Get Updates
Get notified of breaking news, exclusive insights, and must-see stories!

സത്യപ്രതിജ്ഞ: ക്ഷണം ലഭിച്ച ലോക്കോ പൈലറ്റുമാരില്‍ ഐശ്വര്യ എസ് മേനോനും, മലയാളികള്‍ക്ക് അഭിമാനം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് രാജ്യത്തിന് അകത്ത് നിന്നും പുറത്ത് നിന്നും നിരവധി വിശിഷ്ടാതിഥികളേയാണ് ക്ഷണിച്ചിരിക്കുന്നത്. എട്ടായിരത്തോളം വരുന്ന വിശിഷ്ടാതിഥികളില്‍ ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റും മലയാളിയായ ഐശ്വര്യ എസ് മേനോനും ക്ഷണം ലഭിച്ചിട്ടുണ്ട്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ നേരത്തെ ജനശതാബ്ദി അടക്കമുള്ള വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു.

ലോക്കോ പൈലറ്റായി രണ്ട് ലക്ഷത്തിലധികം മണിക്കൂർ പൂർത്തിയാക്കിയ പ്രവർത്തന പരിചയമാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഐശ്വര്യ എസ് മേനോനെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്‌സ്‌പ്രസ് സർവീസുകൾ ആരംഭിച്ചതുമുതൽ ലോക്കോ പൈലറ്റിന്റെ ചുമതല ഐശ്വര്യക്കായിരുന്നു റെയില്‍വെ വിശ്വസ്തതയോടെ കൈമാറിയത്. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ച വ്യക്തിയാണ് ഐശ്വര്യ.

modi-oath-

മൊത്തം 10 ലോക്കോ പൈലറ്റുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഇതില്‍ ഐശ്വര്യ അടക്കം രണ്ട് വനിതാ ലോക്കോ പൈലറ്റുമാരാണുള്ളത്. ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് രണ്ടാമത്തെ വനിത. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് നിലവില്‍ സുരേഷ ജോലി ചെയ്യുന്നത്. 1988-ലാണ് സുരേഖ വനിതാ പൈലറ്റായി ജോലിയില്‍ പ്രവേശിക്കുന്നത്. സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്‌സ്പ്രസിൻ്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് കൂടിയാണ് സുരേഖ.

സത്യപ്രതിജ്ഞ ചടങ്ങില്‍ സെൻട്രൽ വിസ്ത പ്രോജക്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരോടൊപ്പം തന്നെ ശുചീകരണ തൊഴിലാളികളും, ട്രാൻസ്‌ജെൻഡർമാരും പങ്കാളികളാകും. ഇന്ത്യയുടെ സമീപരാജ്യങ്ങളിലെയും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെയും നേതാക്കളുമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ വിദേശത്ത് നിന്നും പങ്കെടുക്കുന്ന വിശിഷ്ടാതിഥികളില്‍ പ്രമുഖകർ.

ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, മാലിദ്വീപ് പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോത്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ എന്നിവർ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനു പുറമേ, അന്ന് വൈകുന്നേരം രാഷ്ട്രപതി ഭവനിൽ,രാഷ്ട്രപതി ദ്രൗപദി മുർമു ഒരുക്കുന്ന വിരുന്നിലും നേതാക്കൾ പങ്കെടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+