കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമരീന്ദറിനും ബിജെപിയ്ക്കുമുള്ളത് ഒരേ ആശങ്ക, അതാണ് ഞങ്ങളെ അടുപ്പിച്ചത്; ജെപി നദ്ദ

Google Oneindia Malayalam News

അമൃത്സര്‍: അതിര്‍ത്തി പ്രശ്‌നങ്ങളില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗും ബി ജെ പിയും ഉയര്‍ത്തുന്നത് ഒരേ തരം ആശങ്കയാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഇതാണ് അമരീന്ദറിനെ ബി ജെ പി സഖ്യത്തോട് അടുപ്പിച്ചതെന്നും നദ്ദ പറഞ്ഞു. അദ്ദേഹം (ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്) ഒരു ഭരണാധികാരിയാണ്, അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കകള്‍ ഞങ്ങളുടേതുമായി പൊരുത്തപ്പെടുന്നു, ദി ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നദ്ദ പറഞ്ഞു.

ശിരോമണി അകാലിദളുമായി നിലവില്‍ സഖ്യത്തിന് സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ശിരോമണി അകാലിദളുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിരോമണി അകാലിദളുമായുള്ള സഖ്യത്തില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വലിയ വോട്ട് വിഹിതം ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കിലും സഖ്യത്തില്‍ 117-ല്‍ 23 സീറ്റുകളിലാണ് ഞങ്ങള്‍ മത്സരിച്ചിരുന്നത്. കഴിഞ്ഞ തവണയും ശിരോമണി അകാലിദള്‍ സഖ്യം വിട്ടുപോകാന്‍ ഞങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ ചെയ്തില്ല.

റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി മാര്‍പാപ്പ; അസാധാരണ നീക്കവുമായി വത്തിക്കാന്‍റഷ്യന്‍ എംബസിയില്‍ നേരിട്ടെത്തി മാര്‍പാപ്പ; അസാധാരണ നീക്കവുമായി വത്തിക്കാന്‍

1

സംസ്ഥാനത്ത് വളരുക എന്നതായിരുന്നു ഞങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ അവരുമായി വിട്ടുവീഴ്ച ചെയ്യുന്നതില്‍ വലിയ സാധ്യതകള്‍ ഞാന്‍ കാണുന്നില്ല, പക്ഷേ പാര്‍ലമെന്ററി ബോര്‍ഡിലെ ഞങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ ഫലങ്ങള്‍ക്ക് ശേഷം തീരുമാനമെടുക്കും, ''അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെച്ചൊല്ലിയാണ് ശിരോമണി അകാലിദള്‍ ബി ജെ പി സഖ്യം ഉപേക്ഷിച്ചത്. നിലവില്‍ ബി എസ് പിയ്ക്കൊപ്പമാണ് ശിരോമണി അകാലിദള്‍ മത്സരിക്കുന്നത്. കാര്‍ഷിക നിയമം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

2

നേരത്തെ ശിരോമണി അകാലിദള്‍-ബി എസ് പി സഖ്യം പഞ്ചാബില്‍ അധികാരം പിടിക്കുമെന്നും ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ പറഞ്ഞിരുന്നു. ശിരോമണി അകാലിദള്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന സൂചന നേരത്തെ പാര്‍ട്ടി നേതാവ് ഗുര്‍ബച്ചന്‍ സിങും നല്‍കിയിരുന്നു. പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ ഏതാനും സീറ്റുകളുടെ മാത്രം കുറവ് വന്നാല്‍ ബി ജെ പിയുമായി സഖ്യം ചേരുമെന്നായിരുന്നു ഗുര്‍ബച്ചന്‍ സിങിന്റെ പ്രതികരണം.

3

117 നിയമസഭാ മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. 20 സീറ്റിലാണ് ബി എസ് പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ബാക്കി സീറ്റില്‍ ശിരോമണി അകാലിദളും മല്‍സരിക്കുന്നു. അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസിനൊപ്പമാണ് ബി ജെ പി മത്സരിക്കുന്നത്. ആം ആദ്മിയും കോണ്‍ഗ്രസും ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ഫെബ്രുവരി 20 ന് നടന്ന വോട്ടെടുപ്പില്‍ 72 ശതമാനമാണ് പോളിംഗ്. ഇത്തവണ പോളിംഗ് കുറയുകയാണ് ചെയ്തത്. 2017 ല്‍ 77.40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഞ്ചാബില്‍ പോളിംഗ് കുറയുകയാണ്.

4

2012 ല്‍ 78.2 ശതമാനമായിരുന്നു പോളിംഗ്. ജനങ്ങള്‍ക്ക് വോട്ടെടുപ്പിലുള്ള താല്‍പര്യം കുറഞ്ഞ് വരുന്നു എന്നാണ് വ്യക്തമാകുന്നത്. ആം ആംദ്മിയുടെ കോട്ടയായ ദക്ഷിണ മാല്‍വ സീറ്റുകളില്‍ അഞ്ച് ശതമാനത്തിലേറെയാണ് വോട്ട് കുറഞ്ഞത്. ഇവിടെ പതിനാല് സീറ്റുകളാണ് ഉള്ളത്. ദോബയില്‍ ആറ് ശതമാനവും വോട്ട് കുറഞ്ഞു. വോട്ടെടുപ്പിന് മുന്‍പ് ആം ആദ്മിയ്ക്ക് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും വോട്ടെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷത്തിലേക്കെത്താനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

cmsvideo
IPL 2022: Mayank Agarwal set to pip Shikhar Dhawan for captaincy role at Punjab Kings

English summary
punjab assembly election 2022: jp nadda says how was the alliance with amarinder singh formed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X