Get Updates
Get notified of breaking news, exclusive insights, and must-see stories!

പുല്‍വാമ: ധീരജവാന്‍മാരുടെ ഓര്‍മയില്‍ രാജ്യം, സ്ഫോടക വസ്തുവിന്‍റെ ഉറവിടം കണ്ടെത്താനാവാതെ എന്‍ഐഎ

ദില്ലി: പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവത്യാഗത്തിന് ഇടയാക്കിയല്‍ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വര്‍ഷം. 2019 ഫെബ്രുവരി 14 ന് ഉച്ചകഴിഞ്ഞ് 3.15 നാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാറ് ഓടിച്ച് കയറ്റിയായിരുന്നു ആക്രമണം. പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദായിരുന്നു ചാവേറാക്രമണത്തിന് പിന്നില്‍.

വീരമൃത്യു വരിച്ച 40 ജവാന്‍മാരില്‍ വയനാട് ലക്കിടി സ്വദേശി വിവി വസന്തകുമാറും ഉള്‍പ്പെടുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി 11 ദിവസങ്ങള്‍ക്ക് ശേഷം പാകിസ്താനിലെ ബാലക്കോട്ടിലെ ഭീകര കേന്ദ്ര ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്തിരുന്നു. 2547 സിആർപിഎഫ് ജവാൻമാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്ക് പോവുമ്പോള്‍ പുല്‍വാമ ജില്ലയിലെ അവന്തിപുരയ്ക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം നടന്നത്.

 pulwama

അതേസമയം, സ്ഫോടനം നടത്താന്‍ ഭീകരര്‍ ഉപയോഗിച്ച് സ്ഫോടകവസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജന്‍സിക്ക് സാധിച്ചിട്ടില്ല. സാധാരണായി സൈനിക കേന്ദ്രങ്ങളില്‍ കണ്ടുവരുന്ന ഇത്തരത്തിലുള്ള സ്ഫോടന വസ്തുക്കള്‍ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തന്നത്. കേസിലെ പ്രധാന കുറ്റാരോപിതര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐക്ക് സാധിച്ചിട്ടില്ല.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന പ്രതികളും ജയ്ഷെ മുഹമ്മദ് നേതാക്കളുമായ മുദാസില്‍ അഹമ്മദ് ഖാന്‍, സജ്ജാദ് ഭട്ട് എന്നിവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ജൂണിലുമായിയ ഇന്ത്യന്‍ സേന വധിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ ഏകോപനം നിർവഹിച്ചത് ഇരുപത്തിമൂന്നുകാരനും ഇലക്ട്രീഷ്യനുമായ മുദാസില്‍ മുഹമ്മദ് ഖാനാണെന്നാണ് നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+