കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ അടിതുടരുന്നു....ഇനി നേതാവ് താനെന്ന് ഉപേന്ദ്ര കുശ്‌വാഹ, 2020ല്‍ മുഖ്യമന്ത്രി സ്ഥാനവും വേണം!

നിതീഷിനെ നേതാവായി അംഗീകരിക്കില്ലെന്ന് ആര്‍എല്‍എസ്പി

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിന് വിള്ളല്‍ വീണതിന് പിന്നാലെ ഭിന്നത രൂക്ഷമാകുന്നു. ബിജെപിയെ പ്രധാന കക്ഷിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ജെഡിയുവും നിതീഷ് കുമാറും തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പോരിന് ആക്കം കൂട്ടി ആര്‍എല്‍എസ്പിയും രംഗത്തെത്തിയിട്ടുണ്ട്. നിതീഷ് തോറ്റ് പാര്‍ട്ടിയുടെ കപ്പിത്താനാണെന്നും ജയിക്കുമെന്ന് ഉറപ്പ് പറയാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും ഉപേന്ദ്ര കുശ്‌വാഹ പറയുന്നു. അതേസമയം വലിയ വിജയസാധ്യതയുള്ള ബീഹാറില്‍ ബിജെപി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. എന്‍ഡിഎ സഖ്യം പൊളിഞ്ഞാല്‍ ഇവിടെ പിടിച്ച് നില്‍ക്കാന്‍ ബിജെപി കഷ്ടപ്പെടേണ്ടി വരും.

25 സീറ്റെന്ന ആവശ്യമാണ് ജെഡിയു മുന്നോട്ടുവെച്ചത്. ഇത് വഴിയാണ് എന്‍ഡിഎയില്‍ പ്രശ്‌നം കടുത്തത്. ഈ സീറ്റില്‍ കുറഞ്ഞൊന്നും സ്വീകരിക്കാന്‍ ജെഡിയു തയ്യാറല്ല. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിതീഷ് കുമാറാണെന്നും ജെഡിയു പറയുന്നു. എന്നാല്‍ 2014ലെ സീറ്റ് നില വച്ച് നോക്കുമ്പോള്‍ ബിജെപിക്ക് ഇതൊരിക്കലും അംഗീകരിക്കാന്‍സാധിക്കില്ല. എന്നാല്‍ സഖ്യം പൊളിയണമെന്നാണ് നിതീഷ് ലക്ഷ്യമിടുന്നത്. ഇത് രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും നിതീഷ് കരുതുന്നുണ്ട്.

അത്താഴവിരുന്ന്.....

അത്താഴവിരുന്ന്.....

ബീഹാറിലെ എന്‍ഡിഎ നേതാക്കള്‍ക്കായി ഒരുക്കിയ ചടങ്ങ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നായിരുന്നു ബിജെപി കരുതിയത്. എന്നാല്‍ ഉപേന്ദ്ര കുശ്‌വാഹ ഈ ചടങ്ങില്‍ നിന്ന് തന്നെ വിട്ടുനിന്നു. ഒത്തൊരുമ കാണിക്കാനായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍ ഈ ചടങ്ങിന് ശേഷം എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങളെ പറ്റി നേതാക്കള്‍ സംസാരിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു കാര്യവും നടന്നില്ല. മാധ്യമങ്ങളോട് ഒരുവാക്ക് പോലും പറയാന്‍ എന്‍ഡിഎയിലെ പ്രമുഖ നേതാക്കള്‍ തയ്യാറായില്ല. ഇതോടെ സഖ്യത്തിലെ പിണക്കം പരസ്യമാവുകയായിരുന്നു.

കുശ്‌വാഹയുടെ പിണക്കം

കുശ്‌വാഹയുടെ പിണക്കം

നിതീഷുമായുള്ള പ്രശ്‌നം പരിഹരിക്കാമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം കരുതുമ്പോഴാണ് ആര്‍എല്‍എസ്പി പ്രശ്‌നമുണ്ടാക്കിയത്. മറ്റ് ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് പറഞ്ഞാണ് കുശ്‌വാഹ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരുടെ പേരില്‍ വോട്ട് തേടണമെന്ന പ്രശ്‌നമാണ് ബിജെപിയും ജെഡിയുവും തമ്മിലുള്ളത്. ഇവരുടെ പ്രശ്‌നത്തില്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇല്ലാതാവുമെന്ന ഭയമാണ് കുശ്‌വാഹയ്ക്കുള്ളത്. അതേസമയം ആരുടെ പേരിലായാലും എന്‍ഡിഎ ജയിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

