• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാബ് കൈവിട്ട് പോവരുത്: സ്ഥാനാർത്ഥികള്‍ക്ക് പുതിയ മാനദണ്ഡം, ഏത് വിധേനയും നിലനിർത്തണം

Google Oneindia Malayalam News

ഛണ്ഡീഗഡ്: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമാവുന്നത് പഞ്ചാബിലെ പോരാട്ടമാണ്. രാജ്യത്ത് തന്നെ പാർട്ടി അധികാരത്തിലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്. ഭരണം നിലനിർത്താന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ള സംസ്ഥാനങ്ങലുടെ എണ്ണം രണ്ടായി ചുരുങ്ങും.

അതുകൊണ്ട് തന്നെ പഞ്ചാബ് നിലനിർത്താന്‍ വലിയ പരിശ്രമമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. മുന്‍ മുഖ്യമന്തിയായ അമരീന്ദർ സിങ് പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ച് മത്സര രംഗത്തേക്ക് കടന്ന് വന്നതും എഎപിയുടെ സജീവ സാന്നിധ്യവുമാണ് കോണ്‍ഗ്രസിന് മുന്നില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതിനെ മറികടക്കാന്‍ സ്ഥാനാർത്ഥി നിർണ്ണയത്തിലടക്കം വലിയ കരുതലോടെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നത്.

ബിജെപിയെ പൂട്ടാൻ ഗോവയിൽ മമതയുമായി ആം ആദ്മി പാർട്ടി കൈകോർക്കും? മനസ് തുറന്ന് അരവിന്ദ് കെജരിവാൾബിജെപിയെ പൂട്ടാൻ ഗോവയിൽ മമതയുമായി ആം ആദ്മി പാർട്ടി കൈകോർക്കും? മനസ് തുറന്ന് അരവിന്ദ് കെജരിവാൾ

ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം മത്സരിക്കാന്‍ ടിക്കറ്റ്

ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രം മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം എടുത്ത തീരുമാനം. കുടുംബത്തിലെ അംഗങ്ങള്‍ എത്ര വലിയ നേതാക്കന്‍മാരാണെങ്കിലും ആ കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രമേ മത്സരിക്കുകയുള്ളു. എ ഐ സി സി ആസ്ഥമാന ദില്ലിയിലെ ഓഫീസില്‍ കഴിഞ്ഞ ദിവസം ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.

ഇത് എംജിആർ സ്റ്റൈല്‍: പെരിന്തല്‍മണ്ണയെ ഇളക്കി മറിച്ച് മഞ്ജു വാര്യർ

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡ് പ്രതിനിധികളും

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കളും ഹൈക്കമാന്‍ഡ് പ്രതിനിധികളും തമ്മില്‍ ഏകദേശം മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചകള്‍ക്കൊടുവിലായിരുന്നു പാർട്ടി നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ചില നേതാക്കള്‍ ഇത് ഉണ്ടാക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും എ ഐ സി സി തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് സൂചന.

ചുവപ്പഴകില്‍ ആര്യ; അടിപൊളി ചിത്രങ്ങള്‍ പങ്കുവച്ച് ബിഗ് ബോസ് താരം

117 അസംബ്ലി സീറ്റുകളിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി

'117 അസംബ്ലി സീറ്റുകളിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഇന്ന് സ്‌ക്രീനിംഗ് കമ്മിറ്റി ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പ് തന്ത്രം മെനയുകയും ചെയ്തു. ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമേ ടിക്കറ്റ് നൽകൂ എന്ന തീരുമാനം നിർണ്ണായകമാണ്. കൂടുതല്‍ പുതുമുഖ സ്ഥാനാർത്ഥികളെയാണ് പാർട്ടി ലക്ഷ്യം വെക്കുന്നത്'- എ ഐ സി സി ആസ്ഥാനത്ത് നടന്ന യോഗശേഷം പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് ചൗധരി എഎൻഐയോട് പറഞ്ഞു.
അടുത്ത യോഗം ഉടൻ ചേരുമെന്നും സ്‌ക്രീനിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിലെ നേതാക്കളുമായി വളരെ നല്ല രീതിയിലുള്ള ചർച്ച

പഞ്ചാബിലെ നേതാക്കളുമായി വളരെ നല്ല രീതിയിലുള്ള ചർച്ചായിരുന്നു നടന്നതെന്ന് മുതിർന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ വ്യക്തമാക്കി. ഞങ്ങൾ എല്ലാവരും ചേർന്ന് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തും. വിശദമായ രീതിയില്‍ തന്നെ ഇന്നത്തെ ചർച്ചകള്‍ നടന്നു. വരും ദിവസങ്ങളിൽ ഞങ്ങൾ വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജയ് മാക്കൻ

പഞ്ചാബ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ അജയ് മാക്കൻ, അംഗങ്ങളായ സുനിൽ ജാഖർ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പാർട്ടി വിട്ട അമരീന്ദർ സിങ് ചില കോണുകളില്‍ വെല്ലുവിളി ഉയർത്തുമെങ്കിലും ഏറ്റവും വലിയ പ്രശ്നമായി കാണുന്നത് എഎപിയുടെ പ്രവർത്തനങ്ങളാണ്. അതിനെ മറികടക്കാനുള്ള തന്ത്രമാണ് പ്രധാനമായും ചർച്ചാ വിഷയമായത്.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയായിയിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. പത്ത് വർഷത്തിന് ശേഷമായിരുന്നു എസ്എഡി-ബിജെപി സർക്കാരിനെ കോണ്‍ഗ്രസ് വീഴ്ത്തിയത്. ആ തിരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയിൽ 20 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി രണ്ടാമത്തെ വലിയ പാർട്ടിയായി. ബിജെപി മൂന്ന് സീറ്റുകൾ നേടിയപ്പോൾ എസ്എഡിക്ക് 15 സീറ്റുകൾ മാത്രമാണ് നേടാനായത്.

cmsvideo
  WHO demanded mandatory booster dose for high risk groups | Oneindia Malayalam
  English summary
  Punjab Assembly election 2022: Congress says only one candidate from one family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X