കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഡിക്കെതിരായ പ്രതിഷേധം; പി ചിദംബരത്തിന് പോലീസ് മർദ്ദനം, വാരിയെല്ലിന് പൊട്ടൽ

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന പി ചിദംബരത്തിനെ ഡൽഹി പോലീസ് മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൽ ചിദംബരത്തിൻ‌റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടായതായും കോൺ ഗ്രസ് ആരോപിക്കുന്നു. നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെതിരെ കോൺ ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ഇദ്ദേഹത്തിന് മർദ്ദനമേറ്റത് എന്നാണ് പാർട്ടി പറയുന്നത്.

ചിദംബരത്തിന്റെ കണ്ണട ദൂരേക്ക് വലിച്ചെറിഞ്ഞു. നേതാവിന് കാര്യമായി പരിക്കേൽക്കുകയും ഇടത് വാരിയെല്ലിന് പൊട്ടൽ ഏൽക്കുകയും ചെയ്തു മറ്റൊരു കോൺ ഗ്രസ് നേതാവായ രൺദീപ് സുർജേവാല പറഞ്ഞു. "മോദി സർക്കാർ മരിയാദയുടെ എല്ലാ പരിധികളും മറികടന്നു. മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പൊലീസ് മർദിച്ചു, കണ്ണട നിലത്ത് എറിഞ്ഞു, ഇടതുവശത്തെ വാരിയെല്ലിൽ പൊട്ടലുണ്ട്. എംപി പ്രമോദ് തിവാരിയെ റോഡിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് തലയ്ക്ക് ക്ഷതവും വാരിയെല്ലിന് ഒടിവും ഉണ്ട്. ഇതാണോ ജനാധിപത്യം?" ഇതായിരുന്നു രൺദീപ് സുർജേവാലയുടെ വാക്കുകൾ.

pchidambaram

തലനാരിഴക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപെടാൻ സാധിച്ചതെന്നും പരിക്ക് സാരമുള്ളത് അല്ലാ എന്നും പി ചിദംബരം ട്വിറ്റർ വഴി വ്യക്തമാക്കി. "മൂന്ന് വലിയ പോലീസുകാർ ചേർന്നാണ് എന്നെ മർദ്ദിച്ചത്. തലനാരിഴക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ടത്. വാരിയെല്ലിന് ചെറിയ പൊട്ടൽ ഉണ്ട്. 10 ദിവസത്തിനുള്ളിൽ അത് സ്വയം മാറുമെന്ന് ഡോക്ടർമാർ പറഞ്ഞു. എനിക്ക് സുഖമാണ്, ഞാൻ നാളെ എന്റെ ജോലിയിൽ പ്രവേശിക്കും, " പി ചിദംബരം ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായ തിങ്കളാഴ്ച രാജ്യ തലസ്ഥാനമായ ഡൽഹിയിലും വിവിധ സംസ്ഥാനങ്ങളിലും കോൺ ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാഹുലിന്റെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാകണംരാഹുലിന്റെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാകണം

പ്രതിഷേധത്തെ തുടർന്ന് നൂറുകണക്കിന് കോൺ ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം ഇന്നലെ പത്ത് മണിക്കൂറോളമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. രാത്രി 9 മണിയോടെ ചോദ്യം ചെയ്യൽ കഴിഞ്ഞെങ്കിലും 11.30 ഓടെയാണ് രാഹുലിനെ വിട്ടയച്ചത്. ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകണം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ രാഹുൽ ഇഡി ഓഫീസിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ഇത് രണ്ടാം തവണയാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. രാഹുലിന് പുറമെ രാഹുലിന്റെ മാതാവും കോൺ ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയേയും കേസിൽ ഇഡി ചോദ്യം ചെയ്യും.

മാളവിക മീൻസ് സ്റ്റൈലിഷ്... കിടിലൻ ലുക്കിൽ നടി, വൈറലായി ഫോട്ടോകൾ

Recommended Video

cmsvideo
Protest Against Pinarayi vijayan In Flight | വിമാനത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം, ദൃശ്യങ്ങള്‍

English summary
Protest against ED; P Chidambaram beaten by police, rib fracture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X