രാഹുല്‍ അല്ല, ഇപ്പോള്‍ പ്രിയങ്കയാണ് താരം
ദില്ലി: നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി - ഇവര്‍ രണ്ട് പേര് മാത്രമായിരുന്നു ഇത്രനാളും രാജ്യത്തെ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാ കേന്ദ്രം. ദില്ലി തിരഞ്ഞെടുപ്പിന് ശേഷം അരവിന്ദ് കെജ്രിവാളും മുഖ്യധാരയിലെ പ്രധാന ചര്‍ച്ചയായി. എന്നാലും കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ ഗാന്ധി എന്നൊരു പേര് മാത്രമേ ഉയര്‍ന്ന് കേട്ടിരുന്നുള്ളൂ.
എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്യാത്ത പ്രിയങ്ക ഗാന്ധി വദ്രയാണ് ദേശീയമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. ബിജെപി നേതൃത്വം പോലും ഇപ്പോള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നത് പ്രിയങ്കക്ക് നേരെയാണ്.

അമ്മയും സഹോദരനും മത്സരിക്കുന്ന റായ് ബറേലി, അമേത്തി മണ്ഡലങ്ങില്‍ മാത്രമാണ് പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നത്. അതിനിടെ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനുമായി അവര്‍ രംഗത്തെത്തുകയും ചെയ്തു. വരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പ്രിയങ്കയെ സ്വന്തം പാര്ട്ടിക്കാര് തന്നെയാണ് തടഞ്ഞത്.
ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യത്തോടെയാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഇത്തരം ഗിമ്മിക്കുകള്‍ക്ക് നല്ല സാധ്യതയാണ്. ഒരു ദിവസം പോലും ഒരു യോഗം പോലും ഒഴിവാക്കാതെ ദേശീയ മാധ്യമങ്ങള്‍ പ്രിയങ്കക്ക് പിറകെയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പക്ഷേ രാഹുല്‍ ഗാന്ധിക്ക് പോലും കിട്ടാത്ത മാധ്യമ ശ്രദ്ധയാണ് ഇപ്പോള്‍ പ്രിയങ്ക ഗാന്ധിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രിയങ്കക്കെതിരെ നേരിട്ട് ഉന്നയിക്കാന്‍ ആക്ഷേപങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഭര്‍ത്താവ് റോബര് വദ്രയെ കേന്ദ്രീകരിച്ചാണ് ബിജെപിയുടെ ആക്രമണം. തന്റെ ഭര്‍ത്താവിനെ ഇതിലേക്ക് വലിച്ചിടരുതെന്ന് പ്രിയങ്ക ബിജെപിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയേക്കാള്‍ രാജ്യത്ത് ചലനം സൃഷ്ടിക്കാന്‍ ഒരു പക്ഷേ പ്രിയങ്കക്ക് കഴിയും എന്നാണ് ബിജെപിക്കാര്‍ പോലും വിലയിരുത്തുന്നത്. നെഹ്റു കുടുംബത്തിലെ പുതുതലമുറയില്‍ രഷ്ട്രീയത്തിലിറങ്ങാന് ഏറ്റവും കഴിവുള്ള വ്യക്തി പ്രിയങ്കയാണെന്ന് ചില അണിയറ പ്രചാരണങ്ങളും നടക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു പക്ഷേ പ്രിയങ്ക കോണ്‍ഗ്രസ് സംഘാടനാ നേതൃത്വത്തിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പ്രിയങ്കയെ കോണ്‍ഗ്രസിന്റെ ബ്രഹാമാസ്ത്രം എന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications