല്ലുവിനെയാണ് പ്രിയങ്ക ചുമതലപ്പെടുത്തിയിട്ടുള്ളത്. എഐസിസി സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള നാലംഗങ്ങളെയാണ് ഓരോ ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ രണ്ടുദിവസം ജില്ലകളില്‍ ക്യാംപ് ചെയ്യും.

അമേഠിയിലേക്ക് പ്രമുഖര്‍

അമേഠിയിലേക്ക് പ്രമുഖര്‍

അമേഠിയിലേക്ക് എഐസിസി സെക്രട്ടറി സുബൈര്‍ ഖാന്‍, റായ്ബറേലിയിലെ സോണിയാ ഗാന്ധിയുടെ പ്രതിനിധി കെഎല്‍ ശര്‍മ എന്നിവരുള്‍പ്പെടുന്ന സംഘത്തെയാണ് അയച്ചിരിക്കുന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ല എന്നാണ് സംഘത്തിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്.

പുതിയ കമ്മിറ്റി ഇങ്ങനെ

പുതിയ കമ്മിറ്റി ഇങ്ങനെ

പുതിയ ജില്ലാ കമ്മിറ്റിയില്‍ പകുതിയും യുവാക്കളെ ഉള്‍പ്പെടുത്താനാണ് തീരുമാനം. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍, ദളിതുകള്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് പ്രധാന്യം നല്‍കും. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ പ്രിയങ്ക കിഴക്കന്‍ യുപിയില്‍ നിന്നുള്ള 960 പേരെയാണ് കണ്ടത്. എല്ലാവരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് എന്നതാണ് എടുത്തുപറയേണ്ടത്. ജനങ്ങളില്‍ നിന്നുള്ള നിര്‍ദേശം പരിഗണിച്ചാകും പുതിയ പ്രവര്‍ത്തന രീതി ആവിഷ്‌കരിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+