മുഖ്യമന്ത്രി പദം വേണം

മുഖ്യമന്ത്രി പദം വേണം

പ്രശ്‌നം ഒന്നുകൂടെ വഷളാക്കിയിരിക്കുകയാണ് ആര്‍എല്‍എസ്പി. 2020ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ കുശ്‌വാഹയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയക്കണമെന്നാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് നാഗ്മണി പറയുന്നത്. നിതീഷിന് എന്‍ഡിഎ പ്രാധാന്യം വര്‍ധിച്ച് വരുന്നതാണ് കുശ്്‌വാഹയെ ആശങ്കപ്പെടുത്തുന്നത്. തുടക്കം മുതല്‍ ബിജെപിയെ പിന്തുണച്ച തങ്ങളെ കൈവിടരുതെന്നും ഇന്നലെ വന്നവരാണെന്ന് ജെഡിയുവെന്നും കുശ്‌വാഹ ബിജെപിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ബിജെപിയെ നിതീഷുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ജെഡിയു ജയിക്കുമോ

ജെഡിയു ജയിക്കുമോ

നിതീഷിന്റെയും ജെഡിയുവിന്റെ വിജയസാധ്യതയില്‍ സംശയമുണ്ടെന്ന് കുശ്‌വാഹ പറയുന്നു. ബീഹാറിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ നിതീഷിനെ മുന്‍നിര്‍ത്തി ജയിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആര്‍എല്‍എസ്പി പറഞ്ഞു. സംസ്ഥാനത്ത് 10 ശതമാനം വോട്ടുകള്‍ നേടാന്‍ ആര്‍എല്‍എസ്പിക്ക് സാധിക്കും. യാദവരുടെ വോട്ടുകള്‍ നല്ലൊരു വോട്ട് പാര്‍ട്ടിക്ക് ലഭിക്കും. നിതീഷിന് ജെഡിയുവിന് എത്ര ശതമാനം വോട്ട് ലഭിക്കുമെന്ന് വ്യക്തമാക്കണം. അല്ലാത്ത പക്ഷം വിജയസാധ്യതയില്‍ അദ്ദേഹത്തിന് സംശയമുണ്ടെന്ന് ഞള്‍ക്ക് വിശ്വസിക്കേണ്ട വരുമെന്നും കുശ്‌വാഹ വ്യക്തമാക്കി.

നിതീഷിനെ അംഗീകരിക്കില്ല

നിതീഷിനെ അംഗീകരിക്കില്ല

നിതീഷിനെ നേതാവായി അംഗീകരിക്കാന്‍ പാടുണ്ടെന്ന് എന്‍ഡിഎയിലെ മറ്റ് കക്ഷികളും പറയുന്നു. അതേസമയം കുശ്‌വാഹയുമായി എത്രയും പെട്ടെന്ന് ബന്ധം പുതുക്കണമെന്ന് രാംവിലാസ് പാസ്വാനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അദ്ദേഹവുമായി ഇപ്പോള്‍ ബന്ധമില്ലെന്ന് പാസ്വാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 2014ല്‍ നിതീഷിന്റെ പാര്‍ട്ടിയേക്കാള്‍ സീറ്റ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കുശ്‌വാഹ പറയുന്നു. നിതീഷ് ആര്‍ജെഡിക്കൊപ്പം പോവില്ലെന്ന് എന്ത് ഉറപ്പാണുള്ളത്. അതുകൊണ്ട് എന്‍ഡിഎയുടെ നേതാവായി അദ്ദേഹത്തെ കാണാന്‍ സാധിക്കില്ലെന്നും നാഗമണി വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളുടെ പാര്‍ട്ടിയുടെ പിന്തുണ തന്നെ വേണ്ടിവരുമെന്നും നാഗമണി പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൂലിക്കാരന്‍.... പരാതി നല്‍കിയയാള്‍ അറസ്റ്റില്‍, യോഗി വിവാദത്തില്‍!!പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈക്കൂലിക്കാരന്‍.... പരാതി നല്‍കിയയാള്‍ അറസ്റ്റില്‍, യോഗി വിവാദത്തില്‍!!

ചൊവ്വയില്‍ ജീവജാലങ്ങളുണ്ടോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് നാസ...ഉണ്ടായിരിക്കാം... അന്യഗ്രഹജീവികളാണോ?ചൊവ്വയില്‍ ജീവജാലങ്ങളുണ്ടോ? ശാസ്ത്രലോകത്തെ ഞെട്ടിച്ച് നാസ...ഉണ്ടായിരിക്കാം... അന്യഗ്രഹജീവികളാണോ?

English summary
problems growing at nda in bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X