ഭീമ- കൊറേഗാവ് സംഘര്‍ഷം: ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനും സംഘര്‍ഷത്തില്‍ പങ്ക്!

  • Written By:
Subscribe to Oneindia Malayalam

മുംബൈ: ഭീമ- കൊറേഗാവ് സംഘര്‍ഷത്തില്‍ ദളിത് നേതാവും എല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ജെഎന്‍യു ആക്ടിവിസ്റ്റിനുമെതിരെ യുവാക്കള്‍ രംഗത്ത്. പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷ് മേവാനിയും ജെഎന്‍യു ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദും പ്രകോപത്മാകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. ഡിസംബര്‍ 31 ന് പ്രകോപനാത്മകമായ പ്രസംഗം നടത്തിയെന്നാണ് പരാതി.

തിങ്കളാഴ്ച പൂനെയ്ക്ക് സമീപത്തെ ഭീമ- കൊറേഗാവില്‍ ദളിത് വിഭാഗത്തിന് നേരെയുണ്ടായ ആക്രമണം മുംബൈയിലെയ്ക്കും സംസ്ഥാനത്തെ മറ്റ് പല ഭാഗങ്ങളിലേയ്ക്കും വ്യാപിച്ചതിന് പിന്നാലെയാണ് അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എ ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ ആരോപണമുയരുന്നത്. ഭീമ- കൊറേഗാവ് ഭാഗത്ത് ആരംഭിച്ച അക്രമസംഭവങ്ങള്‍ പശ്ചിമ മഹാരാഷ്ട്രയിലേയ്ക്കും മറാത്ത് വാഡ പ്രദേശത്തേയ്ക്കും വ്യാപിക്കുകയായിരുന്നു. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് തിങ്കളാഴ്ച ഗതാഗത സ്തംഭനത്തിനും വഴിവെച്ചിരുന്നു.

 വാഹനങ്ങള്‍ നശിപ്പിച്ചു

വാഹനങ്ങള്‍ നശിപ്പിച്ചു

സംഘര്‍ഷത്തോടെ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ ചെമ്പൂര്‍ സ്റ്റേഷനിലെ ബസുകളും തല്ലിത്തകര്‍ത്തിരുന്നു. ഘാട്കപൂരില്‍ നിര്‍ബന്ധപൂര്‍വ്വം പ്രതിഷേധക്കാര്‍ കടകള്‍ അടപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഈസ്റ്റേണ്‍ റെയില്‍വേ സര്‍വീസ് എട്ട് മണിക്കൂര്‍ നേരത്തേയ്ക്ക് തടസ്സപ്പെടുകയും ചെയ്തുു.

 തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയാണ് ദളിത്- മറാത്ത വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് അക്ഷയ് ബിക്കാദ്, ആനന്ദ് ദൊണ്ട് എന്നീ യുവാക്കളുടെ ആരോപണം. തെരുലിറങ്ങി തിരിച്ചടിക്കാന്‍ ജിഗ്നേഷ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തുുവെന്നും യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മേവാനിയുടെ ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിലും എത്തിച്ചതെന്നാണ് രണ്ട് യുവാക്കളും ചൂണ്ടിക്കാണിക്കുന്നത്.

 ഭീമ- കൊറേഗാവ് വാര്‍ഷികം

ഭീമ- കൊറേഗാവ് വാര്‍ഷികം

പൂനെയില്‍ ഭീമ- കൊറേഗാവ് പോരാട്ടത്തിന്റെ 200ാം വാര്‍ഷിക ദിനത്തില്‍ എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയും ജെഎന്‍യുവിലെ ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദും ദളിത് വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഡിസംബര്‍ 31ന് ഷാനിവാര്‍ വാഡയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ ഇരുവരും പ്രകോപനാത്മക പ്രസ്താവനങ്ങളും പരാമര്‍ശങ്ങളും നടത്തിയെന്നായിരുന്നു പരാതിക്കാരുടെ വാദം. സംഘര്‍ഷത്തിനിടെ പൂനെയില്‍ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയാണ് യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.

 പരാതിയ്ക്ക് സ്ഥിരീകരണം

പരാതിയ്ക്ക് സ്ഥിരീകരണം

പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളില്‍ നിന്നായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ പരാതി ലഭിച്ചതായി ഡെക്കാന്‍ ജിഘാന പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി വിശ്രംബാഗ് പോലീസിന് കൈമാറിയതായും സംഭവം നടന്നത് ഈ സ്റ്റേഷന്‍ പരിധിയിലാണെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.

 ദളിത് വിജയത്തിന്റെ സ്മാരകം

ദളിത് വിജയത്തിന്റെ സ്മാരകം

ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിലെത്തിച്ചത്. 1818ലായിരുന്നു മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. നിരവധിപേർ കൊല്ലപ്പെട്ട യുദ്ധത്തിൽ പെഷ്വ സൈന്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. ദളിതർ അണിനിരന്ന കമ്പനി സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയ് ദിവസ് ആയി ആചരിക്കുന്നത്. നിരവധി പേരാണ് ജനുവരി ഒന്നിന് യുദ്ധസ്മാരകത്തിലെത്തി മടങ്ങുന്നത്.

 ഹര്‍ത്താല്‍ ആഹ്വാനം

ഹര്‍ത്താല്‍ ആഹ്വാനം


മറാത്താ വിഭാഗം ദളിതര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതോടെ ഇതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെ ചെറുമകനായ പ്രകാശ് അംബേദ്കറാണ് മുംബൈയില്‍ ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 250 ദളിത് ഗ്രൂപ്പുകളുടെ പിന്തുണ ഹര്‍ത്താലിനുണ്ടെന്ന് 63കാരനായ പ്രകാശ് അംബേദ്കര്‍ പറഞ്ഞു. ഹര്‍ത്താല്‍ പ്രമാണിച്ച് മഹാരാഷ്ട്രയില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Two Pune youths have asked the Pune Police to file an FIR against Dalit leader and MLA Jignesh Mevani, and JNU activist Umar Khalid, alleging that they made "provocative" comments at an event in Pune's Shaniwarwala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്