ബെംഗളൂരു: സ്വവര്‍ഗ്ഗാനുരാഗിയെന്നാരോപിച്ച് പുറത്താക്കി!! കോളേജ് അധ്യാപകന്റെ പോസ്റ്റ് വൈറല്‍
ബെംഗളൂരു: സ്വവര്‍ഗ്ഗാനുരാഗിയായ കോളേജ് അധ്യാപകനെ വ്യക്തിഗത അഭിപ്രായത്തിന്റെ പേരില്‍ പുറത്താക്കി. നഗരത്തിലെ സെന്റ് ജോസ്ഫ്‌സ് കോളേജിലെ ഗേ ആക്‌വിസ്റ്റ് ആഷ്‌ലി ടെല്ലിസിനെയാണ് പുറത്താക്കിയത്. തന്റെ വ്യക്തിഗത അഭിപ്രായത്തെ തുടര്‍ന്ന് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിക്കെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ടെല്ലിസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ടെല്ലിസിന്റെ അഭിപ്രായ പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരാണെന്നും ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കാനാണ് ഏല്‍പ്പിച്ചതെന്നും, വ്യക്തിഗത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമല്ലെന്നും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാണിച്ചു. അതിനാല്‍ പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കിയ ശേഷം ഉടന്‍ കോളേജ് വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ടെല്ലിസ് പോസ്റ്റില്‍ പറയുന്നു. അധികം ക്ലാസെടുക്കേണ്ടെന്നും തങ്ങള്‍ നോക്കിക്കൊള്ളാമെന്ന പ്രിന്‍സിപ്പല്‍ പ്രൊഫസറോട് പറയുകയായിരുന്നു.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ ടെല്ലിസിന്റെ ആരോപണങ്ങള്‍ കോളേജ് ഇതിനകം തന്നെ നിരസിച്ചിട്ടുണ്ട്. പ്രൊഫസര്‍ പരിധി വിടുന്നുവെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്നും നിയമന സമയത്ത് തന്നെ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അറിഞ്ഞിരുന്നുവെന്നും കോളേജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഭിന്നലിംഗത്തില്‍പ്പെട്ട ആളായതുകൊണ്ടാണ് തന്നെ ു പുറത്താക്കിയതെന്നാണ് പ്രൊഫസര്‍ ആരോപിക്കുന്നത്. ഭിന്നലിംഗക്കാരുടേതുള്‍പ്പെടെ എല്ലാത്തരും പ്രശ്‌നങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചിരുന്നുലവെന്ന് ആഷ്‌ലി ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാരണം കൊണ്ടല്ല പുറത്താക്കിയതെന്നാണ് കോളേജ് അധികൃതരുടെ വാദം.












Click it and Unblock the Notifications