Get Updates
Get notified of breaking news, exclusive insights, and must-see stories!

എവിടെ മതേതരവാദികള്‍, ഈ വിദ്വേഷത്തിന് മറുപടിയില്ലേയെന്ന് ഗംഭീര്‍, പഠാന്റെയും പ്രസാദിന്റെയും പിന്തുണ

ദില്ലി: പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. ബിജെപി എംപി ഗൗതം ഗംഭീര്‍ അടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. നൂപുര്‍ ശര്‍മയുടെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അതിരുകടന്നതായി ഇവര്‍ അഭിപ്രായപ്പെടുന്നു.

എവിടെ മതേതരവാദികള്‍ എന്നാണ് ഗംഭീര്‍ ചോദിക്കുന്നത്. യുപി സര്‍ക്കാര്‍ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കടുത്ത നിയമങ്ങള്‍ അടക്കം ചുമത്തിയിട്ടുണ്ട്. നൂപുര്‍ ശര്‍മ മാപ്പുപറഞ്ഞിട്ടും അവരെ കൊല്ലുമെന്ന് തീവ്രവാദ സ്വഭാവമുള്ളവര്‍ പറഞ്ഞ് നടക്കുന്നതാണ് ഈ പ്രശ്‌നങ്ങളുടെ കാരണം.

1

മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദിന്റെ ഒരു ട്വീറ്റാണ് പുതിയ രാഷ്ട്രീയ വാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നൂപുര്‍ ശര്‍മയുടെ കോലം വൈദ്യുതി കമ്പിയില്‍ തൂങ്ങി കിടക്കുന്നത് കണ്ടായിരുന്നു പ്രസാദിന്റെ പ്രതികരണം. കര്‍ണാടകത്തിലാണ് ഈ കോലം തൂങ്ങി കിടക്കുന്നതെന്നും, ഇത് 21ാം നൂറ്റാണ്ടാണെന്ന് വിശ്വസിക്കാനേ സാധിക്കൂ. എല്ലാവരോടും രാഷ്ട്രീയം ഉപേക്ഷിച്ച്, വിവേകം കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇത് ഒരുപാട് കടന്നുപോയിരിക്കുകയാണെന്നും പ്രസാദ് അതേസമയം നിരവധി ട്രോളുകള്‍ ഇതിന് പിന്നാലെ പ്രസാദിനെ തേടിയെത്തി. എന്തുകൊണ്ടാണ് വെങ്കടേഷ് പ്രസാദ് ഈ വിഷയത്തില്‍ മാത്രം സംസാരിക്കുന്നതെന്നും വിമര്‍ശകര്‍ ചോദിച്ചിരുന്നു.

2

എന്തുകൊണ്ട് ഈ ട്വീറ്റ് എന്ന് ചോദിക്കുന്നവരുടെ എണ്ണം വളരെ കൂടുതല്‍. ഇത്തരം പ്രത്യാരോപണങ്ങള്‍ നടത്തുന്നതില്‍ ന്യൂസ് ചാനലുകള്‍ക്കും, ഇതിനെ ന്യായീകരിക്കുന്നവര്‍ക്കും വലിയ പങ്കുണ്ട്. ഈ സംഭവങ്ങള്‍ക്ക് അവരും ഒരു കാരണക്കാരാണ്. ഇതൊരു കോലം മാത്രമല്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്കുള്ള ഭീഷണി കൂടിയാണെന്നും പ്രസാദ് പറഞ്ഞു. അതേസമയം പോലീസ് ഈ വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്. ബിജെപി നൂപുറിനെയും നവീന്‍ കുമാര്‍ ജിന്‍ഡലിനെയും പാര്‍ട്ടിയില്‍ നിന്ന് പരാമര്‍ശത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇതിനെല്ലാം കാരണമായത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതികരണമായിരുന്നു.

3

ബിജെപി നേതാവ് ഗൗതം ഗംഭീറും രൂക്ഷമായി തന്നെ പ്രതികരിച്ചു. വിഷയത്തില്‍ മതേതരവാദികളെന്ന് പറയുന്നവരുടെ മൗനത്തെ ഗംഭീര്‍ ചോദ്യം ചെയ്തു. അറപ്പുള്ളവാക്കുന്ന തരത്തിലുള്ള വിദ്വേഷവും വധഭീഷണിയുമാണ് ഒരു രാജ്യം മുഴുവന്‍ ആ സ്ത്രീ നേരിടുന്നത്. ഇതില്‍ മതേതര ലിബറുകളുടെ മൗനം തുടരുകയാണ്. അതും ഈ വിഷയത്തില്‍ മാപ്പുപറഞ്ഞതാണ് നൂപുര്‍ ശര്‍മയെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കള്‍ പ്രവാചകനും മുസ്ലീങ്ങള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ പരസ്യമായിട്ടാണ് പ്രചരിപ്പിക്കുന്നതെന്ന് സലാം എന്ന് യൂസര്‍ പറഞ്ഞു.

4

ഗംഭീറിനെ പോലൊരു കായിക താരമാണ് ഇങ്ങനെ പറയുന്നത്. കായിക മേഖലയ്ക്ക് തന്നെ നാണക്കേടാണ് ഇതെന്നും ആരാധകര്‍ പറയുന്നു. തെഹസീന്‍ പൂനാവാലയും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ നടപടിയെടുക്കാം. അതിന് നിയമമുണ്ട്. എന്നാല്‍ വധഭീഷണിയും അവരെ വേദനിപ്പിക്കാനുള്ള മാര്‍ഗങ്ങളും അവസാനിപ്പിക്കണം. സമുദായ നേതാക്കള്‍ പരസ്യമായി തന്നെ ഈ വിഷയത്തില്‍ നിലപാട് അറിയിക്കണം. അക്രമം നിര്‍ത്താന്‍ ആഹ്വാനം ചെയ്യണം. ഈ ഭീഷണികള്‍ അംഗീകരിക്കാനാവാത്തതാണെന്നും പൂനാവാല പറഞ്ഞു.

5

എന്ത് തരം പ്രകോപനമായാലും അക്രമം അതിനുള്ള ഉത്തരമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കൂടിയായ ഇര്‍ഫാന്‍ പഠാനും കുറിച്ചു. നേരത്തെ തെറ്റുകള്‍ ക്ഷമിക്കാന്‍ പറ്റുന്നവനാണ് ദൈവത്തിന് പ്രിയപ്പെട്ടവരെന്ന് ഇര്‍ഫാന്‍ കുറിച്ചിരുന്നു. വെങ്കടേഷ് പ്രസാദ് വേറെയും ചില ചോദ്യങ്ങള്‍ ഇതോടൊപ്പം ഉന്നയിച്ചിരുന്നു. രണ്ട് തെറ്റുകള്‍ ഒരിക്കലും ഒരു ശരിയാവുന്നില്ല. ഏതെങ്കിലുമൊരു രാജ്യത്ത് ഭൂരിപക്ഷം സമുദായം ഇത്രത്തോളം അരക്ഷിതാവസ്ഥയിലുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവരും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരു മോശം കാര്യം പ്രചരിപ്പിക്കാനുള്ള ശ്രമം അവസാനിപ്പേണ്ടതുണ്ട്. സഹിഷ്ണുത എന്നത് രണ്ട് ഭാഗത്ത് നിന്നും വേണ്ടതാണെന്നും പ്രസാദ് കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+