വിവാഹചടങ്ങിനിടെയുള്ള വെടിവെപ്പില്‍ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: പഞ്ചാബില്‍ വിവാഹചടങ്ങിനിടെയുള്ള വെടിവെപ്പില്‍ 8 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുല്‍വീന്ദര്‍ സിംഗിന്റെ ഏകമകനായ വിക്രംജിത്താണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ കോട്ട്കപുര എന്ന സ്ഥലത്താണ് ദാരുണസംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു.

മുപ്പത്തിരണ്ട് ബോര്‍ റിവോള്‍വര്‍ ഉപയോഗിച്ചാണ് അഞ്ച് റൗണ്ടാണ് ഇവര്‍ തോക്കുപയോഗിച്ച് വെടിവെച്ചിരുന്നത്. വിക്രംജിത്തിന്റെ അച്ഛന്‍ വരന്റെ സുഹൃത്താണ്. ഇവരുടെ ക്ഷണപ്രകാരമാണ് കുല്‍വീന്ദര്‍ സിംഗ് മകനെയും കൂട്ടി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഒപ്പമുണ്ടായിരുന്ന കമ്രീന്‍ സിംഗ് എന്ന മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

gunshotdead

സെക്ഷന്‍ 304 പ്രകാരം വരന്റെ അമ്മാവന്‍ ബല്‍വീന്ദര്‍ സിംഗിനെയും മറ്റ് രണ്ട് പേരെയും പഞ്ചാബ് പോലീസ് കേസെടുത്തിട്ടുണ്ട്. വതാര്‍ സിംഗ് എന്ന മറ്റൊരു ബന്ധുവാണ് തോക്കിന്റെ ഉടമ. ബല്‍വീന്ദര്‍ സിംഗ് മാത്രമല്ല തോക്ക് ഉപയോഗിച്ചതെന്നും പറയപ്പെടുന്നുണ്ട്. വിവാഹവേളകളില്‍ ആചാരങ്ങളുടെ ഭാഗമായി ഇത്തരത്തില്‍ വെടിവെക്കുന്നത് സിക്ക് മതക്കാര്‍ക്കിടയില്‍ സാധാരണമാണ്. സുരക്ഷയുറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സംഭവത്തിന് ശേഷം ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

English summary
Punjab: 8-year-old boy killed in celebratory firing at a wedding function in Kotkapura

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്